AI girlfriend

ഹോർമുസ് സം ഘർഷം; ഇറാൻ വലിയ വില നല്‍കേണ്ടിവരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്

ഷിംഗ്ടണ്‍ / ദുബായ്.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചിട്ടതായും അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായും പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനെതിരെ ശക്തമായ സൈനിക നടപടിയുമായി അമേരിക്ക. മേഖലയിലെ അമേരിക്കൻ ഇടപെടലുകൾ പൂർണ്ണമായി അവസാനിക്കുന്നത് വരെ ലോകത്തെ പ്രധാന ചരക്കു പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനെ ആക്രമിച്ചതായും ഇറാൻ അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടുകയാണെന്ന് ടെഹ്‌റാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, ഞായറാഴ്ച പുലർച്ചെ ഇറാന് നേരെ യുഎസ് പുതിയ റൗണ്ട് വ്യോമാക്രമണങ്ങൾ നടത്തി
യുഎസ് സെൻട്രല്‍ കമാൻഡ് (CENTCOM) ഇറാന്റെ ദക്ഷിണ തീരങ്ങളിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണവും മിസൈല്‍ വർഷവുമാണ് നടത്തിയത്.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നീക്കത്തിന് അവർ വലിയ വില നല്‍കേണ്ടിവരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്(Pete Hegseth) സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കി. “ഇറാൻ തെറ്റായ ഒരു തീരുമാനമാണ് എടുത്തത്, ഇനി അതിനുള്ള പ്രതിഫലം അവർ അനുഭവിക്കും (Now they pay)” – ഹെഗ്‌സെത് വ്യക്തമാക്കി.
ബഹ്‌റൈൻ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളില്‍ നിന്നും, കടലില്‍ നിലയുറപ്പിച്ചിരിക്കുന്ന യുദ്ധക്കപ്പലുകളില്‍ നിന്നും ഇറാനിലെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് അതിമാരകമായ ഹിമാർസ് (HIMARS) ലോങ്-റേഞ്ച് റോക്കറ്റുകളും പീരങ്കികളും ഉപയോഗിച്ച്‌ ആക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്റെ (IRGC) നിയന്ത്രണത്തിലുള്ള ബന്ദർ അബ്ബാസ്, സിറിക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ റഡാർ സംവിധാനങ്ങള്‍, മിസൈല്‍ സംഭരണശാലകള്‍, ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവ യുഎസ് ആക്രമണത്തില്‍ തകർന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *