ടി.വി.കെ തമിഴ് നാട്ടിൽ ഒരു അത്ഭുതമായി ഉദിച്ചുയർന്നത് എങ്ങനെ?

ടി.വി.കെ തമിഴ് നാട്ടിൽ ഒരു അത്ഭുതമായി
ഉദിച്ചുയർന്നത് എങ്ങനെ
സിനിമയിലെ സൂപ്പർ സ്റ്റാറുകൾ ഭരിച്ച തമിഴ്നാട്ടിൽ പുതിയ ഉദയങ്ങൾ സ്വാഭാവികമാണ്
എന്നാൽ 2026 ലെ തെര ഞെടുപ്പിൽ
കേന്ദ്ര സർക്കാരിൻ്റെ
വംശീയ രാഷ്ട്രീയ നിലപാ ടുകൾക്കെതിരെ ശക്തമായി പ്രതിരോധം തീർത്തത് സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള തമിഴ് നാടായിരുന്നു
എന്നാൽ പ്രതീക്ഷകൾ അട്ടിമറിച്ചാണ് വിജയിൻ്റെ ടി.വി. കെ
ഞെട്ടിച്ചു കളഞത്.
ഇതെല്ലൊം
ഒരു സുപ്രഭാതത്തിൽ
സംഭവിച്ചതല്ല.

തൊണ്ണൂറുകളുടെ തുടകത്തിൽ വിജയ് സിനിമകൾ ഹിറ്റ് ആയതോടെ തമിഴ് നാടിന്റെ എല്ലാ ഭാഗങ്ങളിൽ വിജയിയുടെ പേരിൽ വിവിധ ഫാൻസ് ക്ലബ്ബുകൾ രൂപംകൊണ്ടിരുന്നു.
ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും
ഏതൊരു താരത്തിന്റെയും ആരാധകരെ പോലെ വിജയ് സിനിമകൾക്ക് ആർപ്പു വിളിക്കാനും കയ്യടിക്കാനും തിയേറ്ററിന് മുന്നിൽ കൂടിയ ആൾകൂട്ടം.
വർഷം രണ്ടായിരത്തിലേക്ക് കടന്നു. ബദ്രിയും ഗില്ലിയുമൊക്കെ ബ്ലോക് ബസ്റ്ററായപ്പോൾ വിജയ് ഫാൻസ് ക്ലബ്ബുകളുടെ എണ്ണം സമാനതകളില്ലാതെ വളർന്നു.
2009 ജുലൈ 26. വിജയിയുടെ രാഷ്ട്രീയ ജീവതത്തിൽ ഏറെ നിർണ്ണായകമായ ദിവസമാണ്.
തമിഴ് നാടാകെ പല പേരിൽ ചിതറി കിടക്കുന്ന വിജയ് ഫാൻസ് കൂട്ടായ്മകളെ ഏകോപിപ്പിച്ച് വിജയ് മക്കൾ ഇഴക്കം എന്ന പേരിൽ ഔദ്യോഗികമായി ഒരു സംഘടനക്ക് അയാൾ രൂപം നൽകി.
വിജയ് മക്കൾ ഇഴകം പിറവിയെടുക്കുമ്പോൾ ചെറുതും വലുതുമായ 85,000 ഫാൻസ് ക്ലബ്ബുകൾ ഒരൊറ്റ സംഘടനയ്ക്ക് കീഴിൽ വന്നു.
ആ സംഘടനയ്ക്ക് യൂണിറ്റ് മുതൽ സംസ്ഥാന തലം വരെ ഭരണസമിതിയുണ്ടാക്കി. പ്രവർത്തനം ഏകോപിപ്പിച്ചു. കേഡർ അച്ചടക്കത്തോടെ പ്രവർത്തിച്ചു.
വിജയ് മക്കൾ ഇഴക്കം അയാളുടെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യ ചുവടുവെപ്പായിരുന്നു.
സിനിമകൾക്ക് ആവേശം പകരുക എന്നതിനപ്പുറം സാമൂഹിക സേവനത്തിലും ചാരിറ്റി പ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അയാൾ ആരാധകരോട് ആഹ്വാനം ചെയ്തു. പണം ഒഴുക്കി.
പാവപ്പെട്ട കുട്ടികൾക്കുള്ള വിദ്യാഭ്യാസം സഹായം, ദുരിതാശ്വാസ സാഹയം, പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷണ ശാലകൾ എന്നിങ്ങനെ പദ്ധിതികൾ ഒന്നൊന്നായി വികസിപ്പിച്ചെടുത്തു. അയാൾ ജനങ്ങളിലേക്ക് ആഴത്തിലറങ്ങി.
ഡിഎംകെയും എഐഎഡിഎംകെയും മാറി ഭരിച്ച തമിഴ് മണ്ണിൽ വിജയ് പതിയെ തന്റെ രാഷ്ട്രീയ വിത്തിട്ടു കാത്തിരുന്നു.
വിജയ് മക്കള ഇഴക്കത്തിന്റെ ഗ്രാസ് റൂട്ട് പ്രവർത്തിനൊപ്പം തന്നെ ഈ കാലയളവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ ശക്തമായി വിമർശിക്കുന്ന സിനിമകളിലൂടെ തന്റെ രാഷ്ട്രീയം കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചു.
തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ ട്രയൽ നടത്തുന്നത് 2021ലെ തദ്ദേശ തിരിഞ്ഞെടുപ്പിലാണ്.
വിജയ് മക്കൾ ഇഴക്കത്തിന്റെ 169 സ്ഥാനാർത്ഥികളെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിപ്പിച്ചു.
ഡിഎംകെ എഐഎഡിഎംകെ വമ്പൻ മുന്നണികൾക്കെതിരെ മത്സരിച്ച 169 സീറ്റിലും 115 എണ്ണത്തിലും അവർ മികച്ച വിജയം നേടി.
2024ൽ വിക്രവാണ്ടിയിൽ നടന്ന ആദ്യ പാർട്ടി സമ്മേളനത്തിലാണ് പാർട്ടി നയവും പ്രത്യശാസ്ത്രവും ശത്രുവാരെന്നും ഔദ്യോഗികമായി വിജയ് പ്രഖ്യാപിച്ചത്

ആ പ്രസംഗം ഇങ്ങനെയാണ്.

പിറപ്പൊക്കും എല്ലാ ഉയിർക്കും. ജനനം കൊണ്ട് എല്ലാവരും തുല്യരാണ് എന്നതാണ് നമ്മുടെ ഐഡന്റിറ്റി. ജാതി , മതം, ഭാഷ , ലിംഗം എന്നിവയുടെ പേരിൽ മനുഷ്യരെ വേർതിരിക്കരുത്.

മത വിദ്വേഷം വളർത്തുന്നവരാണ് നമ്മുടെ ആശയപരമായ എക്കാലത്തെയും ശത്രു.

ദ്രാവിഡ മോഡൽ പറഞ്ഞ് ഒരു കുടുംബം തമിഴ് നാടിനെ കൊള്ളയടിക്കുകയാണ്. അവർ നമ്മുടെ രാഷ്ട്രീയ ശത്രുക്കൾ മാത്രമാണ്.

നമ്മുടെ പാത പെരിയാർ കാണിച്ചു തന്നതാണ്. അംബേദ്ക്കറിന്റെ തുല്യതയും കാമരാജിന്റെ വിദ്യാഭ്യാസ നയവുമാണ് നമ്മുടെ വഴികാട്ടി.

ഒരു സിനിമ സ്റ്റൈൽ സ്പീച്ചിനപ്പുറം സാമൂഹിക നീതിയും തുല്യതയും മാനവികതയും ഉയർത്തിപിടിക്കലാണ് ഉത്തരവാദിത്വം എന്ന് പറഞ്ഞുപോകുക മാത്രമല്ല മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും തെരഞ്ഞടുപ്പിൽ അർഹമായ പ്രാതിനിധ്യം നൽകിയും യുവതി യുവാക്കൾക്ക് മുൻഗണന നൽകിയും അയാൾ പറഞ്ഞുവെച്ച രാഷ്ട്രീയം പൂർണ്ണമാക്കി. ജയിച്ചു കയറി.

താരാരാധന മൂത്ത അരാഷ്ട്രീയരാണ് തമിഴരെന്ന് പറഞ്ഞു നടക്കുന്ന നമ്മൾ പഠിക്കേണ്ടത് ബി.ജെ. പി അവർ ഒതുക്കി എന്നതാണ്
കേരളത്തിൽ മൂന്ന് സീറ്റുകളിൽ ബിജെപി വിജയിക്കുമ്പോൾ പ്രബല മുന്നണിയുടെ ഭാഗമായിട്ടും ബിജെപിയെ നാലിൽ നിന്നും ഒരൊറ്റ സീറ്റിൽ 1 താഴ്ത്തിയ തമിഴർക്ക് നമ്മളെക്കാൾ രാഷ്ട്രീയ പ്രതിബദ്ധതയുണ്ട്.
#tamilnad
#mvk

Leave a Reply

Your email address will not be published. Required fields are marked *