AI girlfriend

നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന ആഘോഷം അയര്‍ലന്‍ഡിന്റ സ്വാതന്ത്ര്യദിനമാണോ എന്ന ചോദ്യവുമായി കോണ്‍ഗ്രസ്

ന്യൂഡൽഹി: ദേശീയ പതാക വർണ്ണം  കുപ്പായത്തിൽ പതിച്ചു നടത്തിയ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന ആഘോഷം അയര്‍ലന്‍ഡിന്റ സ്വാതന്ത്ര്യദിനമാണോ എന്ന ചോദ്യവുമായി കോണ്‍ഗ്രസ്നേതാവ് പവന്‍ ഖേഡ.

ഇന്ത്യയുടെ 80-ാംമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മോദി ഇന്ന് ചെങ്കോട്ടയിലേക്ക് ധരിച്ചെത്തിയ കോട്ടിലെ ‘പോക്കറ്റ് സ്‌ക്വയര്‍’ ചൂണ്ടിക്കാട്ടിയാണ് ഖേഡയുടെ ചോദ്യം.
‘സാഹബ് ഉറുദുവില്‍ ത്രിവര്‍ണ പതാക ധരിച്ചിരിക്കുന്നതായി തോന്നുന്നു. അതെ, അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് പകരം അയര്‍ലന്‍ഡിനെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതായാണ് തോന്നുന്നത്,’ എന്ന് പവന്‍ ഖേഡ എക്സില്‍ കുറിച്ചു.
ത്രിവര്‍ണപതാകയിലെ നിറങ്ങള്‍ തലതിരിച്ചുള്ള പോക്കറ്റ് സ്‌ക്വയറാണ് പ്രധാനമന്ത്രി ഇന്ന് ഉപയോഗിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പവന്‍ ഖേഡ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *