ബാരാമതി വിമാന ദുരന്തം; 08:18 മുതൽ 08:44 വരെ;ബാരാമതി വിമാനത്താവളത്തിൽ സംഭവിച്ചതെന്ത്? മിനിറ്റുകൾതിരിച്ചുള്ള വിവരങ്ങൾ പുറത്ത്

പുണെ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിന്റെ മിനിറ്റുകൾ തിരിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയം. അപകടത്തിൽപ്പെട്ട VI-SSK എന്ന ചാർട്ടേഡ് വിമാനം രാവിലെ 08.18-നാണ് ബാരാമതിയുമായി ആദ്യമായി ബന്ധപ്പെട്ടത്. ബാരമതിയിലേക്ക് 30 നോട്ടിക്കൽ മൈൽ അകലെ ആയിരിക്കുമ്പോഴാണ് അടുത്ത റേഡിയോ കോൾ വന്നത്. ആ ഘട്ടത്തിൽ, പൈലറ്റിന്റെ വിവേചനാധികാരത്തിൽ വിഷ്വൽ മെറ്റീരിയോളജിക്കൽ സാഹചര്യങ്ങളിൽ താഴേക്ക് ഇറങ്ങാൻ പൈലറ്റിന് നിർദ്ദേശം നൽകി. താമസിയാതെ, കാറ്റിന്റെയും ദൃശ്യപരതയുടെയും വിശദാംശങ്ങൾ…

Read More

ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് രൂക്ഷമായി പ്രതികരിച് കോൺഗ്രസ്

ഉത്തരഖണ്ഡ് :ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ച ക്ഷേത്ര കമ്മിറ്റിയുടെയും ബി.ജെ.പി നേതാവിന്റെയും വിവാദ പ്രസ്താവന വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് കോൺഗ്രസ്. ഉത്തരാഖണ്ഡിലെ ദേവഭൂമിയായ ബദ്രിനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ ഉൾപ്പെടെ 45 ക്ഷേത്രങ്ങളിലേക്ക് അഹിന്ദുക്കളുടെ പ്രവേശനം പൂർണമായും നിരോധിക്കുമെന്ന ബദ്രിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (BKTC) പ്രഖ്യാപനത്തിനെതിരെയാണ് കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഇത് വെറും മതപാരമ്പര്യ സംരക്ഷണമല്ല, മറിച്ച് രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ബി.ജെ.പി നേതാവും കമ്മിറ്റി ചെയർമാനുമായ ഹേമന്ത്…

Read More

വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ മാത്രം നല്ല ഭക്ഷണം – പിന്നെ കഥ മാറി. സോഷ്യൽ മീഡിയയിൽ വൈറൽ

ന്യൂഡൽഹി:  വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ കിട്ടിയത് നല്ല ഭക്ഷണം.പുതിയ പതിപ്പായ വന്ദേഭാരത് സ്ലീപ്പർ ഓടി തുടങ്ങിയത് ദിവസങ്ങൾക്ക് മുമ്പാണ്. ഇപ്പോഴിതാ, വന്ദേഭാരത് സ്ലീപ്പറിലെ ഭക്ഷണ നിലവാരം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. വിഐപികൾ യാത്ര ചെയ്ത ഉദ്ഘാടന ദിവസം വന്ദേഭാരത് സ്ലീപ്പറിൽ വിതരണം ചെയ്ത ഭക്ഷണവും സാധാരണജനങ്ങൾക്കായി സർവീസ് തുടങ്ങിയപ്പോൾ നൽകിയ ഭക്ഷണവും തമ്മിലെ വ്യത്യാസം ചൂണ്ടികാട്ടി യാത്രക്കാരൻ പങ്കുവെച്ച ഫോട്ടോയാണ് വൈറലായത്. ഉദയ് ചാറ്റർജി എന്നയാളാണ് രണ്ട് ഭക്ഷണങ്ങളുടേയും ചിത്രങ്ങൾ സഹിതം ഇക്കാര്യം എക്‌സിൽ പോസ്റ്റ് ചെയ്തത്….

Read More

അക്ഷർധാം സ്ഫോടനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് മുസ്‌ലിംകളെ ആറ് വർഷത്തിന് ശേഷം മോചിപ്പിച്ചു.

അഹമ്മദബാദ്:അക്ഷർധാം സ്ഫോടനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് മുസ്‌ലിംകളെ ആറ് വർഷത്തിന് ശേഷം മോചിപ്പിച്ച അഹമ്മദാബാദ് പോട്ട കോടതി വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് അബ്ദുൽ റഷീദ് സുലൈമാൻ അജ്‌മീരി , മുഹമ്മദ് ഫാറൂഖ് മുഹമ്മദ് ഹാഫിസ് ഷെയ്ഖ് , മുഹമ്മദ് യാസിൻ എന്ന യാസീൻ ഭട്ട് എന്നിവർ മോചനം നേടിയത്. പ്രതികൾക്കെതിരെ സുപ്രീം കോടതി പരിശോധിച്ച് തള്ളിക്കളഞ്ഞതിൽ കൂടുതൽ തെളിവുകളൊന്നും സമർപ്പിക്കാനായിട്ടില്ലെന്ന് പ്രത്യേക പോട്ട കോടതി ജഡ്‌ജി ഹേമംഗ് ആർ റാവൽ നിരീക്ഷിച്ചു. വിധിയെ സ്വാഗതം ചെയ്‌ത ജംഇയ്യത്തുൽ…

Read More

ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഉന്നത പഠനം നിലവാരം പുലർത്തി വരുന്ന വിദ്യാർത്ഥികള്‍ക്ക് വിദേശ സർവകലാശാലകളില്‍ മെഡിക്കല്‍/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികള്‍ച്ചറല്‍ സയൻസ്/ സോഷ്യല്‍ സയൻസ്/ നിയമം/ മാനേജ്മെന്റ്/ കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളില്‍ ഉപരിപഠനം (PG/Ph.D കോഴ്സുകള്‍ക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്ലോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയില്‍ അധികമാകരുത്. www.egrantz.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. മാനദണ്ഡങ്ങളും…

Read More

സംഭൽ വെടിവെപ്പ് ; പോലീസുകാർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച ജഡ്‌ജിന് സ്ഥലംമാറ്റം

അലഹബാദ് :സംഭൽ വെടിവെപ്പിൽ ഉത്തരവാദികളായപോലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിഭാൻഷു സുധീറിനാണ് സ്ഥലം മാറ്റം. പകരം എത്തുക മസ്‌ജിദിൽ സർവേക്ക് ഉത്തരവിട്ട ജഡ്‌ജി അലഹബാദ് ഹൈക്കോടതി പുതുതായി സ്ഥലം മാറ്റം പ്രഖ്യാപിച്ച ജഡ്ജിമാരുടെ ലിസ്റ്റിൽ സുറിന് സുൽത്താൻ പൂരിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. പോലീസ് വെടിവെപ്പിൽ അഞ്ച് മുസ്‌ലിംകളാണ് സംഭലിൽ അന്ന് കൊല്ലപ്പെട്ടത് . ജഡ്ജിയുടെ അപ്രതീക്ഷിത മാറ്റത്തിൽ അഭിഭാഷകർ കോടതിവളപ്പിൽ യോഗി സർക്കാരിനെതിരെ പ്രതിഷേധിച്ചു. സുധീറിന് പകരം തൽസ്ഥാനത്തു നിയമനം ലഭിച്ചത് സിവിൽ…

Read More

ഡാറ്റ തീരും എന്ന് പേടിക്കണ്ട; ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി 3300 ജിബി ഡാറ്റ കുറഞ്ഞ നിരക്ക് .

