Headlines

അതീവ ഗുരുതരാവസ്ഥയിലുള്ള പോപ്പുലർ ഫ്രണ്ട് സ്ഥാപകചെയർമാൻ ഇ അബൂബക്കറിന് ജാമ്യം അനുവദിക്കുക: പൊതു പ്രസ്താവനയുമായി മനുഷ്യാവകാശ പ്രവർത്തകർ

കോഴിക്കോട്:അതീവ ഗുരുതരാവസ്ഥയിലുള്ള പോപ്പുലർ ഫ്രണ്ട് സ്ഥാപകചെയർമാൻ ഇ അബൂബക്കറിന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രാവർത്തകർ ആരോഗ്യനില വഷളായതിനെ ത്തുടർന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയർമാനായ ഇ അബൂബക്കർ മാർച്ച് 4ാം തിയ്യതി മുതൽ  ന്യൂഡൽഹിയിലെ ദീന്‍ ദയാൽ ഉപാധ്യായ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിൽസയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായി പുരോഗതിയില്ലെന്നാണ് മകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിന്നും മനസ്സിലാവുന്നത്. അദ്ദേഹത്തിന് നെഞ്ചിൽ അണുബാധയും കഠിനമായ ചുമയും ഉണ്ടായിരുന്നു….

Read More

ബഹ്‌റൈനിൽ യുഎസ് നാവികസേനയുടെ ആസ്ഥാനത്തിന് നേരെ ഇറാൻ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു.

മനാമ: ബഹ്‌റൈനിലെ മനാമയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനത്തിന് നേരെ ഇറാൻ വൻതോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പട്ടതായി ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ആസ്ഥാനത്ത് വലിയ തോതിൽ തീപിടുത്തം ഉണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ച അമേരിക്കൻ-ഇസ്രായേൽ സംയുക്ത നീക്കമായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ക്കുള്ള കൃത്യമായ പ്രതികാരമാണിതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. ഫെബ്രുവരി 28-നും മാർച്ച് 6-നുമായി നടന്ന ആക്രമണങ്ങളിൽ ഷഹീദ്-136…

Read More

യുദ്ധം ഇന്ത്യയിൽ ഊർജ്ജ പ്രതിസന്ധി സൃഷ്ടിക്കില്ലന്ന് കേന്ദ്രം; പാചക വാതകത്തിന് വില വർധിപ്പിച്ചത് എന്തിന്?

ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയിൽ ഊർജ്ജ പ്രതിസന്ധി സൃഷ്ടിക്കില്ലന്ന് കേന്ദ്ര പറയുമ്പോഴും പാചക വാതകത്തിന് യുദ്ധത്തിൻ്റെ മറവിൽ വില വർധിപ്പിച്ചത് എന്തിന് എന്ന ചോദ്യം ഉയരുന്നു? ആവശ്യത്തിന് എണ്ണ, വാതക സംഭരണമുണ്ടെന്നും ഏത് പ്രതിസന്ധിയിലും ഇന്ത്യക്ക് ഇന്ധനക്ഷാമമുണ്ടാവില്ലെന്നും കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും അങ്ങനെയല്ല കാര്യങ്ങളെന്നാണ് വിലയിരുത്തൽ. എന്നാൽ പ്രതിസന്ധിയിലേക്ക് വിരൽചൂണ്ടുന്നതാണ് ശനിയാഴ്ചത്തെ പാചകവാതക വിലവർധന. ഗാർഹിക പാചകവാതകം സിലിൻഡറിന് 60 രൂപയും വാണിജ്യ സിലിൻഡറിന് (19 കി.ഗ്രാം) 114.5 രൂപയുമാണ് വർധിപ്പിച്ചത്. തന്ത്രപ്രധാന എണ്ണസംഭരണക്കാര്യത്തിൽ മുന്നൊരുക്കമില്ലായ്മ വിനയാകുമെന്ന…

Read More

‘ശൈലി’ രണ്ടാംഘട്ടം പൂർത്തിയായി, കോഴിക്കോടിന് ‘ഹൈ ബി.പി’-12.80 ശതമാനം

കോഴിക്കോട് :ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗ് പരിപാടി ‘ശൈലി’ രണ്ടാംഘട്ടം പൂർത്തിയായപ്പോൾ കോഴിക്കോട് ജില്ലയിൽ കൂടുതൽ പേർക്കും ഹെെപ്പർ ടെൻഷനെന്ന് കണക്ക്. ആദ്യഘട്ടത്തിൽ 1,39,067 പേർക്കാണ് ഹൈപ്പർ ടെൻഷൻ സ്ഥിരീകരിച്ചതെങ്കിൽ രണ്ടാംഘട്ടം പൂർത്തിയായപ്പോൾ അത് 1,72,802 ആയി ഉയർന്നു. ആദ്യ ഘട്ടത്തിൽ 13,74,945 പേരേയും രണ്ടാം ഘട്ടത്തിൽ 13,50,180 പേരേയുമാണ് സ്ക്രീനിംഗിന് വിധേയമാക്കിയത്. 10.11 ശതമാനമായിരുന്ന കണക്ക് 12.80 ശതമാനമായി ഉയർന്നു. അതേ സമയം ജീവിതശൈലിരോഗങ്ങൾ വരാൻ സാദ്ധ്യതയുള്ളവരുടെ എണ്ണത്തിലും വലിയ വർദ്ധനവാണുള്ളത്. രണ്ടാം ഘട്ടത്തിൽ…

Read More

ഇറാൻ ആക്രമണത്തിൽ കുവൈത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി കുവൈത്ത്

കുവൈത്ത്: ഇറാൻ ആക്രമണത്തിൽ കുവൈത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി കുവൈത്ത ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്രോണ്‍, മിസൈലാക്രമണത്തില്‍ ആണ് ഡ്യൂട്ടിക്കിടെ ഇരുവരും കൊല്ലപ്പെട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. വാറന്റ് ഓഫിസര്‍ അബ്ദുല്ല ഇമാദ് അല്‍ ഷറ, മേജര്‍ ഫഹദ് അബ്ദുല്‍ അസീസ് അല്‍ മജ്‌മൈദ് എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം എവിടെ നടന്ന ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന കാര്യം മന്ത്രാലയംവ്യക്തമാക്കിയിട്ടില്ല. അതിനിടെ കുവൈത്ത് വിമാനത്താവളത്തിലെ എണ്ണ സംഭരണികളില്‍ തീപടര്‍ന്നു പിടിച്ചിരുന്നു. ഇത് നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്നു രാവിലെയാണ്…

Read More

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. 

കോയമ്പത്തൂര്‍ : ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള് കസ്തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിനു ശേഷം കാണാതായ സുര്‍ജയുടെ ഭര്‍ത്താവും മറ്റുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ ബെംഗളൂരുവിലായിരുന്നു. നാലുമാസം മുമ്പാണ് സുര്‍ജ വീട്ടില്‍ സഹായിയായി എത്തിയത്. ഇവരെ എത്തിച്ച ചെന്നൈയിലെ ഏജന്‌റിനെ പൊലീസ് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ്…

Read More

ഒരു രൂപക്ക് ഷൂ ! ജനം തിക്കിതിരക്കി പോലീസ് ലാത്തി വീശി.

കോഴിക്കോട്: കോഴിക്കോട് പുതിയ ഷൂ കടയുടെ ഉദ്ഘാടന ചടങ്ങിനിടെ സംഘർഷം. ഒരു രൂപയ്ക്ക് ഷൂ എന്ന ഓഫർ കണ്ട് നൂറ് കണക്കിനാളുകൾ കടയിൽ തടിച്ചുകൂടി. ഇതോടെയാണ് കടയുടെ മുന്നിൽ ഉന്തും തള്ളും ഉണ്ടായത്. വൈക്കം മുഹമ്മദ് ബഷീർ റോഡിലാണ് സംഭവം. സംഘർഷം ഉടലെടുത്തതോടെ പൊലീസ് ലാത്തി വീശി.

Read More

വയനാട് ടൗൺ ഷിപ്പ് സന്ദർശനം; മമ്മൂട്ടക്കെതിരെ ഇടത് സൈബർ ആക്രമണം

കല്പറ്റ :വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷ. ആക്ഷേപവും രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഹാൻഡിലുകളാണ് രം​ഗത്തെത്തിയത്. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ആയുധമാക്കുകയാണ് യുഡിഎഫ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും ഉന്നയിച്ചാണ് യുഡിഎഫിൻ്റെ വിമർശനം. ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. അതേസമയം, മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദർശനമാണെന്നാണ് പുറത്തുവരുന്ന വിവരം. ടൗൺഷിപ്പിലേത്…

Read More

മൈസുരുവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മലപ്പുറം സ്വദേശികളായ ജീവനക്കാർ മരിച്ചു.

ബംഗളുരു: നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മലപ്പുറം സ്വദേശികളായ ജീവനക്കാർ മരിച്ചുകർണാടകയിൽ മൈസൂർ മുതൂർ റോഡിൽ തുംകൂരിൽ വെച്ചുണ്ടായ ലോറി അപകടത്തിലാണ് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു ത് .കാളികാവ് അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് അഷ്റഫിന്‍റെ മകൻ മുഹമ്മദ് അമീൻ(22)ചോക്കാട് മാളിയേക്കൽ തട്ടാരമുണ്ടയിൽ സ്വദേശി പണിക്കരുന്നൻ അബ്ദുല്ലയുടെ മകൻ ഇർഷാദ് അലി (23) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. സേലത്തേക്ക് ടയറുമായി പോകുന്ന…

Read More

സ്വകാര്യ ബസില്‍ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശിനി കുന്നംകുളത്ത് പിടിയില്‍.

തൃശൂര്‍: സ്വകാര്യ ബസില്‍ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശിനി കുന്നംകുളത്ത് പിടിയില്. ഒഡീഷയില്‍ നിന്ന് കഞ്ചാവുമായെത്തിയ രേണു ബഹറ (45) യാണ് കുന്നംകുളം പൊലീസിന്റെയും തൃശൂര്‍ ഡാന്‍സാഫ് ടീമിന്റെയും പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകളില്‍ നിന്നായി ഏകദേശം നാലു കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ശനി ഉച്ചയ്ക്ക് രണ്ടിന് കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു അറസ്റ്റ്. ഒഡീഷയില്‍ നിന്ന് തീവണ്ടി മാര്‍ഗം തൃശൂരില്‍ ഇറങ്ങിയ യുവതി അവിടെ നിന്നുമാണ് സ്വകാര്യ ബസില്‍ കയറിയത്. യുവതിയെ ഷാഡോ പോലീസ്…

Read More