അത്താഴവിരുന്നിൽ ട്രമ്പിന് നേരെടിവയ്പ്, ഇതിനു പിന്നാലെ‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഭാര്യ മെലാനിയയെയും ഒഴിപ്പിച്ചു

വാഷിംഗ്ടൺ: ( വൈറ്റ്ഹൗസ്) മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്. ഇതിനു പിന്നാലെ‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയു സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. സുതാര്യതയ്ക്കായാണ് അക്രമിയുടെ ചിത്രം പുറത്തുവിട്ടതെന്ന് പിന്നീട് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച രാത്രി (യുഎസ് സമയം) നടന്ന അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരുക്കേറ്റതായി ഇതുവരെ റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
5 മുതൽ 8 തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവരെയും സുരക്ഷിതരായി ഒഴിപ്പിച്ചിട്ടുണ്ട്. വേദിയുടെ നിയന്ത്രണം സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്.
‘ഒരു സീക്രട്ട് സർവീസ് ഏജന്റിനെ വളരെ അടുത്തുനിന്ന് അക്രമി വെടിവച്ചിട്ടുണ്ട്. അദ്ദേഹത്തോട് ഇപ്പോൾ സംസാരിച്ചു. നില തൃപ്തികരമാണ്. വളരെ ധൈര്യശാലിയാണ് ആ ഓഫിസർ.
5മുതൽ 8 തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവരെയും സുരക്ഷിതരായി ഒഴിപ്പിച്ചിട്ടുണ്ട്. വേദിയുടെ നിയന്ത്രണം സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്.വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവരെയും സുരക്ഷിതരായി ഒഴിപ്പിച്ചിട്ടുണ്ട്. വേദിയുടെ നിയന്ത്രണം സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *