സുജിതിനെ മർദ്ദിച്ച പൊലീസുകാരെ പിരിച്ചുവിടുന്നത് വരെ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം.

തിരുവനന്തപുരം: കുന്നംകുളത്ത് സുജിത്തിനെ മർദിച്ച പൊലീസുകാരെ പിരിച്ചുവിടുന്നത് വരെ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം പൊലീസുകാരെ പിരിച്ചുവിടും വരെ സനീഷ് കുമാർ ജോസഫും, എ.കെ.എം അഷ്റഫും നിയമസഭാ കവാടത്തിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. പൊലീസ് മർദനത്തിലെ അടിയന്തര പ്രമേയ ചർച്ചക്കിടെ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ സമര പ്രഖ്യാപനം. സിപിഎം നേതാക്കൾക്കടക്കം പൊലീസിന്റെ മർദനമേറ്റു. നടപടി എടുക്കാൻ ധൈര്യമില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിഞ്ഞു പോകണമെന്നും സതീശൻ പറഞ്ഞു. കുറ്റം ചെയ്തതായി കണ്ടാൽ ആരെയും സംരക്ഷിക്കില്ലെന്ന്…

Read More

സമസ്ത നേതാവ് ബഹാവുദ്ദീൻ നദ്‌വിക്കെതിരായ പരനാറി പരാമർശം; സി.പി. എം നേതാവിനെ മഹല്ല് കമ്മറ്റിയിൽ നിന്നും പുറത്തക്കി.

കോഴിക്കോട്: സമസ്ത മുശാവറാംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സിപിഎം നേതാവ് അഡ്വ. ഹഖീൽ അഹമ്മദിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഹഖീൽ മടവൂർ മഹല്ല് ട്രഷററും ആയിരുന്നു. സിഎം മഖാം മഹല്ല് കമ്മിറ്റിയാണ് ഹഖീലിനെ ഭാരവാഹി സ്ഥാനത്തുനിന്ന് പുറത്താക്കിയത്. മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ബഹാഉദ്ദീൻ നദ്‌വി നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിനെതിരെ സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഹഖീൽ…

Read More

ഞാൻ വരാം’വീട്ടമ്മയുടെ വാർട്സാപ്പ് സ്റ്റാറ്റസ്. പിന്നാലെ തി കൊളുത്തി മരണം.

കാഞ്ഞങ്ങാട്: ( www.10visionnews.com ) കാസർഗോഡ് കരിന്തളം വടക്കേ പുലിയന്നൂരിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുലിയന്നൂർ സ്വദേശി വിജയന്‍റെ ഭാര്യ 45 വയസുകാരി സവിതയാണ് മരിച്ചത്. സവിത പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം മരണ കാരണം എന്തെന്ന് വ്യക്തമല്ല. ‘ഞാൻ വരാം’ എന്ന് സവിത കഴിഞ്ഞ ദിവസം രാവിലെ 9.40 ഓടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. ചീമേനിയിലെ ഒരു കടയിൽ ജോലി…

Read More

പോലീസ് അതിക്രമം ഒറ്റപ്പെട്ടത്, പോലീസിനെ ന്യായീകരിച്ച് മുഖ്യ മന്ത്രി.

തിരുവനന്തപുരം∙ സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും എല്‍ഡിഎഫ് യോഗത്തിൽ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 40 മിനിറ്റോളമെടുത്താണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്. പൊലീസ് തെറ്റായി ഒന്നും ചെയ്യുന്നില്ല. പല കാര്യങ്ങളും പര്‍വതീകരിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം പൊലീസ് അതിക്രമം ഉന്നയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കാര്യങ്ങള്‍ ഇടതുമുന്നണി യോഗത്തില്‍ വിശദീകരിച്ചത്. പൊലീസ്…

Read More

ഒക്ടോബർ ഒന്നുമുതൽ കോട്ടയം ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിടും.

കോട്ടയം: ഒക്ടോബർ ഒന്നുമുതൽ കോട്ടയം ജില്ലയിലെ പെട്രോൾ പമ്പുക രാത്രികാലങ്ങളിൽ അടച്ചിടാൻ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തീരുമാനം. മാമ്മൂട് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് അസോസിയേഷൻ തീരുമാനം. അക്രമികൾക്കെതിരെ ശക്തമായ നടപടി അധികൃതർ സ്വീകരിക്കണമെന്നും പമ്പുകൾക്ക് രാത്രി കാലങ്ങളിൽ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയൻറ് സെക്രട്ടറി സുനിൽ എബ്രഹാം, ജില്ല പ്രസിഡൻറ് എം. സി മാത്യു, സെക്രട്ടറി സി.ടി. ജേക്കബ്, ട്രഷറർ ജൂബി അലക്സ്, വൈസ് പ്രസിഡൻറ് രഞ്ജിത്ത് എന്നിവർ…

Read More

നിയമസഭക്ക് ഇന്നു തുടക്കം, രാഹുൽ എത്തുമോ?

തിരുവനന്തപുരം:കസ്റ്റഡി മർദ്ദനവും രാഹുൽ മാങ്കൂട്ടത്തിൽ വിവാദങ്ങൾക്കുമിടെ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. വി എസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പി പി തങ്കച്ചൻ, പീരുമേട് എംഎൽഎ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് ചരമോപചാരം അർപ്പിച്ച് ആദ്യ ദിവസമായ ഇന്ന് സഭ പിരിയും. പന്ത്രണ്ട് ദിവസമാണ് നിയമസഭ സമ്മേളിക്കുന്നത്. പോലീസ് അതിക്രമങ്ങളിൽ നിയമസഭയിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞു സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം….

Read More

പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും; ആദ്യം പ്രശ്‌നങ്ങള്‍ പരിഹരിക്കൂവെന്ന് ഹൈക്കോടതി.

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള സ്റ്റേ തുടരും. നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയോയെന്ന് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.ടോള്‍ പിരിവ് അനുവദിക്കണമെന്നും, ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള നടപടി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സംസ്ഥാന റോഡുകളും പ്രാദേശിക റോഡുകളും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തീരുന്നതു വരെ കാത്തിരിക്കാനാവില്ലെന്നും, ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്തെല്ലാം ചെയ്യണമെന്നതു സംബന്ധിച്ച്‌ ദേശീയപാത അതോറിറ്റിക്ക് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കൂ. അതിനുശേഷം…

Read More

ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും.

കൊച്ചി: ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. യുവഡോക്ടര്‍ നല്‍കിയ പരാതിയില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് രണ്ട് യുവതികള്‍ നല്‍കിയ പരാതിയില്‍ ഒന്നില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും കേസ് എടുത്തിട്ടുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് വേടന്‍ ഒളിവില്‍ പോയിരുന്നു. പീഡന പരാതി വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി റാപ്പര്‍ വേടന്‍ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. താന്‍ ഒളിവില്‍…

Read More

കാസർകോട് കുമ്പളയിൽ ദേശീയപാതയിൽ താൽകാലിക ടോൾഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ,ജലപീരങ്കി പ്രയോഗിച്ചു.

കുമ്പള: കാസർകോട് കുമ്പളയിൽ ദേശീയപാതയിൽ താൽകാലിക ടോൾഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധ. കുമ്പള ആരിക്കാടിയിലാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ച്പ്രതിഷേധം സംഘടിപ്പിച്ചത്. എ.കെ.എം അഷ്റഫ് എം.എൽ.എ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാർ പൊലീസിനെതിരെ ഗോബാക്ക് മുദ്രാവാക്യം മുഴക്കി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായതിനെ തുടർന്ന് രണ്ടു പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു ദേശീയപാത 66ൽ താൽകാലിക ടോൾഗേറ്റ് സ്ഥാപിക്കുന്നത് മാനദണ്ഡം പാലിക്കാതെയാണെന്ന് ജനകീയ സമിതി പറയുന്നു. കുമ്പള ആരിക്കാടിയിൽ സ്ഥാപിക്കുന്ന ഗോൾഗേറ്റും…

Read More

പോലീസ് മുറ വെളിപ്പെടുത്തലുമായി എസ്.എഫ് ഐ മുൻ ജില്ല പ്രസിഡണ്ട്,

പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിൽ മർദിച്ചെന്ന ആരോപണവുമായി എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ്‌ ജയകൃഷ്ണൻ തണ്ണിത്തോട്. കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചു. കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു.ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചെന്നും ജയകൃഷ്ണൻ ആരോപിച്ചു. കോന്നി മുൻ സിഐയും ആലപ്പുഴ ഡിവൈഎസ്പിയുമായ മധു ബാബുവിനെതിരെയാണ് ആരോപണം. ആറുമാസം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെന്നും നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ജയകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read More