AI girlfriend

കുതിച്ചുയർന്ന് സ്വർണ്ണം.. പവന് 1000 രൂപയും ഗ്രാമിന് 125 രൂപയും വർധിച്ചു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. പവന് 1000 രൂപയും ഗ്രാമിന് 125 രൂപയമാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 1,07,800 രൂപയായി. ഗ്രാമിന് 13,475 രൂപയുമായി. ഇന്നലെ രണ്ട് തവണ വിലവര്‍ധിച്ചിരുന്നു
ജൂലൈ ഒന്നിന് 1,03,240 രൂപയായിരുന്നു പവന്‍ വില. മൂന്ന് ദിവസംകൊണ്ട് 4560 രൂപയാണ് കൂടിയത്. ജൂലൈ ഒന്നിന് രണ്ട് തവണയായി വില കൂടി. ഇന്നലെ രാവിലെ കൂടിയെങ്കിലും ഉച്ചയോടെ കുറഞ്ഞു. എന്നാല്‍ വൈകീട്ടോടെ വീണ്ടും കൂടിയിരുന്നു. പിന്നാലെയാണ് ഇന്നും വില കൂടിയത്.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിച്ചതിന് പിന്നാലെ സ്വര്‍ണവിലയില്‍ കുതിപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇടിവാണുണ്ടായത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കൂട്ടുമെന്ന സൂചനകൾ ആണ് സ്വർണ്ണവില താഴോട്ടിറങ്ങാൻ കാരണം
ലക്ഷത്തിലും താഴോട്ട് വില ഇറങ്ങുമെന്ന് സൂചനകൾക്കിടയിലാണ് ഇപ്പോൾ വില വർദ്ധിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *