AI girlfriend

നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ജപ്പാൻ (2–2).

ഡാളസ് :ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ജപ്പാൻ (2–2) രണ്ടു തവണ പിന്നിലായ ശേഷമായിരുന്നു ജപ്പാന്റെ തിരിച്ചുവരവ്. വിർജിൽ വാൻ ഡിക്ക്, ക്രൈസൻസിയോ സമ്മർവിൽ എന്നിവർ നെതർലൻഡ്‌സിനെ മുന്നിലെത്തിച്ചപ്പോൾ കെയ്‌റ്റോ നകാമുറ, ഡൈച്ചി കമദ എന്നിവർ ജപ്പാനു വേണ്ടി സമനില ഗോൾ നേടി. രണ്ടാം പകുതിയിലാണ് നാലു ഗോളും പിറന്നത്.
പകുതിയിൽ 59 ശതമാനം പന്തടക്കം പ്രകടിപ്പിച്ച ഡച്ച് പട, ഡോണിയൽ മലനിലൂടെ രണ്ട് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കാനായില്ല. പ്രതിരോധത്തിലെ അച്ചടക്കവും ഗോൾ കീപ്പർ സിയോൺ സുസുക്കിയുടെ മികവും നെതർലൻഡ്‌സിന് ഗോൾ നിഷേധിച്ചു. തുടക്കത്തിൽ ആക്രമണത്തിലൂന്നിയ നീക്കങ്ങൾക്ക് വൈമുഖ്യം കാട്ടിയ ജപ്പാൻ ആദ്യ 45 മിനിറ്റിന്റെ അവസാന നിമിഷങ്ങളിൽ ഡച്ച് ബോക്സിലേക്ക് പാഞ്ഞെത്തി. കെയിറ്റോ നകാമുറയും അയസെ ഉവേദയും നെതർലൻഡ്‌സിനെ സമ്മർദ്ദത്തിലാക്കി. ഇതിനിടെ ലീഡ് പിടിക്കാനുള്ള രണ്ട് സുവർണാവസരങ്ങൾ ജപ്പാൻ നഷ്ടപ്പെടുത്തി.

ഏതാനും നീക്കങ്ങൾ ഒഴിച്ചുനിർത്തിയാൽ പൊതുവേ വിരസമായ ആദ്യ പകുതിക്ക് ശേഷം ഉണർവുള്ള നീക്കങ്ങൾക്കാണ് രണ്ടാം പകുതി സാക്ഷ്യം വഹിച്ചത്. 50 ാം മിനിറ്റിൽ ഡച്ച് പട ആദ്യ ഗോൾ കണ്ടെത്തി. റയാൻ ഗ്രാവെൻബെർച്ചിന്റെ ഫ്രീകിക്കിൽ ഉയർന്നുവന്ന പന്ത് പ്രതിരോധ താരം വിർജിൽ വാൻ ഡിക്ക് ഹെഡ് ചെയ്തത് ജപ്പാൻ ഗോൾ കീപ്പർ സിയോൺ സുസുക്കിയെ മറികടന്ന് പോസ്റ്റിൽ പതിച്ചു. ഏഴു മിനിറ്റുകൾക്കപ്പുറം ജപ്പാൻ ഗോൾ മടക്കി. താക്കോഫുസ കുബോ ഡച്ച് ബോക്സിനുള്ളിൽ നിന്ന് നൽകിയ പാസ് സ്വീകരിച്ച കെയ്‌റ്റോ നകാമുറ ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗൻ നോട്ടിനിൽക്കെ വലയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *