പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് നാളെ ഹോട്ടലുകൾ അടച്ചിടും.

കോഴിക്കോട് :പാചക വാതക വില വർധനവിനെതിരെ നാളെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഹോട്ടലുകൾ അടച്ചു പ്രതിഷേധിക്കും
24 മണിക്കൂർ കടയടപ്പ് സമരമാണ് നടത്തുന്നത്. രാവിലെ 10 30 ന് കോഴിക്കോട് മാനാഞ്ചിറ ഇൻകം ടാക്സ് ഓഫീസിനു മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽഅറിയിച്ചു
കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ 1459 രൂപയാണ് സിലണ്ടറിന് വർധിപ്പിച്ചത്. വിതരണ മേഖലയ്ക്ക് ഒരു തരത്തിലും പിടിച്ചു നിൽക്കാൻ  സാധിക്കാത്ത സാഹചര്യത്തിലാണ് കടയടപ്പ് സമരമെന്ന് ഭാരവാഹികളായ  യു.എസ് സന്തോഷ് കുമാർ ( ജില്ല പ്രസിഡണ്ട് )
സാദിഖ് സഹാറ
( ജില്ല സെക്രട്ടറി) എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *