മുസ്‌ലിം സമുദാ യത്തിന് നേരെയു ണ്ടാകുന്ന അനീതികളെ പൊതുവായി പറയാതെ മുസ്‌ലിം പ്രശ്‌നമായി അവതരിപ്പിക്കണം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുസ്‌ലിം സമുദായത്തിന് നേരെയുണ്ടാകുന്ന അനീതികള ‘ന്യൂനപക്ഷ’ വിഷയങ്ങളെന്ന പൊതുവായ ലേബലിൽ ഒതുക്കാതെ, അവയെ മുസ്‌ലിം വിഷയങ്ങളായിത്തന്നെ കൃത്യമായി അടയാളപ്പെടുത്തി ഉന്നയിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായി പിടിഐ വാർത്ത ഏജൻസി റിപ്പോർട്ട്.

മുസ്‌ലിംകൾ നേരിടുന്ന വിഷയങ്ങളിൽ കൂടുതൽ വ്യക്തതയോടെ സംസാരിക്കണമെന്നും, പാർട്ടിയിൽ സമുദായത്തിന് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പാർട്ടിയിലെ മുസ്‌ലിം നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന അതൃപ്തി കണക്കിലെടുത്താണ് ഈ പരാമർശം.

രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ഇമ്രാൻ മസൂദും രംഗത്തെത്തി. ‘മുസ്‌ലിം’ എന്ന വാക്ക് ഉപയോഗിക്കുന്നതിൽ യാതൊരു മടിയും കാണിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി ശക്തമായ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് ദിനംപ്രതി ഒരു “മുസ്‌ലിം കോൺഗ്രസായി” മാറിക്കൊണ്ടിരിക്കുകയാണെന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ എൻ. രാമചന്ദർ റാവു ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *