AI girlfriend

admin@10vision

സി.പി.ഐ.എം ഗൂഢാലോചനയെന്ന്’; കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ വ്യാപക വെട്ടിത്തിരുത്തൽ; വടകര ആർ.ഡി.ഒ ഓഫീസിന് മുന്നിൽ യു.ഡി.എഫ് പ്രതിഷേധം

കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിലെ വോട്ടർപട്ടികയിൽ നിന്ന് ക്രമവിരുദ്ധമായി പേരുകൾ നീക്കം ചെയ്യുന്നുവെന്ന് ആരോപിച്ച് വടകര ആർ.ഡി.ഒ ഓഫീസിന് മുന്നിൽ യു.ഡി.എഫിന്റെ വൻ പ്രതിഷേധം. സിപിഎം നേതാക്കളുടെ ഗൂഢാലോചനയുടെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് വോട്ടർപട്ടികയിൽ നിന്ന് ബോധപൂർവ്വം പേരുകൾ വെട്ടിമാറ്റുന്നതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നത്. അർഹരായ പല വോട്ടർമാരെയും മുന്നറിയിപ്പുകളില്ലാതെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് ജനാധിപത്യവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പ്രതിഷേധക്കാർ പറയുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും…

Read More

മഞ്ചേശ്വരത്ത് എസ്‍ഡിപിഐ സ്ഥാനാർത്ഥി കെ എം അഷ്റഫ് മത്സരിക്കില്ല. യു.ഡി. എഫ് ചർച്ച നടത്തി

മലപ്പുറം: മഞ്ചേശ്വരത്ത് എസ്‍ഡിപിഐ സ്ഥാനാർത്ഥി കെ എം അഷ്റഫ് മത്സരിക്കാ സാധ്യതയില്ലെന്നും ‌സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ യു‍ഡിഎഫ് ബന്ധപ്പെട്ടിരുന്നതായും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. വെളിപ്പെടുത്തി. ബിജെപിയുടെ തോൽവി ഉറപ്പാക്കേണ്ടത് എസ്ഡിപിഐയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും ബിജെപിയുടെ വർഗീയതയെ തടയാൻ എസ്ഡിപിഐ യുടെ മതേതര വോട്ടുകൾ വേണമെന്ന മുസ്ലിം ലീഗ് ആവശ്യം സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ വോട്ട് ഷെയർ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫ് അവരുടെ സമീപനത്തിൽ മാറ്റം വരുത്തണം….

Read More

തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തിൽ ബിജെപിയുടെ സീല്‍; സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രക്ക് കേരള പൊലീസിന്റെ നോട്ടീസ്.

ന്യൂഡൽഹി:തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രക്ക് കേരള പൊലീസിന്റെ നോട്ടീസ് പോസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും ഉടനടി നീക്കിയില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. പൊലീസിന്റെ നോട്ടീസ് മഹുവ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകര്‍ക്കുമെന്നതാണ് നോട്ടീസിലെ ഏറ്റവും മികച്ച വരിയെന്ന് മഹുവ പരിഹസിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നെറ്റിയില്‍…

Read More

എം.കെ. മുനീർ എം.എൽ എ യെ പാർട്ടി കൈവിട്ടില്ല, 48 ലക്ഷം വായ്പ തുക പാര്‍ട്ടി അടച്ചുതീർത്തു.

കോഴിക്കോട് : എം.കെ. മുനീർ എം.എൽ എ യെ പാർട്ടി കൈവിട്ടില്ല മുസ്‌ലിം ലീഗ് നേതാവ്‌ എം.കെ മുനീറിന്റെ വായ്പ പാര്‍ട്ടി അടച്ചുതീർത്തു. 48 ലക്ഷം രൂപയുടെ വായ്പയാണ് അടച്ചുതീർത്ത്’. ലീഗ് നേതൃത്വമാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ പണം അടച്ചത്. പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും സംസാരിച്ചതായും ബാധ്യത പരിഹരിക്കാമെന്ന് പറഞ്ഞതായും മുനീർ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് നടക്കാവിലെ വീടിന്റെ നവീകരണത്തിനായി കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കില്‍ നിന്ന് വായ്പ് എടുത്തതിലാണ് മുനീറിന് ജപ്തി നോട്ടീസ്…

Read More

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും

രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്:കോഴിക്കോട് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിപ്പിക്കാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. കോഴിക്കോട് ബീച്ചിൽ വൈകിട്ട് 4 മണിക്കാണ് പൊതുസമ്മേളനം നടക്കുന്നത്. ബീച്ചിലെ പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസ്സിലായിരിക്കും രാഹുൽഗാന്ധി കരിപ്പൂർ എയർപോർട്ടിലേക്ക് തിരിച്ചുപോവുക. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് പാലക്കാട് പ്രചാരണത്തിന് ഇറങ്ങും. ഒറ്റപ്പാലത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്കാണ് പരിപാടി. ശേഷം കോങ്ങാട്…

Read More

ക്ഷേത്രത്തിൽ അശ്ലീല പ്രദർശനം നടത്തുകയും പിടികൂടിയപ്പോൾ കൈത്തണ്ട മുറിക്കുകയും ചെയ്തയാൾ പിടിയിൽ

തിരുവനന്തപുരം: ക്ഷേത്രത്തിൽ അശ്ലീല പ്രദർശനം നടത്തുകയും പിടികൂടിയപ്പോൾ കൈത്തണ്ട മുറിക്കുകയും ചെയ്തയാൾ പിടിയി. തിരുവല്ലം പരശുരാമ ക്ഷേത്രത്തിലാണ് പ്രതി അശ്ലീല പ്രദർശനം നടത്തിയത്. പിന്നാലെ ഇയാളെ തടഞ്ഞുവെച്ചപ്പോൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തും കൈത്തണ്ടയും മുറിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുരുഷ വിഭാഗം നേഴ്സിങ് അസിസ്റ്റൻഡ് ആണ് പ്രതി. തിങ്കളാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ക്ഷേത്രം ജീവനക്കാരാണ് സ്ത്രീകൾ കടന്നുപോയ സമയത്ത് അശ്ലീല പ്രദർശനം നടത്തിയ പ്രതിയെ തടഞ്ഞുവെച്ചത്. ഗണപതിവിഗ്രഹ പ്രതിഷ്ഠയ്ക്ക് സമീപമാണ്…

Read More

സൂക്ഷ്മ പരിശോധന പൂർണം; ജില്ലയിൽ മത്സര രംഗത്ത് 112 സ്ഥാനാർത്ഥികൾ

കോഴിക്കോട് : നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരശോധന പൂർത്തിയായപ്പോൾ ജില്ലയിലെ 13 മണ്ഡലങ്ങളിൽ മത്സര രംഗത്തുള്ളത് 112 സ്ഥാനാർത്ഥികൾ. പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് അവസാനിക്കും. കൊടുവള്ളി മണ്ഡലത്തിലാണ് കൂടുതൽ സ്ഥാനാർത്ഥികളുള്ളത്.17 പേർ. കോഴിക്കോട് സൗത്തിലാണ് കുറഞ്ഞ പത്രിക. നാലു പേർ. ബേപ്പൂരിൽ ഒൻപത് , ബാലുശ്ശേരി അഞ്ച്, എലത്തൂർ 10, കോഴിക്കോട് നോർത്ത് 10, കുന്ദമംഗലം 10, കുറ്റ്യാടി ആറ്, നാദാപുരം ഏഴ്, പേരാമ്പ്ര 10 , കൊയിലാണ്ടി ഏഴ് ,…

Read More

മഞ്ചേശ്വരം ഫാസിസ്റ്റ് ശക്തികൾക്ക് വിജയി ക്കാനുള്ള അവസര മൊരുക്കുന്ന നീക്കങ്ങളിൽ നിന്ന് എസ്.ഡി.പി.ഐ. പിന്തിരിയ ണമെന്ന് എസ്.കെ.എസ്.എസ്.എഫ്.

കോഴിക്കോട് : മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ഫാസിസ്റ്റ് ശക്തികൾക്ക് വിജയിക്കാനുള്ള അവസരമൊരുക്കുന്ന നീക്കങ്ങളിൽ നിന്ന് എസ്.ഡി.പി.ഐ. പിന്തിരിയണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഫാസിസത്തിന്റെ വളർച്ചയെ തടയുന്നതിന് പകരം, ന്യൂനപക്ഷ മതേതര വോട്ടുകൾ നിഷ്ഫലമാക്കുന്ന പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. മുൻ തെരഞ്ഞെടുപ്പുകളിൽ കേവലം 89, 745 എന്നിങ്ങനെ ചെറിയ വോട്ടുകളുടെ ഭൂരിപക്ഷത്തിന് മാത്രം ജയപരാജയങ്ങൾ നിർണ്ണയിക്കപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തരമൊരു സാഹചര്യത്തിൽ മതേതര…

Read More

മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് ബാങ്ക്.

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് മാര്‍ച്ച് 31-നകം ബാങ്ക് വായ്പ കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കുമെന്ന് മുനീറിന്റെ കുടുംബം ഉറപ്പുനല്‍കിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 31-നകം കുടിശ്ശിക അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് സഹകരണ ബാങ്ക് നോട്ടീസയച്ചിരുന്നു. കോഴിക്കോട് നടക്കാവിലുളള ക്രസന്റ് ഹൗസിനാണ് ജപ്തി സംബന്ധിച്ച നോട്ടീസ് ലഭിച്ചത്. വീട് നവീകരണത്തിനായി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍…

Read More

ഇസ്റാഈൽ ഇന്റലിജൻസ് കേന്ദ്രങ്ങൾ തകർത്ത് ഇറാന്റെ മിസൈൽ മഴ; വിറങ്ങലിച്ച് ടെൽ അവീവ്, ലക്ഷ്യം തെറ്റാതെ ഖൈബർ ശകനും സെജ്ജീലും!

ഇസ്റാഈൽ ഇന്റലിജൻസ് കേന്ദ്രങ്ങൾ തകർത്ത് ഇറാന്റെ മിസൈൽ മഴ; വിറങ്ങലിച്ച് ടെൽ അവീവ്, ലക്ഷ്യം തെറ്റാതെ ഖൈബർ ശകനും സെജ്ജീലും ഇസ്റാഈലിൽ പരിഭ്രാന്തി; പാർലമെന്റ് സമ്മേളനം നിർത്തിവെച്ചു; രണ്ട് ദശലക്ഷത്തിലധികം ആളുകൾ അഭയസ്ഥാനങ്ങളിലേക്ക് മാറി. ടെഹ്റാൻ : ഇസ്റാഈലിലെയും അമേരിക്കയിലെയും തന്ത്രപ്രധാനമായ സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) ശക്തമായ മിസൈൽ ആക്രമണം നടത്തി. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ ന്റെ ഭാഗമായി നടന്ന എഴുപത്തിയൊൻപതാം ഘട്ട…

Read More