ജന്തർ മന്തർപ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം: എസ്.ഡി.പി.ഐ സമര രാവ് സംഘടിപ്പിച്ചു
പൂവാട്ട്പറമ്പ് : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ജനാധിപത്യത്തെ വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന ബഹുജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.ഡി.പി.ഐ കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ രാവ് സംഘടിപ്പിച്ചു. പ്രതിഷേധ രാവ് നിയോജകമണ്ഡലം സെക്രട്ടറി കബീർ ചാത്തമംഗലം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ രാവിന്റെ ഭാഗമായി പൂവാട്ടുപറമ്പ് അങ്ങാടിയിൽ ജന്തർമന്ദരിൽ നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രകടനവും ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധ പരിപാടിക്ക് യുകെ ഷെരീഫ്, ഹനീഫ പുളിക്കത്താഴം, അഹ്മദ് കുട്ടി, റിയാസ് കെ പി, മുഹിയുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

