Headlines

പിക്കപ്പ് വാൻ ഡ്രൈവറെ ബജ്റംഗ് ദൾ  ഗുണ്ടകൾ വെടി വെച്ച് കൊന്നു

ജയ്പൂർ: പിക്കപ്പ് വാൻ ഡ്രൈവറെ ബജ്റംഗ് ദൾ  ഗുണ്ടകൾ വെടിവെച്ച് കൊന്നു ഹരിയാനയിലെ പാൽവൽ ജില്ലയിലെ 28-കാരനായ മുസ്‌ലിം പിക്കപ്പ് ട്രക്ക് ഡ്രൈവറായ ആമിർ ഖാൻ മാർച്ച് 2-ന് പുലർച്ചെയോടെ രാജസ്ഥാനിലെ ഭിവാഡിക്ക് സമീപമാണ് ആക്രമികൾ  വെടി വെച്ച് കൊന്നത്. കൊലയാളികൾ ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദൾ പ്രവർത്തകർ ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു. ബന്ധുക്കളുടെ വിവരമനുസരിച്ച്, ഡൽഹിയിലെ ആസാദ്‌പൂർ പച്ചക്കറി പഴം മാർക്കറ്റിലേക്ക് പഴങ്ങൾ കൊണ്ടുപോകാൻ പുലർച്ചെ നാലുമണിയോടെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു ആമിർ. ഏകദേശം…

Read More

ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു.

കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു.കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പിൽ നിന്നാണ് തീ പടർന്നത്. പൊള്ളലേറ്റ വിജിഷ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നുഗുരുതരാവസ്ഥയിലായ വിജിഷയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.

Read More

സഞ്ജു സാംസൺ: ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രാജാവ്

അഹമ്മദാബാദ്: സഞ്ജു സാംസൺ  കലാശപ്പോരിലും ഇന്ത്യയുടെ എല്ലാമെല്ലാമായി. കരുത്തുറ്റ ഇന്നിങ്സോടെ 46 പന്തിൽ നിന്ന് 89 റൺസ്മാത്രമല്ല, കാഴ്ചവെച്ചതാകട്ടെ റെക്കോഡ് ഇന്നിങ്സ്. 46 പന്തിൽ നിന്ന് 5 ഫോറുകളുടെയും 8 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു 89 റൺസെടുത്തത്. ടി20 ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഉയർന്ന സ്‌കോറാണിത്. 2016-ൽ ഇംഗ്ലണ്ടിനെതിരേ 85 റൺസെടുത്ത വെസ്റ്റിൻഡീസ് താരം മർലോൺ സാമുവൽസിന്റെയും 2021-ലെ ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരേ 85 റൺസെടുത്ത കിവീസിന്റെ കെയ്ൻ വില്യംസന്റെയും റെക്കോഡ് സഞ്ജു മറികടന്നു. ഒടുക്കം ഇന്ത്യ…

Read More

ഇറാൻ്റെ പരമോന്നത നേതാവായി മുജ്തബ ഖാംന ഇയെ തിരഞ്ഞെടുത്ത് ഇറാൻ , അംഗീകരിക്കില്ലന്ന് ട്രമ്പ്

ടെഹ്റാൻ : ഇറാൻ്റെ പരമോന്നത നേതാവായിആയത്തുല്ല അലി ഖാംനഈയുടെ മകൻ മുജ്തബ ഖാംന ഇയെ തിരഞ്ഞെടുത്ത ഇറാൻ. യുഎസ് ഇസ്രായേൽ ആക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മുജ്തബ ഖാംനഈക്ക് പിന്തുണച്ചതായി  ഇറാൻ പ്രസിഡന്റും സൈന്യവും സുപ്രിം കൗൺസിലും വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ നിലനിൽപ്പിനായുള്ള പോരാട്ടം നയിക്കുമ്പോഴാണ് 56-കാരനായ മുജ്തബ നേതൃത്വത്തിലേക്ക് വരുന്നത്. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയോ പൊതുജന വോട്ട് തേടുകയോ ചെയ്തിട്ടില്ലെങ്കിലും, പതിറ്റാണ്ടുകളായി ഇറാന്റെ അധികാര കേന്ദ്രങ്ങളിൽ അതിശക്തനായ സ്വാധീനമുള്ള വ്യക്തിയാണ്…

Read More

മൂന്ന് പെൺകുട്ടികളെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ചനെ കസ്റ്റഡിയിലെടുത്തു.

ഹൈദരബാദ്: തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ മൂന്ന് പെൺകുട്ടികളെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി കുട്ടികളുടെ അച്ഛൻ റിസർവോയറിലേക്ക് തള്ളിയിട്ട് കൊന്നതായാണ് സംശയം. 8, 7, 5 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികൾ രാവിലെ അച്ഛനോടൊപ്പം പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയിരുന്നു, എന്നാൽ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടർന്ന്, കുടുംബാംഗങ്ങൾ അന്വേഷിക്കുകയായിരുന്നു. എന്നാൽ കണ്ടെത്താനാകാതെ വന്നതോടെ, പൊലീസിനെ അറിയിച്ചു….

Read More

ഇൻസ്റ്റ ഗ്രാമിൽ ഏഴ് മില്യൻ ഫോളോവേഴ്സ് ഉള്ള വ്ലോഗർ അനുരാഗ് ദോഭൽ ഒറ്റപ്പെടലിൻ്റെയും അപമാനത്തിൻ്റെയും വ്യഥകൾ ഇൻസ്റ്റഗ്രാമിൽ ലൈവായി പങ്കുവെച്ച് മരണത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി ഗുരുതരാവസ്ഥയിൽ

ഇൻസ്റ്റ ഗ്രാമിൽ ഏഴ് മില്യൻ ഫോളോവേഴ്സ് ഉള്ള വ്ലോഗർ അനുരാഗ് ദോഭൽ ഒറ്റപ്പെടലിൻ്റെയും അപമാനത്തിൻ്റെയും വ്യഥകൾ ഇൻസ്റ്റഗ്രാമിൽ ലൈവായി പങ്കുവെച്ച് മരണത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി ഗുരുതരാവസ്ഥയിൽ… ഇൻസ്റ്റാഗ്രാം ലൈവിലൂടെ മരിക്കുകയാണെന്ന് വെളിപ്പെടുത്തിയ ശേഷം വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി യാണ് മോട്ടോവ്ലോഗറും ബിഗ് ബോസ് 17 മത്സരാർഥിയുമായ അനുരാഗ് ദോഭാൽ ആത്മഹത്യക്കു ശ്രമിച്ചത്. മീഡിയൻ ബാരിയറുകളിൽ ഇടിച്ച് കയറ്റിയ വാഹനം പൂർണമായും തകരുകയായിരുന്നു. അനുരാഗ് ദോഭൽ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. UK07 റൈഡർ ‘ എന്ന…

Read More

കൊലപാതകക്കേസിലെ മുഖ്യപ്രതിയുടെ വീട് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി.

ന്യൂഡൽഹി :പശ്ചിമ ഡൽഹിയിലെ ഉത്തം നഗറിൽ നടന്ന കൊലപാതകക്കേസിലെ മുഖ്യപ്രതിയുടെ വീട് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി.കേസിലെ പ്രധാന പ്രതിയായ ആകാശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അധികൃതർ അനധികൃതമാണെന്ന് കാണിച്ച് ശനിയാഴ്ച ഉച്ചയോടെ തകർത്തത്. കഴിഞ്ഞ ആഴ്ച ഉത്തം നഗറിൽ നടന്ന തർക്കത്തിനിടെയാണ് ഒരു യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യക്തിപരമായ തർക്കത്തെത്തുടർന്ന് ആകാശും കൂട്ടാളികളും ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. ഈ കൊലപാതകം പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ജനങ്ങൾക്കിടയിൽ വൻ രോഷം…

Read More

യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

അബുദാബി :പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിലുള്ള (യുഎഇ) ഇന്ത്യൻ പൗരർക്ക് അടിയന്തര ജാഗ്രതാ നിർദേശവുമായി അബുദാബിയിലെ ഇന്ത്യൻ എംബസി. അപകടങ്ങൾ നടന്ന സ്ഥലങ്ങളുടെയോ വിമാനത്താവളങ്ങളുടെയോ മറ്റ് നിയന്ത്രിത മേഖലകളുടെയോ അനധികൃതമായ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നവർക്കെതിരെ യുഎഇ അധികൃതർ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എംബസി അറിയിച്ചു. കൂടാതെ, മിസൈലുകളുടെയോ സ്ഫോടനാവശിഷ്ടങ്ങളുടെയോ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പ്രാദേശിക നിയമങ്ങളും യുഎഇ അധികൃതർ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദേശങ്ങളും…

Read More

ക്രിസ്ത്യൻ പള്ളിയിൽ തീയിട്ടയാൾ പിടിയിൽ.

കോഴിക്കോട്ട് : ക്രിസ്ത്യൻ പള്ളിയിൽ തീയിട്ടയാൾ പിടിയിൽ പുഷ്പ ജങ്ഷനിലുള്ള സെന്റ് പാട്രിക്‌സ് റോമൻ കാത്തലിക് പള്ളിയിലാണ് തീയിട്ടത്.. സംഭവത്തിൽ ഒഡീഷ സ്വദേശിയായ ജയന്ത് നായികിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയായിരുന്നു പള്ളിക്ക് തീയിട്ടത്. പള്ളിയിലെ മതബോധന ക്ലാസുകൾ നടത്തുന്ന കെട്ടിടത്തിനാണ് തീയിട്ടത്. പള്ളി വികാരിയുടെ കാർ, സുപ്രധാന രേഖകൾ, പഴയ വൈദിക മന്ദിരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ, രൂപക്കൂട് എന്നിവ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നാല്…

Read More

മമ്മൂട്ടി ഫോണിൽ വിളിച്ചു, വിവാദം അവസാനിപ്പിക്കണം’ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്.

കോഴിക്കോട്:മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ നടന്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ സൈബര്‍ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് നടന്‍ മമ്മൂട്ടി തന്നെ രണ്ടു തവണ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചതായും റഫീഖ് പറഞ്ഞു. നടന്‍ തന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു ആശങ്ക തന്നെ വ്യക്തിപരമായി അപമാനിക്കുന്ന നിലയില്‍ ചില മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം…

Read More