ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാ നമായ ക്വറ്റയി ലുണ്ടായ സ്ഫോടന ത്തിൽ 20 പേർ കൊല്ലപ്പെട്ടു . നിരവധി പേർക്ക് പരിക്ക്
ക്വറ്റ : ( പാകിസ്ഥാൻ) ) തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തു. ഒരു ട്രെയിൻ നഗരത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ഇതിന്റെ ഫലമായി ചില ബോഗികൾക്ക് തീപിടിച്ചു.
സംഭവസ്ഥലത്ത് നിന്ന് അൽ ജസീറയിലെ കമാൽ ഹൈദർ പറഞ്ഞത് അടുത്തുള്ള ഒരു കാർ പാർക്കിലാണ് സ്ഫോടകവസ്തു സ്ഥാപിച്ചിരിക്കുന്നതെന്നാണ്. റെയിൽവേ ലൈനിനോട് ചേർന്നുള്ള നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്വറ്റയിലെ പൊതു ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും ഡോക്ടർമാരും മറ്റ് മെഡിക്കൽ ജീവനക്കാരും ഡ്യൂട്ടിയിൽ തുടരാൻ ഉത്തരവിട്ടതായും പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ദൃശ്യങ്ങളിൽ കത്തിനശിച്ച വാഹനങ്ങളും ട്രെയിൻ വണ്ടികളും വശങ്ങളിൽ കിടക്കുന്നതായി പറഞ്ഞു.
സമീപ മാസങ്ങളിൽ വിഘടനവാദി ഗ്രൂപ്പുകളുടെ നിരവധി ആക്രമണങ്ങൾ പാകിസ്ഥാൻ നേരിട്ടിരുന്നു ബലൂചിസ്ഥാനിലെ ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ പദ്ധതികളോടുള്ള എതിർപ്പ് കാരണം ആക്രമണങ്ങൾ വർദ്ധിച്ചുവെന്നും
ഇപ്പോൾ നടന്ന സ്ഥോടനം ചൈനീസ് തൊഴിലാളികളെ ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് കീഴിൽ, ചൈനയുടെ സിൻജിയാങ് മേഖല പാകിസ്ഥാനിലെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

