AI girlfriend

യുണൈറ്റഡ് എഗെയിൻസ്റ്റ് ഹേറ്റിന്റെ സ്ഥാപകർ ഖാലിദ് സൈഫി ഇടക്കാല ജാമ്യത്തിൽ ജയിൽ മോചിതനായി.

ന്യൂഡൽഹി: നീണ്ട തടവും വിചാരണയിലെ കാലതാമസവും ചൂണ്ടിക്കാട്ടി സുപ്രീം കോടതി 6 മാസത്തെ ഇടക്കാല ജാമ്യംഅനുവദിച്ചതിനെ തുടർന്ന് സിഎഎ വിരുദ്ധ പ്രവർത്തകനും മനുഷ്യാവകാശ സംരക്ഷകനുമായ ഖാലിദ് സൈഫി തിങ്കളാഴ്ച രാത്രി തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. 2020 ലെ അക്രമത്തിന് പിന്നിലെ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് സൈഫിയെന്ന് ഡൽഹി പോലീസ് ആരോപിച്ചു, അതേസമയം കുറ്റങ്ങൾ സമാധാനപരമായ പ്രതിഷേധത്തെയും വിയോജിപ്പിനെയും കുറ്റകരമാക്കുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. അദ്ദേഹത്തിന്റെ കേസ് പൗരാവകാശ സംഘടനകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്, ആക്ടിവിസ്റ്റുകൾക്കെതിരെ…

Read More

ഇന്ധന വില വീണ്ടും വർധിച്ചു. ; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത്.

ന്യൂഡൽഹി:എണ്ണക്കമ്പനികൾ ദിവസവും വില വർധിപ്പിച്ച് ഇന്ധന പ്രതിസനധി സാധാരണക്കാരനിൽ അടിച്ചേല്ലിക്കുന്നു. ഇന്ധനവില ഇന്നലെയും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത് ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 113.52 രൂപയും ഡീസലിന് 102.44 രൂപയുമായി ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നതാണ് രാജ്യത്തെ വില വർധനവിന് കാരണമായി കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. ഇന്ധനവില ഇനിയും 20 രൂപയോളം…

Read More

നിയമം കയ്യിലെടുത്ത് വിദ്വേഷ രാഷ്ട്രീയം അതിരു വിട്ട അസമിൽ വീണ്ടും മുസ്‌ലിം ഹത്യ, രണ്ട് യുവാക്കളെ തല്ലിക്കൊന്നു

ഗുഹാവതി : നിയമം കയ്യിലെടുത്ത് വിദ്വേഷ രാഷ്ട്രീയം അതിരു വിട്ട അസമിൽ വീണ്ടും മുസ്‌ലിം ഹത്യ സോനിത്പുർ ജില്ലയിൽ രണ്ട് മുസ്ലിം യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്നു. അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്ന ഭലൂക്പോങ് മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ക്രൂരമായ സംഭവം നടന്നത്. മോറിഗാവ് ജില്ലയിൽ നിന്നുള്ള യുവാക്കളാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പശുക്കളെ മോഷ്ടിക്കാൻ എത്തിയെന്നാരോപിച്ചാണ് ഗ്രാമവാസികൾ എന്ന് പറയപ്പെടുന്ന സംഘം ഇവരെ വളഞ്ഞിട്ട് ആക്രമിച്ചത്. പുലർച്ചെ 3:30-ഓടെ വനമേഖലയോട് ചേർന്ന ഉൾഗ്രാമത്തിലാണ് സംഭവം. കന്നുകാലി…

Read More

മുസ്‌ലിം സമുദാ യത്തിന് നേരെയു ണ്ടാകുന്ന അനീതികളെ പൊതുവായി പറയാതെ മുസ്‌ലിം പ്രശ്‌നമായി അവതരിപ്പിക്കണം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുസ്‌ലിം സമുദായത്തിന് നേരെയുണ്ടാകുന്ന അനീതികള ‘ന്യൂനപക്ഷ’ വിഷയങ്ങളെന്ന പൊതുവായ ലേബലിൽ ഒതുക്കാതെ, അവയെ മുസ്‌ലിം വിഷയങ്ങളായിത്തന്നെ കൃത്യമായി അടയാളപ്പെടുത്തി ഉന്നയിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായി പിടിഐ വാർത്ത ഏജൻസി റിപ്പോർട്ട്. മുസ്‌ലിംകൾ നേരിടുന്ന വിഷയങ്ങളിൽ കൂടുതൽ വ്യക്തതയോടെ സംസാരിക്കണമെന്നും, പാർട്ടിയിൽ സമുദായത്തിന് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പാർട്ടിയിലെ മുസ്‌ലിം നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന അതൃപ്തി കണക്കിലെടുത്താണ് ഈ പരാമർശം. രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ഇമ്രാൻ മസൂദും രംഗത്തെത്തി….

Read More

ബുൾഡോസർ രാജിൽ കുപ്രസിദധി നേടിയബി.ജെ.പി സംഘ് പരിവാർ ഗുണ്ടകൾ എം.എൽ എ യുടെ നേതൃത്വത്തിൽ മദ്രസ തകർത്തു

ന്യൂഡെൽഹി:ബുൾഡോസർ രാജിൽ കുപ്രസിദധി നേടിയബി.ജെ.പി സംഘ് പരിവാർ ഗുണ്ടകൾ എം.എൽ എ യുടെ നേതൃത്വത്തിൽ നേരിട്ട് എത്തി മത സ്ഥാപനം അടിച്ചു തകർത്തു. ഡൽഹിയിലെ ഷാക്കൂർ ബസ്തി മണ്ഡലത്തിലെ പിതംപുരയിൽ നിർമ്മാണത്തിലിരുന്ന മദ്രസയാണ് ബി.ജെ.പി എം.എൽ.എ കർണൈൽ സിങ്ങിന്റെ നേതൃത്വത്തിൽ തകർത്തത്. വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കി എത്തിയ സംഘം ക്രൂരമായ രീതിയിലാണ് കെട്ടിടം അടിച്ചുതകർത്തത്. അനധികൃത നിർമ്മാണം എന്നാരോപിച്ചായിരുന്നു എം.എൽ.എയുടെയും അനുയായികളുടെയും അഴിഞ്ഞാട്ടം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എം.എൽ.എ നേരിട്ട് പാരയും…

Read More

എവറസ്റ്റ് കീഴടക്കി തിരിച്ചിറ ങ്ങുന്ന തിനിടെ 2 ഇന്ത്യൻ പർവതാ രോഹക ർക്ക് ദാരുണാന്ത്യം

ന്യൂഡെൽഹി:എവറസ്റ്റ് കീഴടക്കി തിരിച്ച് ഇറങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർക്ക് ദാരുണാന്ത്യം. തിരിച്ച് ഇറങ്ങുന്നതിനിടെ തളർച്ച അനുഭവപ്പെട്ടതിനെ തുടർന്നാണ് അരുൺ കുമാർ തിവാരി, സന്ദീപ് ആരെ എന്നിവർ മരിച്ചത്. ഇരുവരുടേയും ജീവൻ രക്ഷിക്കാൻ ഗൈഡുകളായ ഷേർപ്പകൾ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒരു പർവതാരോഹകൻ ഇറങ്ങുന്നതിനിടെ അത്യന്തം ക്ഷീണിതനാവുകയായിരുന്നു. ഷേർപ ഗൈഡുകൾ അദ്ദേഹത്തെ ബാൽക്കണിയിൽ നിന്ന് സൗത്ത് കോളിലേക്ക് ഒറ്റ രാത്രി കൊണ്ട് എത്തിക്കാൻ കഠിനാധ്വാനം ചെയ്തെങ്കിലും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് എക്സ്പെഡിഷൻ ഓപറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറലായ റിഷി…

Read More

ബക്രീദിന് നിയമം ലംഘിച്ചുള്ള മൃഗബലികൾ വേണ്ട ; കർശന നിയന്ത്രണവുമായി ഡൽഹി സർക്കാർ.

ന്യൂഡൽഹി : ബക്രീദിന് നിയമവിരുദ്ധമായ മൃഗബലി തടയുന്നതിനായി കർശന നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാർ. നിയമം ലംഘിച്ച് പൊതുസ്ഥലങ്ങളിൽ മൃഗങ്ങളെ അറുക്കുകയോ, നിരോധിത മൃഗങ്ങളെ ബലി നൽകുകയോ ചെയ്താൽ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി സർക്കാർ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ പശുക്കൾ, പശുക്കുട്ടികൾ, ഒട്ടകങ്ങൾ എന്നിവയെയോ മറ്റ് നിരോധിത ഗണത്തിൽപ്പെട്ട മൃഗങ്ങളെയോ ബലി നൽകുന്നത് പൂർണമായും നിയമവിരുദ്ധമാണെന്നും സർക്കാർ വ്യക്തമാക്കി. ഡൽഹി വികസന വകുപ്പ് മന്ത്രി കപിൽ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇത്…

Read More

കോക്റോച്ച് ജനതാ പാർട്ടിയുമായി സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങളുടെ ഫോളോഴ്സ് നെ സ്വന്തമാക്കിയ ദീപക് ന് നേരെ സംഘ് പരിവാർ കൊലവിളി.

മുംബൈ: കോക്റോച്ച് ജനതാ പാർട്ടിയുമായി സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങളുടെ ഫോളോഴ്സ് നെ സ്വന്തമാക്കിയ ദീപക് ന് നേരെ സംഘ് പരിവാർ കൊലവിളി അവസാനമായി നീറ്റ് പരീക്ഷയിലെ ക്രമക്കേടിൻ്റെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പുറത്തു വിട്ട വീഡിയോ ഒരു മണിക്കൂറിൽ 12 ദശ ലക്ഷം പേർ കണ്ടിരുന്നു. ഇതും സംഘ് പരിവാറിനെ വിറളി പിടിപ്പിച്ചിട്ടുണ്ട് എന്നതിൻ്റെ തെളിവാണ് ഇപ്പോൾ നടക്കുന്ന ഭീഷണിപ്പെടുത്തൽ. അഭിജീത്ത് ദിപ്കെയ്ക്ക് നേരെ അതിരൂക്ഷമായ ഭാഷയിലാണ് ബിജെപി-സംഘപരിവാർ അനുകൂലികൾ വധഭീഷണി മുഴക്കിയിരിക്കുന്നത് തങ്ങൾ…

Read More

പശ്ചിമ ബംഗാൾ സർക്കാരിൻ്റെ കന്നുകാലി കശാപ്പ് നിരോധന നിയമത്തി നെതിരെ ഹൈക്കോട തിയിൽ ഹരജി ; കേസിൽ തൃണമൂൽ എം.പി മൊഹ്‌വ മൊയ്ത്ര കോടതി യിൽ നേരിട്ട് ഹാജരായി.

കൊൽക്കത്ത: പശ്ചിമ ബംഗാൾ ബി.ജെ. പി സർക്കാരിൻ്റെ കന്നുകാലി കശാപ്പ് നിരോധനനിയമത്തിനെതിരെ ഹൈകോടതിയിൽ കൽക്കത്ത ഹൈക്കോടതിയിൽ ഹരജി കേസിൽ തൃണമൂൽ എം.പി മൊഹ്‌വ മൊയ്ത്ര കോടതിയിൽ നേരിട്ട് ഹാജരായി ഈദ്-ഉൽ-അദ്ഹയ്ക്ക് മുന്നോടിയായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പശ്ചിമ ബംഗാൾ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഒരു സുപ്രധാന ഹർജി ബുധനാഴ്ച കൽക്കട്ട ഹൈക്കോടതി പരിഗണിച്ചു. തൃണമൂൽ കോൺഗ്രസ് എംഎൽഎ അഖ്രുസ്സമാൻ സമർപ്പിച്ച ഹർജിയിൽ, നിയന്ത്രണങ്ങൾ മതപരമായ ആചാരങ്ങളെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും സാരമായി…

Read More

സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനില്ല; ജാതി സെന്‍സസിനെതിരായ ഹരജി തള്ളി.

സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനില്ല; ജാതി സെന്‍സസിനെതിരായ ഹരജി തള്ള സുപ്രീം കോടതി പിന്നാക്ക വിഭാഗത്തില്‍ എത്രപേരുണ്ടെന്നും അവര്‍ക്കായി എത്തരം ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്നും സര്‍ക്കാര്‍ അറിഞ്ഞിരിക്കണം ന്യൂഡല്‍ഹി : ക്ഷേമപ്രവര്‍ത്തനം നടത്തുന്നതിന് പിന്നാക്ക വിഭാഗത്തില്‍ എത്ര പേര്‍ ഉണ്ടെന്ന് സര്‍ക്കാരിന് അറിയേണ്ടതുണ്ടെന്ന് സുപ്രീം കോടതി. സെന്‍സസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തുന്നതിനെതിരായ പൊതു താത്പര്യ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇത്തരം ഒരു നിരീക്ഷണം നടത്തിയത്. അത് നയപരമായ തീരുമാനം ആണെന്നും ഇടപെടാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി….

Read More