admin@10vision

ബാലറ്റ് സ്ട്രോങ്ങ്‌ റൂമിന് കാവൽ നിർത്തിയ രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥരെ കാണാനില്ല; പൊലീസ് അന്വേഷണം ശക്തമാക്കി

മലപ്പുറം:മലപ്പുറത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് സുരക്ഷയൊരുക്കിയ രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥരെ കാണാതായതായി പരാതി. കൊണ്ടോട്ടി മണ്ഡലത്തിലെ ബാലറ്റുകൾ സൂക്ഷിച്ചിരുന്ന സിവിൽ സ്റ്റേഷനിലെ മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിന് മുൻപിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരെയാണ് കാണാതായത്. അസം സ്വദേശിയും കോൺസ്റ്റബിളുമായ കെ.എസ്. ബർമൻ, മധ്യപ്രദേശ് സ്വദേശിയും ഹെഡ് കോൺസ്റ്റബിളുമായ മുകേഷ് സിങ് എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ചെ മുതൽ കാണാതായത്. കഴിഞ്ഞ ദിവസം രാത്രി 11.45-നും ചൊവ്വാഴ്ച പുലർച്ചെ 12.15-നും ഇടയിലാണ് ഇവർ അപ്രത്യക്ഷരായതെന്ന്…

Read More

കോഴിക്കോട് വൻ ലഹരി വേട്ട യുവതി അടക്കം മൂന്നുപേർ പിടിയിൽ.

കോഴിക്കോട് :കോഴിക്കോട് വൻ ലഹരി വേട്ടയുവതി അടക്കം മൂന്നുപേർ പിടിയിൽ. കോഴിക്കോട് ഇരിങ്ങാടം പള്ളിയിലേ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ബേപ്പൂർ സ്വദേശി അമൽ കുമാർ (30), പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ് (25), പേരാമ്പ്ര സ്വദേശി കാമ്യക റീജു (21) എന്നിവരെ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ജോൺസൺ എ ജെയുടെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത് . വിൽപ്പനയ്ക്കായി കരുതിയ 108.28 ഗ്രാം എം. ഡി എം എ ആണ് പ്രതികളിൽ നിന്ന്…

Read More

മുത്തങ്ങയിൽ മെത്താം ഫിറ്റമിനുമായി യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി:മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ 19.78 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന കേരള ആർ.ടി.സി ബസിലെ യാത്രക്കാരനായ മലപ്പുറം മുണ്ടുപറമ്പ് എം. അനസാണ് (26) പിടിയിലായത്. പരിശോധനയിൽ മുത്തങ്ങ എക്സൈസ് ഇൻസ്പെക്ടർ സിറാജ്, പ്രിവന്റിവ് ഓഫിസർ എം.എ. സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ മിഥുൻ, അർജുൻ എന്നിവർ പങ്കെടുത്തു. ജെ.എഫ്.സി.എം ഫസ്റ്റ് കോടതി സുൽത്താൻ ബത്തേരിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉൽപാദനം, വിപണനം,…

Read More

നാലു പേർ നാടിനെ നാറ്റിച്ചു;ബാലിയിൽ വിനോദസഞ്ചാര ത്തിനെത്തിയ നാല് ഇന്ത്യൻ സഞ്ചാരികൾ താമസിച്ച റിസോർട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നിലയിൽ പിടിക്കപ്പെട്ടു.

ബാലിയിൽ വിനോദസഞ്ചാരത്തിനെത്തിയ നാല് ഇന്ത്യൻ സഞ്ചാരികൾ താമസിച്ച റിസോർട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നിലയിൽ പിടിക്കപ്പെട്ടു ബാലിയിലെ പ്രശസ്തമായ ഉബുദ് മേഖലയിലെ ആഡംബര റിസോർട്ടിലാണ് സംഭവം നടന്നത്.  റിസോർട്ടിൽ നിന്നും ചെക്കൗട്ട് ചെയ്യുന്ന സമയത്ത് സംശയം തോന്നിയ ജീവനക്കാർ ഇവരുടെ ബാഗുകൾ പരിശോധിച്ചു. ഹോട്ടലിലെ അലങ്കാര വസ്തുക്കളും മറ്റ് സാധനങ്ങളും ബാഗിനുള്ളിൽ നിന്ന് കണ്ടെടുത്തു. ജീവനക്കാർ ബാഗുകൾ തുറന്ന് സാധനങ്ങൾ പുറത്തെടുക്കുന്നതും സഞ്ചാരികളുമായി തർക്കിക്കുന്നതുമായ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഉബുദിലെ ‘അശ്വര റിസോർട്ടിലാണ്’ സംഭവം…

Read More

ഇസ്‌റാഈൽ തടവറയിലെ പീഡന മുറ; അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കേസ് ഫയൽ ചെയ്യും.

ഹോഗ് :ഇസ്‌റാഈൽ തടവറയിൽ കഴിയുന്നവർക്ക് വേണ്ടി അന്താരാഷ്ട്ര ക്രിമിനൽ കോടതിയി പലസ്തീൻ ഇരകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിയമ സഹായ സംഘം കേസ് ഫയൽ ചെയ്യും. പലസ്തീൻ തടവുകാർക്കെതിരെ നടന്ന യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) ഏപ്രിൽ 24 ന് പരാതി സമർപ്പിക്കും ഏപ്രിൽ 15 ന് ഹേഗിൽ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പ് ലാണ് ഇവർ ഇക്കാര്യം അറിയിച്ചത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനങ്ങൾ നടന്നതായി അവർ പ്രസ്താവനയിൽ പറഞ്ഞു….

Read More

യുവതിയുടെ നഖങ്ങളിൽ കണ്ട വെള്ള വരകൾ കണ്ടെത്തിയ ഡോക്ടർ ഒരു കൊലപാതക പരമ്പരയെ തകർത്തു.

ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു കുടുംബത്തെയാകെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ലണ്ടനില്‍ നിന്ന് യുവാവ് അയച്ചത് മാരകമായ ആർസെനിക് വിഷം. ഒടുവില്‍ ഡോക്ടറുടെ കൃത്യമായ ഇടപെടലും നിരീക്ഷണവും പൊലിസ് നടത്തിയ അന്വേഷണവും കൂടി ആയപ്പോള്‍ പുറത്തുവന്നത് സിനിമയെ വെല്ലുന്ന ക്രൂരതയുടെ കഥ. മാരകമായ വിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും നിരവധി പേരെ മരണവക്കിലെത്തിക്കുകയും ചെയ്ത കേസ്. ഹൈദരാബാദില്‍ നടന്ന കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസിസ്റ്റ് അജിത് കുമാർ മുപ്പാരപ്പ് (45) എന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു….

Read More

മാധ്യമപ്രവർത്തകന് വധഭീഷണി: പ്രതിഷേധവുമായി കെ.ജെ.യു.

കോഴിക്കോട്: വാർത്ത നൽകിയതിന്റെ പേരിൽ 24 ന്യൂസ് പ്രാദേശിക ലേഖകൻ മജീദ് താമരശ്ശേരിക്കുനേരെ വധഭീഷണിയുണ്ടായ സംഭവത്തിൽ കേരള ജേണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു.) ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യുവതിയുടെ വീടുകയറി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വാർത്ത നൽകിയതിനാണ് പ്രതിയായ ഡാനിഷ് മാധ്യമപ്രവർത്തകനെ ആക്രമിക്കുകയും ഫോൺ തട്ടിപ്പറിയ്ക്കുകയും ചെയ്തത്. ​മജീദിനെതിരെ വധഭീഷണി മുഴക്കിയ പ്രതിക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് കെ.ജെ.യു. ആവശ്യപ്പെട്ടു. നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ജില്ലാ പ്രസിഡന്റ്…

Read More

തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം

തൃശൂർ :തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ക്ക് ദാരുണാന്ത്യ. 40 ഓളംപേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.  21 പേരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിരുവമ്പാടി ദേവസ്വംബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം നടന്നത്.മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ഭൂമി കുലുങ്ങുന്നതിന് തുല്യമായ ഉഗ്രശബ്ദത്തോടെ രണ്ട് തവണയാണ് സ്‌ഫോടനമുണ്ടായത്. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അഞ്ച് കൂടാരങ്ങളിലായാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. ഈ…

Read More

ശരീരം തണുപ്പിക്കാൻ എ.സി യെ ആശ്രയിക്കു ന്നവർക്ക് വൈദ്യുതി ബില്ലിൽ ഷോക്കടിക്കുന്നത് തടയാനും മാർഗമുണ്ട്.

ശരീരം തണുപ്പിക്കാൻ എ.സി യെ ആശ്രയിക്കുന്നവർ വൈദ്യുതി ബില്ലിൽ ഷോക്കടിക്കുന്നത് തടയാനും മാർഗമുണ്ട്എ.സി കൊണ്ട് കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെങ്കിലും പലരെയും ആശങ്കപ്പെടുത്തുന്നത് മാസാന്ത്യം വരുന്ന വലിയ കറന്റ് ബില്ലാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തണുപ്പ് കുറയ്ക്കാതെ തന്നെ വൈദ്യുതി ലാഭിക്കാൻ സാധിക്കും. വേനൽക്കാലത്ത് എസി ഉപയോഗിക്കുമ്പോൾ കറന്റ് ബിൽ കുറയ്ക്കാനുള്ള പ്രായോഗികമായ വഴികൾ താഴെ പറയുന്നവയാണ്: ശരിയായ താപനില ക്രമീകരിക്കുക താപനില 24 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നതാണ് ഏറ്റവും ഉചിതം. ബ്യൂറോ ഓഫ്…

Read More

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ.

പെരിന്തൽമണ്ണ: ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അരക്കുപറമ്പിലാണ് സംഭവം. വാക്കുതർക്കത്തിനിടെ ഭർത്താവ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ അരക്കുപറമ്പ് സ്വദേശിനി ചേരിക്കല്ലൻ ഷഫ്‌നയെ (25) ശരീരത്തിൽ ഗുരുതരമായ പൊള്ളലുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More