AI girlfriend

60 മണിക്കൂറോളം നീണ്ട വോട്ടെണ്ണലി നൊടുവിൽ ബിജെപി ക്ക് തിരിച്ചടി.

പറ്റ്ന :ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് തിരിച്ചടി നൽകി ദർഭംഗ ബിരുദധാരി മണ്ഡലം പിടിച്ചെടുത്ത് രാഷ്ട്രീയ ജനതാ ദൾ. 60 മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവിൽ ബിജെപയുടെ നിലവിലെ എം.എൽ.സി സർവേശ് കുമാറിനെ പരാജയപ്പെടുത്തി ആർ.ജെ.ഡി സ്ഥാനാർഥി അനിൽ കുമാർ ഝാ വിജയക്കൊടി നാട്ടി. രണ്ടാം മുൻഗണനാ വോട്ടുകൾ എണ്ണിയപ്പോഴുണ്ടായ മുന്നേറ്റമാണ് ആർ.ജെ.
60 മണിക്കൂർ നീണ്ട വോട്ടെണ്ണൽ; ബിഹാറിൽ ബിജെപിയെ ഞെട്ടിച്ച് ആർജെഡി; ദർഭംഗ കൗൺസിൽ സീറ്റ് പിടിച്ചെടുത്തു.
38 സ്ഥാനാർഥികളെ പുറത്താക്കിയ ശേഷമുള്ള 39-ാം ഘട്ട വോട്ടെണ്ണലിൽ 533 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനിൽ കുമാർ ഝാ വിജയിച്ചത്
ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് തിരിച്ചടി നൽകി ദർഭംഗ ബിരുദധാരി മണ്ഡലം പിടിച്ചെടുത്ത് രാഷ്ട്രീയ ജനതാ ദൾ. 60 മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവിൽ ബിജെപിയുടെ നിലവിലെ എം.എൽ.സി സർവേശ് കുമാറിനെ പരാജയപ്പെടുത്തി ആർ.ജെ.ഡി സ്ഥാനാർഥി അനിൽ കുമാർ ഝാ വിജയക്കൊടി നാട്ടി. രണ്ടാം മുൻഗണനാ വോട്ടുകൾ എണ്ണിയപ്പോഴുണ്ടായ മുന്നേറ്റമാണ് ആർ.ജെ.ഡിക്ക് വഴിത്തിരിവായത്.
38സ്ഥാനാർഥികളെ പുറത്താക്കിയ ശേഷമുള്ള 39-ാം ഘട്ട വോട്ടെണ്ണലിൽ 533 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനിൽ കുമാർ ഝാ വിജയിച്ചത്. ഒക്ടോബർ 23-ന് നടന്ന വോട്ടെടുപ്പിൽ 40സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ ബി.ജെ.പിയുടെ സർവേശ് കുമാർ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. 38-ാം ഘട്ടം പൂർത്തിയാകുമ്പോൾ സർവേശ് കുമാറിന് 20,033 വോട്ടുകളും അനിൽ കുമാറിന് 19,029 വോട്ടുകളുമാണ് ലഭിച്ചിരുന്നത്. ഈ സമയത്ത് ബി.ജെ.പി സ്ഥാനാർഥി 1,004 വോട്ടുകൾക്ക് മുന്നിലായിരുന്നു
എന്നാൽ 39-ാം ഘട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തിയ ജൻ സുരാജ് പാർട്ടി സ്ഥാനാർഥി മുഹമ്മദ് ഇംതിയാസ് നൂറാനി പുറത്തായതോടെയാണ് മത്സരചിത്രം മാറിയത്. ഏക കൈമാറ്റ വോട്ട് രീതി അനുസരിച്ച് നൂറാനിയുടെ 2,900 രണ്ടാം മുൻഗണനാ വോട്ടുകൾ ആർ.ജെ.ഡി സ്ഥാനാർഥി അനിൽ കുമാർ ഝായ്ക്കും 1,363 വോട്ടുകൾ ബി.ജെ.പിയുടെ സർവേശ് കുമാറിനും ലഭിച്ചു. ഈ വോട്ട് വിഹിതമാണ് ആർ.ജെ.ഡിയെ അന്തിമ ഘട്ടത്തിൽ ജയത്തിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *