കോഴിക്കോട് വലിയങ്ങാടിയിൽ കോൺ ക്രീറ്റ് സ്ലാബ് തകർന്നു വീണു രണ്ട് തൊഴിലാളികൾ മരിച്ചു.
കോഴിക്കോട്:വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികൾക്കു മുകളിലേക്കാണ് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണത്. ഉള്ളിൽ കുടുങ്ങിയവരെ സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേർ മരണപ്പെട്ടു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ അകപ്പെട്ടിട്ടുണ്ട്

