അധിക അകമ്പടി വേണ്ട ജനങ്ങൾ ബുദ്ധിമുട്ടരുത്; മുഖ്യമന്ത്രി യുടെ യാത്ര ജനങ്ങള്‍ക്കു ബുദ്ധിമുട്ടാ കരുതെന്നു നിര്‍ദേശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍.

തിരുവനന്തപുരം∙ യാത്രയിലും വായനയിലും വ്യത്യസ്ഥൻ വി.ഡി.  സാധാരണക്കാരെ പരിഗണിച്ചാണ് ഇനി യാത്ര. മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകരുതെന്നു നിര്‍ദേശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍.പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് അകമ്പടിവാഹനങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. എസ്‌കോര്‍ട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാല്‍ അത് നിര്‍ബന്ധമാണെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് തടസപ്പെടുത്തി കടന്നുപോകുന്നതു വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സതീശന്റെ ശൈലീമാറ്റം.

മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹത്തില്‍ അഡ്വാന്‍സ് പൈലറ്റ്, പൈലറ്റ്, എസ്‌കോര്‍ട്ട് 1, എസ്‌കോര്‍ട്ട് 2, ആംബുലന്‍സ്, സ്‌പെയര്‍ വാഹനം, സ്‌ട്രൈക്കര്‍ ഫോഴ്‌സ് എന്നിവയാണുള്ളത്. സുരക്ഷാ റിപ്പോര്‍ട്ടും ഔദ്യോഗിക പരിപാടികളും അനുസരിച്ച് വാഹനങ്ങളിലും സുരക്ഷയിലും വ്യത്യാസമുണ്ടാകും. എസ്‌കോര്‍ട്ട് വാഹനങ്ങളില്‍ പരിശീലനം ലഭിച്ച ആയുധാരികളായ കമാന്‍ഡോകളുണ്ടാകും. പൈലറ്റ് വാഹനങ്ങളില്‍ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനു കീഴില്‍ പൊലീസുകാര്‍. പ്രതിഷേധമുണ്ടാകുമ്പോള്‍ 25 അംഗ ദ്രുതകര്‍മസേനയും അനുഗമിക്കും.

Leave a Reply

Your email address will not be published. Required fields are marked *