മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തി; കുംഭമേളയിലെ വൈറൽ പെൺകുട്ടി പോലീസ് സംരക്ഷണം തേടി.
തിരുവനന്തപുരം:കുംഭമേളയിലെ വൈറൽ പെൺകുട്ടി പോലീസ് സംരക്ഷണം നേടി
പ്രായത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ
യാണ് പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടിയത്
മധ്യപ്രദേശ് പൊലീസ് കേരളത്തിൽ വന്നതിന് പിന്നാലെയാണ് പെൺകുട്ടി
മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകിയത്.
വിവാഹത്തിന് നിയമ സാധുതയില്ലെന്നും പ്രായപൂര്‍ത്തി ആയിട്ടില്ല എന്നുമുള്ള വിവാദങ്ങള്‍ക്കിടയിലാണ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കൊച്ചി കമ്മീഷണർക്കും കത്ത് നൽകിയത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസ് അന്വേഷിക്കാൻ മധ്യപ്രദേശ് പോലീസ് രാവിലെ തൃക്കാക്കര സ്റ്റേഷനിൽ എത്തിയിരുന്നു. ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. യുവതിയുടെ പിതാവിന്റെ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പിന്നാലെയാണ് മധ്യപ്രദേശ് പൊലീസ് തൃക്കാക്കര സ്റ്റേഷനിൽ എത്തിയത്.
അതേസമയം, കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹത്തിനായി ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്ന് വിവാഹത്തിൻ്റെ രജിസ്ട്രേഷൻ നിർവഹിച്ച ഉദ്യോഗസ്ഥർ പൊലീസിന് മൊഴി നല്‍കിയിരുന്നു. പൂവാർ പഞ്ചായത്തിലെ ഉദ്യോഗസ്ഥരാണ് പൊലീസിൽ മൊഴി നൽകിയത്. ജനന സർട്ടിഫിക്കറ്റ് , ആധാർ, പാൻ കാർഡ് തുടങ്ങിയവ പരിശോധിച്ചെന്നും രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായിരുന്നതായും ഉദ്യോഗസ്ഥർ മൊഴി നല്‍കിയിട്ടുണ്ട്. എന്നാൽ, മകൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പെൺകുട്ടിയുടെ അമ്മ ലത ഭോഎസ്‌ലെയടക്കം പറയുന്നത്.

