AI girlfriend

admin@10vision

ലോകകപ്പിൽ കളിച്ച ദക്ഷിണാഫ്രിക്കൻ മിഡ്‌ഫീൽഡർ ജെയ്ഡൻ ആഡംസ് അന്തരിച്ചതായി റിപ്പോർട്ട്.

ജോഹന്നസ് ബർഗ് :ലോകകപ്പിൽ കളിച്ച ദക്ഷിണാഫ്രിക്കൻ മിഡ്‌ഫീൽഡർ ജെയ്ഡൻ ആഡംസ് അന്തരിച്ചതായി റിപ്പോർട്ട് 32 വയസ്സായിരുന്നു ജൂൺ 28 ന് സഹ-ആതിഥേയരായ കാനഡയോട് തോറ്റ് ദക്ഷിണാഫ്രിക്ക ടൂർണമെന്റിൽ നിന്ന്  പുറത്തായിരുന്നു ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ പ്ലെയേഴ്‌സ് യൂണിയൻ (SAFPU) ഒരു പ്രസ്താവനയിൽ ആഡംസിന് ആദരാഞ്ജലി അർപ്പിച്ചു. മരണം നമ്മുടേതായ ഒരാളെ ക്രൂരമായി മോഷ്ടിച്ചു. നമ്മുടെ രാജ്യത്തിന് ഒരു മികച്ച ഫുട്ബോൾ കളിക്കാരനെ അത് കവർന്നെടുത്തു, പക്ഷേ അത് ഒരിക്കലും ജെയ്ഡൻ ആഡംസ് അവശേഷിപ്പിച്ച പാരമ്പര്യം എടുത്തുകളയുകയില്ല. അദ്ദേഹത്തിന്റെ വിനയം, അസാധാരണമായ…

Read More

കുഴൽ കിണർ നിർമാണത്തിനിടെ തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം

ചെന്നൈ:തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണ. കുഴൽ കിണർ നിർമാണത്തിനിടയാണ് അപകടം ഉണ്ടായത്. ചെന്നൈ ഈസിആർ റോഡിലെ മഹാബലിപുരത്താണ് അപകടം നടന്നത്. മഹാബലിപുരം സ്വദേശികളായ ബാലാജി, ബാദുഷ, കൽപ്പാക്കം സ്വദേശി പ്രഭു, കടമ്പാടി സ്വദേശി രാജേന്ദ്രൻ എന്നിവരാണ് മരിച്ചത്. കുഴൽകിണറിന്റെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.കരണായി ഗ്രാമത്തിലെ ഭഗവാനെ (45) പരിക്കേറ്റ് ചെങ്കൽപേട്ട് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂഗർഭജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് നിലവിലുള്ള കുഴൽക്കിണറിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനെ തുടർന്ന്…

Read More

വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി അന്തരിച്ചു.

ചെന്നൈ: വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർഥിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ…

Read More

വിയറ്റ്‌നാമിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേർ മുങ്ങിമരിച്ചു രക്ഷാപ്രവർത്തനം തുടരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു

ഹാനോയ്: വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മുങ്ങിമരിച്ചു. ഫൂ ക്വോക്ക് ദ്വീപിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. 36 പേർ ബോട്ടിലുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന 36 പേരിൽ 32 പേരും ഇന്ത്യൻ സഞ്ചാരികളാണെന്നാണ് റിപ്പോർട്ട്. ഇവരെ കൂടാതെ, മൂന്ന് ബോട്ട് ജീവനക്കാരും ഒരു അറ്റൻഡന്‍റുമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലും…

Read More

അഞ്ച് ദിവസം കരുതിയിരിക്കുക , മഴക്കൊപ്പം മിന്നലും കൂടെയുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ജൂലൈ 11ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇപ്പോൾ ഏതെങ്കിലും ജില്ലകളിൽ മഞ്ഞയോ ഓറഞ്ചോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കില്ല. എന്നാൽ കർണാടക തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ജാഗ്രതാ നിർദേശങ്ങൾഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും…

Read More

ഹൃദയം തകർക്കുന്ന ക്രൂരത: ആറ് പേരെ കൊന്ന പോക്സോ കേസ് പ്രതി ഭാര്യയെയും കുഞുങ്ങളെ യുമടക്കം കൊന്നത് ആറ് മിനുറ്റിനുള്ളിൽ.

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ പോക്‌സോ കേസ് പ്രതി നടത്തിയ കൂട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജാമ്യത്തിലിറങ്ങിയ 35കാരൻ തീർത്തത് ആറ് പേരുടെ ജീവൻ. താൻ പ്രതിയായ പീഡനക്കേസിലെ ഇരയെയും കുടുംബത്തെയും കൂടാതെ സ്വന്തം ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തി.വെള്ളിയാഴ്ച രാത്രി രംഗറെഡ്ഡി ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരയേയും കുടുംബത്തെയും കൊലപ്പെടുത്തിയശേഷം സ്വന്തം വീട്ടിലെത്തി ഭാര്യയേയും മക്കളെയും കൊഴുത്തു ഞെരുക്കി പ്രതി കൊല്ലുകയായിരുന്നു. ഷാബാദ് ടൗണിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, പെൺകുട്ടിയുടെ…

Read More

ബെൽജിയത്തെ തോൽപ്പിച്ച് സ്പെയിൻ സെമി ഫൈനലിൽ (1–2)

ലൊസാഞ്ചലസ് : സൂപ്പർ സബ് ആയി ഇറങ്ങിയ മിക്കൽ മെറീനോയുടെ ഗോളിൽ സമനിലക്കുരുക്ക് പൊട്ടിച്ച മുൻ ലോകചാംപ്യന്മാരായ സ്പെയിൻ, ബെൽജിയത്തെ തോൽപ്പിച്ച് (2–1) ലോകകപ്പ് സെമി ഫൈനലിൽ. 88 ാം മിനിറ്റിലാണ് മിക്കൽ മെറീനോ സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. സൂപ്പർ സബ് ആയി തുടരെ രണ്ടാം മത്സരത്തിലാണ് മിക്കൽ മെറീനോ ഗോൾ നേടുന്നത്. നേരത്തെ, മിഡ് ഫീൽഡർ ഫാബിയൻ റൂയിസിന്റെ ഗോളിൽ ലീഡ് പിടിച്ച സ്പെയിനിനെ, സ്ട്രൈക്കർ ചാൾസ് ഡി കെറ്റലാരെയിലൂടെ ബെൽജിയം സമനിലയിൽ കുരുക്കുകയായിരുന്നു….

Read More

ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നര വയസ്സുകാരൻ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നര വയസ്സുകാര കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശിയായ സൂരജ്-വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് സൗര്യയാണ് മരിച്ചത്. ചുണ്ടിന് മുറിവ് പറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂര്‍ ബിഎംഎച്ചില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.അനസ്‌തേഷ്യ നൽകിയതോടെ കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നാലെ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവാണ്…

Read More

എസ് ഐ ആർ ;ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന പരാതിയില്‍ ഇന്ത്യയോട് വിശദീകരണം തേടി ഐക്യരാഷ്ട്രസഭ.

ന്യൂഡെൽഹി:പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് തീവ്ര പരിഷ്‌കരണത്തിലൂടെ (എസ്‌ഐആര്‍) ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന പരാതിയില്‍ ഇന്ത്യയോട് വിശദീകരണം തേടി ഐക്യരാഷ്ട്രസഭ ഐക്യരാഷ്ട്രസഭയുടെ ന്യൂനപക്ഷ വിഭാഗങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീ വിഷയങ്ങളിലെ പ്രത്യേക ദൂതന്‍മാര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന് കത്തയച്ചത്. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ന്യൂനപക്ഷ വിഭാഗങ്ങളെ സാരമായി ബാധിച്ചുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി മുസ്‌ലിം വോട്ടര്‍മാരെയാണ് നടപടി സാരമായി ബാധിച്ചതെന്ന് പശ്ചിമ ബംഗാളിലെ നന്ദിഗ്രാം മണ്ഡലം ഉദാഹരണമാക്കി കത്തില്‍ പറയുന്നു. നന്ദിഗ്രാമില്‍…

Read More

ടർഫിൽ കളിച്ചുകൊണ്ടിരിക്കെ 19-കാരൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മലയോര മേഖലയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളിയിലാണ് ദാരുണമായ സംഭവം നടന്നത്. എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) ആണ് മരണപ്പെട്ടത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജയന്റെയും ഷിജിയുടെയും മകനാണ്. സഹോദരി: രവീണ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് എളേറ്റിൽ ചെറ്റക്കടവിലുള്ള വീട്ടുവളപ്പിൽ നടക്കും. യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും സുഹൃത്തുക്കളും.

Read More