സമ്പൂർണമായ കണക്കുകൾ പുറത്തു വിടാതെ തെരഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സമ്പൂർണമായ കണക്കുകൾ പുറത്തു വിടാതെ തെരഞെടുപ്പ് കമ്മീഷ.നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ പുറത്തുവിടുന്നത് വൈകുന്നു. അതിനിടെ, വീണ്ടും പഴയ കണക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. പോസ്റ്റല്‍, ഹോം വോട്ടുകള്‍ ഉള്‍പ്പെടുത്താത്ത കണക്കുകളാണ് പ്രസിദ്ധീകരിച്ചത്. അന്തിമ കണക്ക് പ്രസിദ്ധീകരിക്കാത്തതില്‍ ഇപ്പോഴും വ്യക്തമായ വിശദീകരണമില്ല. വൈകീട്ട് നാലിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.
ഏപ്രില്‍ ഒമ്പതിന് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയവരുടെ മണ്ഡലം തിരിച്ചുള്ള കണക്ക് മാത്രമാണ് പുറത്തുവിട്ടത്. ഇതില്‍ പോസ്റ്റല്‍ വോട്ടുകളും ഹോം വോട്ടുകളും ഉള്‍പ്പെടുന്നില്ല.
അതിനിടെ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ വോട്ട് കണക്ക് കമ്മീഷന്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഇത് പ്രകാരം ആകെ വോട്ട് ചെയ്തത് 1,35,068 ഉദ്യോഗസ്ഥരാണ്. കമ്മീഷന്റെ കണക്ക് പ്രകാരം 1,45,000 ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. 9932 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്‌തോ എന്നതില്‍ വിശദീകരണം ഇല്ല. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്താണ് (15,007). ഏറ്റവും കുറവ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തത് വയനാട് (3298). കഴിഞ്ഞമാസം 31 മുതല്‍ ഏപ്രില്‍ എട്ട് വരെയുള്ള കണക്കാണിത്.

പോളിങ്ങുമായി ബന്ധപ്പെട്ട് ചില ജില്ലകളില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനതലത്തിലുള്ള കണക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. പോളിങ് ദിവസം ബൂത്തിലെത്തിയവരുടെ കണക്കനുസരിച്ച് 78.27 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 75 ശതമാനത്തിന് മുകളിലായിരുന്നു പോളിങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *