പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു.
കണ്ണൂർ:വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു.ചെറുപുഴ സ്വദേശിനി അഞ്ജുവാണ് മരിച്ചത്. 31 വയസ്സായിരുന്നു.
കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്. മിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അഞ്ജുവിന്റെ ഭർത്താവ് സോനുവിനും ഫോറസ്റ്റ് വാച്ചർക്കുമാണ് പരിക്കേറ്റത്. ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരം നാലു മണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണു അപകടം. വ്യൂ പോയിൻ്റ് കാണാൻ എത്തിയപ്പോഴാണ് അപകടം.
കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിനു തടസ്സമായി. അഞ്‌ജുവിനെയും ഭർത്താവിനേയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഞ്ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

