കാസർഗോഡ് അച്ഛനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ ഒരു വർഷത്തിനിടെ ജീവനൊടുക്കിയത് നാല് പേർ.
കാസർകോട്:കാസർഗോഡ് അച്ഛനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ ഒരു വർഷത്തിനിടെ ജീവനൊടുക്കിയത് നാല് പേർ.ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീടിനകത്താണ് സംഭവം. മീപ്പുഗിരിയിലെ ഗണേശൻ, പ്ലസ് ടു വിദ്യാർത്ഥിനിയായ 17കാരി മകൾ എന്നിവരാണ് ഓഗസ്റ്റ് 16 ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൾ തൂങ്ങി മരിച്ച വിവരം വിളിച്ചു പറഞതിന് പിറകെ അച്ചനും തൂങ്ങി മരിക്കുകയായിരുന്നു
ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിനു സമീപത്തെ ഇരുനില വാടക വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഗണേശനും കുടുംബവും ശിവപുരത്തെ വീട്ടിലേക്ക് താമസം മാറിയത്.
ഹോംനേഴ്‌സും കോഴിക്കോട് സ്വദേശിനിയുമായ ഭാര്യ ഓമന ജോലി സ്ഥലത്തും മകൻ വിഷ്ണു കാറ്ററിംഗ് ജോലിക്കും പോയതായിരുന്നു.

