വിധിയെഴുത്തിന് ഒരുങ്ങി കേരളം. 

വിധിയെഴുത്തിന് ഒരുങ്ങി കേരളം.  53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണ് സംസ്ഥാനത്തുള്ളത്. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്.
മുഖ്യമന്ത്രി പിണറായി വിജയൻ ആർ.സി അമല സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തും. വി.ഡി സതീശനും കുടുംബവും പറവൂർ കേസരി ഗവ കോളജിലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറം പാണക്കാട് സികെഎംഎ എൽപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്തെ രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടിങ് വൈകുന്നേരം 6 മണി വരെ തുടരും. സംസ്ഥാനത്തൊട്ടാകെ 30,495 പോളിങ് ബൂത്തുകളാണ് വോട്ടർമാരെ സ്വീകരിക്കാൻ സജ്ജീകരിച്ചിട്ടുള്ളത്.
140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇത്തവണ കന്നി വോട്ട് രേഖപ്പെടുത്താൻ എത്തുന്ന നാല് ലക്ഷത്തിലധികം പുതിയ വോട്ടർമാരുടെ സാന്നിധ്യം ശ്രദ്ധേയമാണ്.
ഇതിനിടെ
മട്ടന്നൂർ മാലൂരിൽ‌ സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി. കല്ലേറിൽ ബൂത്ത് ഏജന്റിന്റെ തലപൊട്ടി. ബൂത്ത് ഏജന്റ് മനോളി ഷൈജുവിനാണ് പരുക്കേറ്റത്. പോളിങ് കേന്ദ്രത്തിൽ അപേക്ഷ നൽകി മടങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *