ഇറാനെതിരായ യുദ്ധത്തിനിടെ ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചു , രൂക്ഷമായി വിമർശിച്ച് ഇറാൻ

ടെഹ്‌റാൻ : ഇസ്‌റാഈലും യു. എ ഇയും തമ്മിലുള്ള സൗഹൃദം പുറത്തു വിട്ട് നെതന്യാഹു  .ഇറാനെതിരായ യുദ്ധത്തിനിടെ ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചെന്നെ നെതന്യാഹുവിൻ്റെ വെളിപ്പെടുത്തലിൽ  രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍.
ഇസ്രഈലുമായി കൂട്ടുനില്‍ക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണെന്നും കണക്ക് പറയിപ്പിക്കുന്നുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇറാന്റെ സുരക്ഷാ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയ വിവരങ്ങളാണ് നെതന്യാഹു ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്നും അരാഗ്ചി പറഞ്ഞു. മഹത്തായ ഇറാന്‍ ജനതയോട് ശത്രുത പുലര്‍ത്തുന്നത് വിഢിത്തമാണെന്നും ഭിന്നതയുണ്ടാക്കാനായി ഇസ്രഈലുമായി കൂട്ടുനില്‍ക്കുന്നവര്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ യുദ്ധത്തിനിടെ നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചിരുന്നുവെന്നും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമായിരുന്നു നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍. നെതന്യാഹുവിന്റെ ഓഫീസ് ആയിരുന്നു വിവരം അറിയിച്ചത്.
ഇസ്രഈലും യു.എ.ഇയും തമ്മിലുള്ള ബന്ധത്തില്‍ ചരിത്രപരായ ഒരു വഴിത്തിരിവാണ് ഈ സന്ദര്‍ശനം സൃഷ്ടിച്ചതെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇസ്രഈലിന്റെ വെളിപ്പെടുത്തലുകള്‍ യു.എ.ഇ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പൂര്‍ണമായും അടിസ്ഥാന രഹിതമാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പരസ്യമായ അബ്രഹാം അക്കോഡ്‌സ് കരാറിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും

ഫെബ്രുവരി 28 നായിരുന്നു
ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക സംയുക്താക്രമണം ആരംഭിച്ചത്. ഇറാന്റെ അ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആദ്യ ദിവസം തന്നെ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് അമേരിക്കയുടെ സൈനിക താവളങ്ങിലേക്കും ഇസ്രഈലിലേക്കും ഇറാന്‍ ആക്രമണം നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *