ഡെറാഡൂണിലെ ജിം ട്രെയിനെർ ആയ ദീപക് കുമാറിനെതിരായ എഫ്ഐആർ സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡൽഹി:ഡെറാഡൂണിലെ ജിം ട്രെയിനെർ ആയ ദീപക് കുമാറിനെതിരായ എഫ്ഐആർ സ്റ്റേ ചെയ്ത് സുപ്രീം കോടത.അക്രമി സംഘം നൽകിയ പരാതിയിലാണ് സ്റ്റേ. സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നതിനെതിരെ ഹൈക്കോടതി ദീപക്കിന് ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി പിൻവലിച്ചു. മുതിർന്ന അഭിഭാഷകനായ അഭിഷേക് സിങ്വിയാണ് ദീപക്കിന് വേണ്ടി കോടതിയിൽ ഹാജരായത്.
മുസ്ലിം കച്ചവടക്കാരനെ കടയുടെ ബോർഡിന്റെ പേരിൽ ബജ്രംഗ്ദൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ദീപക് അത് തടയുകയും തുടർന്ന് പേര് ചോദിച്ചപ്പോൾ മുഹമ്മദ് ദീപക് എന്ന് മറുപടി പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ വൈറൽ ആയതോടെ ദീപക്കിന് പിന്തുണയുമായി രാജ്യത്തുടനീളം നിരവധിപേർ രംഗത്ത് വന്നിരുന്നു.

