അടൂർ ഷഹനയുടെ മരണം: നിർണായക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; ആൺസുഹൃത്ത് അരുൺ അറസ്റ്റിൽ
പത്തനം തിട്ട : അടൂരിൽ ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ യുവതിയുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷഹനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയാണെന്ന് ഏറെക്കുറെ പോലീസ് സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ രക്തം കണ്ടത് മൂക്കിൽ നിന്ന് വന്നതാണ് എന്നുള്ളതും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിക്ക് ഒരു കുട്ടിയുണ്ട്.കാമുകൻ ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു. ഇവർ തമ്മിലുണ്ടായ തർക്കമാണ്മരണത്തിൽ കലാശിച്ചത്കാമുകനെ പേടിപ്പിക്കാൻ വേണ്ടിയാണ് കഴുത്തിൽ കുരുക്കിട്ട് സ്റ്റെയർകേസിന്റെ കൈവരിയിലേക്ക് ആ കൊളുത്തിട്ട് ചാടിയതെന്നാണ് അരുൺ പറഞ്ഞ്. കൈവരിയിൽ തൂങ്ങിമരണം ആയതുകൊണ്ടാണ് ആ വീട്ടിലുണ്ടായിരുന്ന യുവാവിന് അതിൽ പ്രതിരോധിക്കാൻ പോലും കഴിയാതെ പോയത്. എന്തായാലും ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്.അരുൺ വഴക്കിട്ടു ഷഹനയെ മർദ്ദിച്ചതായി അയൽ വാസികൾ പറഞ്ഞു.ഈ സമയത്ത് അരുൺ വീട്ടിലുണ്ടായിരുന്നു.മരണത്തിന് യുവാവിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. എറണാകുളം ഏഴം കുളം സ്വദേശിയാണ് യുവാവ്. അയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പോലീസ് കേസെടുത്തത്സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഷഹന ഭർത്താവുമായി പിണങ്ങി കഴിയുകയാണ്. ഒരു കുട്ടിയുണ്ട് ഇവർക്ക് .എന്നാൽ ഷഷന ആത്മഹത്യ ചെയ്യില്ല എന്ന് കുടുംബം ആരോപിച്ചുരംഗത്തുണ്ട്.രാത്രി വീട്ടിൽ നിന്ന് വലിയ ബഹളം കേട്ട് നാട്ടുകാർ അവിടെത്തെ നഗരസഭാ കൗൺസിലറെ വിളിക്കുകയായിരുന്നു.കൗൺസിലർ എത്തി നോക്കിയപ്പോൾ വീടിന്റെ വാതിലിന്റെ പാളി തുറന്ന നിലയിലായിരുന്നു. അദ്ദേഹം അകത്തുകയറി നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിളിക്കുകയായിരുന്നു. പരിഭ്രാന്തനായി ഒപ്പമുണ്ടായിരുന്ന യുവാവ് ആ വീടിനുള്ളിൽ തന്നെയുണ്ടായിരുന്നു. അയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

