ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി (OSD) നിയമിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി (OSD) നിയമിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ. ഭരണപക്ഷത്തെ സഖ്യകക്ഷികളും പ്രതിപക്ഷ പാർട്ടികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഈ നടപടി.
വിജയിയുടെ വ്യക്തിഗത ജ്യോതിഷിയും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ സർക്കാർ പദവിയിൽ നിയമിച്ചത് കടുത്തവിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു ഭരണത്തിന്റെ തുടക്കത്തിൽ തന്നെ സ്വന്തം ജ്യോതിഷിക്ക് സുപ്രധാന സർക്കാർ പദവി നൽകിയ വിജയിയുടെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്
ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയിയെ കടന്നാക്രമിച്ചവരിൽ
മുൻ ബിഗ് ബോസ് താരവും ആർട്ടിസ്റ്റുമായ ജൂലിയുണ്ട്
മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞാണ് വിജയ്ക്ക് എതിരെ ജൂലി സംസാരിച്ചത്. “ഞങ്ങൾ പെരിയോരെ ഇഷ്ടപ്പെടുന്നവരാണ്. സനാദനത്തിന് എതിരായവരാണ്. പക്ഷേ നിങ്ങളുടെ വിശ്വാസങ്ങളെ ഞങ്ങൾ മാനിക്കുന്നുണ്ട്. അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തെ ആരാധിക്കരുതെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. കുമ്പിട്രോ സാമി എന്ന് പറയുന്നത് തെറ്റാണെന്നെ പറഞ്ഞിട്ടുള്ളൂ. എന്തായാലും പ്രധാനപ്പെട്ടൊരു ജോലി, അത്രയും പ്രധാനപ്പെട്ടൊരു ജ്യോത്സ്യന് കൊടുത്തിരിക്കുന്നു
എന്ന് അവർ വിമർശിച്ചിരുന്നു
ഏതായാലും വിജയിൻ്റെ ആദ്യ നിയമനം പാളി പ്പോയിരുന്നു

