AI girlfriend

admin@10vision

വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാര കയുമായ അപർണ കുറുപ്പിനെതിരെ കേസ്.

കാസർ കോട് :ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് കാസർകോട് സ്വദേശി അബ്ദുൽ ഹകീം എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് ബിഗ് ടിവി സംപ്രേഷണം ചെയ്ത ‘ബിഗ് ഡയലോഗ്’ എന്ന ചർച്ചാ പരിപാടിയാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. അവതാരകയായ അപർണ കുറുപ്പ് മുസ്‌ലിം വിരുദ്ധവും വംശീയവുമായ നിലപാടുകൾ സ്വീകരിച്ചു…

Read More

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു .

പാലക്കാട്: ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു  വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1996 മുതൽ 2016 വരെ ദീർഘകാലം ചിറ്റൂർ എംഎൽഎയായിരുന്നു. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതന്റെ പിതാവാണ്. ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീർഘകാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവർത്തിച്ചു.കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതൻ തത്തമംഗലം സർവീസ്…

Read More

ജമ്മു കശ്മീരില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മുസ്‌ലിം യുവാവിനെ നിര്‍ബന്ധിച്ച് ഹിന്ദുത്വ സംഘം: പിന്തുടര്‍ന്ന് ഉപദ്രവം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കശ്മീരി മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ഉപദ്രവം. ബാബ ബുദ്ധ അമര്‍നാഥ്, ശിവ് ഘോരി ക്ഷേത്രങ്ങളിലേക്ക് വന്ന തീര്‍ത്ഥാടക സംഘമാണ് കുതിര സവാരിക്കാരനായ മുസ്‌ലിം യുവാവിനെ ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രംഗം ശാന്തമാക്കാനായി ഒരു പൊലീസുകാരന്‍ ഇടപെടുന്നതായും വീഡിയോയില്‍ കാണാം. എന്നാല്‍ സംഘം വീണ്ടും യുവാവിനെ പിന്തുടര്‍ന്ന് ജോലി തടസപ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ രാജ്യത്ത് മുസ്‌ലിങ്ങള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്. വലിയ പ്രതിഷേധങ്ങളാണ് ഇത്തരം ആള്‍ക്കൂട്ട…

Read More

കുടുംബത്തിലെ  മൂന്ന് പേരുടെ മരണത്തി നിടയാക്കിയ   വാഹനാപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ റിമാന്‍ഡില്‍. ഡ്രൈവർ ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തൃശൂർ : കുടുംബത്തിലെ  മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കന്ദംകുളത്തെ  വാഹനാപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ റിമാന്‍ഡില്. ആര്‍ത്താറ്റ് സ്വദേശികളായ ഏറത്ത് പറമ്പില്‍ വീട്ടില്‍ അജിത്ത്, പൊലിയത്ത് വീട്ടില്‍ ഡാനിഷ്, പാമ്പിങ്ങല്‍ വീട്ടില്‍ ഷിജില്‍ എന്നിവരാണ് റിമാന്‍ഡിലായത്. കുന്നംകുളത്തെ ബാറില്‍ നിന്നും മദ്യപിച്ച ശേഷം അമിതവേഗതയില്‍ പോയ കാറാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം ഒളിവില്‍ പോയ കാര്‍ ഡ്രൈവര്‍ ബെനിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.” “അമിതവേഗതയിലെത്തിയ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന…

Read More

തൃശൂരിൽ ദേശീയപാത 66-ൽ കയ്പമംഗലം വാഹനാപകട ത്തിൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ലഹരി ഉപയോഗിച്ചിരുന്നതായി സൂചന

തൃശൂർ :തൃശൂരിൽ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിം​ഗ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ലഹരി ഉപയോഗം അപകടത്തിന് കാരണമായതായി സൂച. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ഫൊറൻസിക് പരിശോധനയിലാണ് വിദ്യാർഥികൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. മരിച്ച വിദ്യാർത്ഥികളിൽ ഒരാളാണ് വാഹനമോടിച്ചിരുന്നത്. കൂടുതൽ പരിശോധനയ്ക്കായി രക്തസാംപിളുകൾ എറണാകുളം കാക്കനാട്ടെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചിട്ടുണ്ട്. രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കും. രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതുകൊണ്ടുമാത്രം അതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് അന്തിമമായി സ്ഥിരീകരിക്കാനാകില്ലെന്ന്…

Read More

സഞ്ജീവ് ഭട്ട് ;നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ എട്ട് വർഷത്തെ ജയിൽ ജീവിതം പിതാവിനെ തളർത്തിയിട്ടില്ലന്ന് മുൻ ഇന്ത്യൻ പോലീസ് സർവീസ് (IPS) ഉദ്യോഗ സ്ഥനായ സഞ്ജീവ് ഭട്ട് ൻ്റെ മക്കൾ,കുറിപ്പ് ഹൃദയം തൊട്ടതെന്ന് സോഷ്യൽ മീഡിയ.

അഹമ്മദാബാദ്: നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കാരാഗ്രഹത്തിൽ അടക്കപ്പെട്ട എട്ട് വർഷത്തെ ജീവിതം പിതാവിനെ തളർത്തിയിട്ടില്ലന്ന് മുൻ ഇന്ത്യൻ പോലീസ് സർവീസ് (IPS) ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് ൻ്റെ മക്കൾ എഴുതിയ കുറിപ്പ് ഹൃദയ തൊടുന്നതായി സോഷ്യൽ മീഡിയ. തലയുയർത്തിപ്പിടിച്ച്, ശുദ്ധമായ മനസ്സാക്ഷിയോടെയും തളരാത്ത നിശ്ചയദാർഢ്യത്തോടെയും ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം എഴുതി. സത്യംവിളിച്ചുപറയുന്ന അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമർത്താൻ കെട്ടിച്ചമച്ച കുറ്റാരോപണങ്ങൾ ഉന്നയിച്ചാണ് സഞ്ജീവിനെ കൊണ്ടുപോയതെന്ന് ആകാശിയും ശാന്തനുവും പറഞ്ഞു. നിലവിലുള്ള ഭരണകൂടം തങ്ങളുടെ വീട്ടിലെത്തി പിതാവിനെ കൊണ്ടുപോവുകയും കുടുംബത്തെ…

Read More

അപർണ കുറുപ്പ് ചാനൽ ചർച്ചയിൽ നടത്തിയ  വിദ്വേഷത്തിനെ തിരെയും കേസെടുക്കാൻ വകുപ്പുണ്ട് .രൂക്ഷമായി വിമർശിച്ച് ജിൻ്റോ .

കോഴിക്കോട് :ബിഗ് ടിവി അവതാരക അപർണ കുറുപ്പ് നടത്തിയ  ചാന ചർച്ചയുടെ ആമുഖത്തിൽ നടത്തിയ വിവാദമായ വിദ്വേഷ പ്രസ്താവനയെയും തുടർന്ന് നടത്തിയ പോലീസ് പരാതിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ്ജിൻ്റോ .മര്യാദകേടും ഇസ്‌ലാമോഫോബിക് ധാരണയിൽ നിന്നും വമിച്ച മതദ്വേഷ വാക്കുകളുമായിരുന്നു അപർണ തയുടെത് എന്നാണ് ജിൻ്റോ ഫെയ്സ് ബുക്കിൽ കുറിച്ചത്. ചാനലിന്റെ ഖേദപ്രകടനത്തിനപ്പുറം അപർണ സ്വയം ഇരയായി ചിത്രീകരിക്കുന്നത് ജനാധിപത്യപരമായി തോന്നുന്നില്ലെന്നും ജിൻ്റോ വ്യക്തമാക്കി. സൈബർ ആക്രമണം നടത്തിയവർക്കെതിരെ നടപടി ആവാമെങ്കിലും അത് മറയാക്കി തികച്ചും ജനാധിപത്യ…

Read More

തെക്കൻ ഡൽഹിയിൽ ആൺകുട്ടികൾ ക്കായുള്ള പി.ജി. (PG) പ്രവർത്തിച്ചിരുന്ന അഞ്ചുനില കെട്ടിടം തകർന്ന് മൂന്നു പേർ മരിച്ചു . നിർവധി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി:തെക്കൻ ഡൽഹിയിലെ സത്യ നികേതൻ മേഖലയിൽ ആൺകുട്ടികൾക്കായുള്ള പി.ജി. (PG) പ്രവർത്തിച്ചിരുന്ന അഞ്ചുനില കെട്ടിട ഞായറാഴ്ച (സെപ്റ്റംബർ 6) ഉച്ചയോടെ തകർന്നുണ്ടായ അപകടത്തിൽ ഇതു വരെ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു; ഒപ്പം നിരവധി പേർ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇതുവരെ എട്ടുപേരെ പുറത്തെടുത്തു. രക്ഷപ്പെടുത്തിയവരെ എയിംസ് (AIIMS) ട്രോമ സെന്ററിലേക്ക് മാറ്റി; ഇതിൽ രണ്ടുപേർ ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു, ഒരാൾ ചികിത്സയ്ക്കിടെയും മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണെന്ന്…

Read More

കാന്തപുരത്തിന്റെ പ്രസ്താവ നയുമായി ബന്ധപ്പെട്ട ചാനൽ ചർച്ച; ബിഗ് ടി വി അവതാരകയുടെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് അബ്ദുല്ല ബാസിലിനെതിരെ കേസ്

കോഴിക്കോട്: ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ.അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തു. കാന്തപുരത്തിന്റെ സ്ത്രീകളെ കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയുടെ പേരിലാണ് കേസ്. കൊച്ചി സൈബർ പൊലീസ് ആണ് കേസെടുത്തത്. അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിൽ ചാനൽ ചർച്ചയുടെ വസ്തുതകൾ തെറ്റായി പ്രചരിപ്പിക്കുന്ന രീതിയിൽ വീഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതിനും ദേഹോപദ്രവം ഏൽപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയും അതിലൂടെ സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന്…

Read More

ഇടിമുഴിക്കലിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

ഇടിമുഴിക്കൽ :മലപ്പുറം ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം കൂമണ്ണ സ്വദേശികളായ ജംഷീർ, ഹാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More