ദില്ലി:ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കായി പുത്തന്‍ പ്ലാന്‍ പരിചയപ്പെടുത്തി പൊതുമേഖല ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്). 50 എംബിപിഎസ് വേഗമുള്ള പ്രതിമാസ ബിഎസ്എന്‍എല്‍ സ്‌പാര്‍ക്ക് പ്ലാനിനാണ് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. 3300 ജിബി ഹൈ-സ്‌പീഡ് ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, സുരക്ഷിതമായ ബ്രൗസിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 399 രൂപയാണ് ഈ പ്ലാനിന് ബിഎസ്എന്‍എല്‍ മാസംതോറും ഈടാക്കുന്നത്. സ്‌പാര്‍ക്ക് പ്ലാനില്‍ ബിഎസ്എന്‍എല്‍ പ്രതിമാസം 3300 ജിബി ഡാറ്റയാണ് ബ്രോഡ്‌ബാന്‍ഡ് വരിക്കാര്‍ക്ക് നല്‍കുന്നത്. ഈ പ്ലാന്‍…

Read More

മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള ബി.ജെ.പി സമ്മര്‍ദത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി രാജസ്ഥാന്‍ ബി.എല്‍.ഒ.

ജയ്പ്പൂര്‍: മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള ബി.ജെ.പി സമ്മര്‍ദത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി രാജസ്ഥാന്‍ ബി.എല്‍.ഒ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച സീറ്റുകളിലെ മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ജയ്പൂരിലെ ഹവാ മഹല്‍ മണ്ഡലത്തിലെ ബി.എല്‍.ഒ ആയ കീര്‍ത്തി കുമാറാണ് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്. ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ‘ഞാന്‍ കളക്ടറുടെ ഓഫീസില്‍ പോവും അവിടെ വച്ച് ആത്മഹത്യ…

Read More

വിദ്വേഷത്തിൽ തിളച്ചു മറിയുന്നു ഇന്ത്യ. കണക്ക് നിരത്തി ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട്

ന്യൂഡൽഹി: വിദ്വേഷത്തിൽ തിളച്ചു മറിയുന്നു ഇന്ത്യ. കണക്ക് നിരത്തി ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട 2025ൽ ഇന്ത്യയിലുടനീളമുള്ള മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വൻ വർധനയെന്നും ഇത് ഏറ്റവും കൂടുതൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണെന്നും പുതിയ ‘ഇന്ത്യ ഹേറ്റ് ലാബ്’ റിപ്പോർട്ടിൽ എടുത്തു പറഞ്ഞു. ആകെ 1,318 വിദ്വേഷ പ്രസംഗ സംഭവങ്ങൾ രേഖപ്പെടുത്തിയതായും പ്രതിദിനം ശരാശരി നാല് വിദ്വേഷ പ്രസംഗ സംഭവങ്ങൾവരെ നടക്കുന്നുവെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2024ൽ രേഖപ്പെടുത്തിയ 1,165…

Read More

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ തെരുവുനായ്ക്കളെ കൂട്ടമായി കൊന്നൊടുക്കി തെലങ്കാന.

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ തെരുവുനായ്ക്കളെ കൂട്ടമായി കൊന്നൊടുക്കി തെലങ്കായിലെ കാമറെഡ്ഡി ജില്ലയിലെ ഗ്രാമങ്ങള്‍. 200തെരുവുനായ്ക്കളെ കൂടി കൊന്നൊടുക്കിയതോടെ കഴിഞ്ഞ ആഴ്ചയില്‍ തെലങ്കാനയില്‍ കൊലപ്പെടുത്തിയ തെരുവുനായ്ക്കളുടെ ആകെ എണ്ണം 500 ആയി ഉയര്‍ന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് തെരുവുനായ്ക്കളെ കൊന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ അഞ്ച് പഞ്ചായത്ത് പ്രതിനിധികള്‍ അടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്നേരത്തെ 300 നായ്ക്കളെ കൊന്ന സംഭവത്തില്‍ ഹനംകൊണ്ട ജില്ലയിലെ ശ്യാംപേട്ട്,…

Read More