admin@10vision

ആഡംമ്പര കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച അമ്മയും മക്കളുമടക്കം 4 പേർ പിടിയിൽ.

കുമളി : കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്താൻ ശ്രമിച്ച 46.5 കിലോഗ്രാം കഞ്ചാവുമായി അമ്മയും രണ്ടു മക്കളും ഉൾപ്പെടെ നാല് പേരെ കമ്പം പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശികളായ രാജേഷ് കണ്ണൻ, ബില്ലി രാമലക്ഷ്മി, ഇവരുടെ മകന്‍ ദുർഗ്ഗ പ്രകാശ്, പ്രായപൂർത്തിയാകാത്ത മറ്റൊരു മകൻ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം കുമളിക്ക് സമീപം തമിഴ്നാട് പോലീസാണ് ഇവരെ തടഞ്ഞത്. ഒരേ കുടുംബത്തിലുള്ളവർ ആഡംബര കാറിൽ യാത്ര ചെയ്യുന്നതിനാൽ സംശയം തോന്നില്ലെന്ന് കരുതിയാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്….

Read More

ഗസ്സയിലെ വംശഹത്യക്ക് കൂട്ട് ഇന്ത്യൻ വ്യവസായ ഭീമൻ ടാറ്റ ഗ്രൂപ്പ് – റിപ്പോർട്ട്

ന്യൂഡൽഹി:ഗസ്സയിലെ ജനങ്ങൾക്ക് നേരെ പ്രയോഗിക്കാൻ ഇസ്റാഈൽന് ആയുധങ്ങൾ നൽകി സഹായിച്ചവരിൽ ഇന്ത്യന്‍ വ്യവസായ ഭീമനായ ടാറ്റ ഗ്രൂപ്പ് ഉൾപ്പെടുന്ന റിപ്പോർട്ട് പുറത്ത് ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് ഇവർ ചെയ്യുന്നതെന്ന് ഗവേഷണ റിപോര്‍ട്ട്. ടാറ്റ ഗ്രൂപ്പ് തങ്ങളുടെ പ്രതിരോധ, സാങ്കേതിക പങ്കാളിത്തങ്ങളിലൂടെ ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ സഹായിക്കുകയാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ‘അധിനിവേശ ശില്പികള്‍: ടാറ്റ ഗ്രൂപ്പ്, ഇന്ത്യന്‍ മൂലധനം, ഇന്ത്യ-ഇസ്രായേല്‍ സഖ്യം’ എന്ന റിപോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഗസയിലും ലെബ്‌നാനിലും ഇസ്രായേല്‍ സൈന്യം…

Read More

കോഴിക്കോട് കോഴിക്കടയുടെ മറവിൽ കഞ്ചാവ് വിറ്റ് 21കാരന്‍ കാര്‍ വാങ്ങി; വാഹനം പിടിച്ചെടുത്ത് കണ്ടുകെട്ടി പൊലീസ്

കോഴിക്കോട് : കോഴിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി നീലംകുയിൽത്താഴം ഫൗമിനി ഫാത്തിമ ഹൗസിൽ സൽമാൻ ഫാരിസ്(21) ആണ് അറസ്റ്റിലായത്. കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച പണമുപയോഗിച്ച് വാങ്ങിയ കാറും പൊലീസ് കണ്ടുകെട്ടി. നടക്കാവ് പണിക്കർ റോഡിൽവെച്ച് 2.420 കിലോഗ്രാം കഞ്ചാവുമായി ഇയാളെ നടക്കാവ് പൊലീസും ഡാൻസഫും ചേർന്ന് അറസ്റ്റുചെയ്തത്. കഞ്ചാവ് വിൽപ്പന നടത്തിയ 61,160 രൂപയും കണ്ടെടുത്തിരുന്നു. ഈ സംഭവത്തിലാണ് കാർ കണ്ടുകെട്ടിയത്. കടയിൽ കോഴിയിറച്ചി വാങ്ങാനെന്ന വ്യാജേന എത്തുന്ന…

Read More

ബ്രിട്ടീഷ് ഇസ്രാഈൽ പൗരനെ പ്രോസിക്യൂട്ട് ചെയ്യാൻ കോടതിയിൽ ഹരജി.

ഇംഗ്ലണ്ട്: ഇസ്റാഈൽ സൈന്യത്തിൽ ചേർന്ന് ഗസ്സയിൽ വംശവ്യത്യക്ക് പ്രവർത്തിച്ച ബ്രിട്ടീഷ് ഇസ്റാൽ പൗരനായ ഐ.ഡി. എഫ് അംഗത്തെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി ഇന്റർനാഷണൽ സെന്റർ ഓഫ് ജസ്റ്റിസ് ഫോർ പാലസ്തീൻ (ICJP) കോടതിയിൽ സമൻസ് കേസ് ഫയൽ ചെയ്തു. ആഴ്ചകൾക്കുള്ളിൽ പ്രാഥമിക വാദം കേൾക്കൽ പ്രതീക്ഷിക്കുന്നു. ICJP സമർപ്പിച്ച കോടതി രേഖകൾ സൗഹൃദ രാഷ്ട്രവുമായി യുദ്ധം ചെയ്യുന്ന ഒരു വിദേശ രാജ്യത്തിന്റെ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നത് കുറ്റകരമാണെന്ന് പ്രസ്താവിക്കുന്നു. ഫോറിൻ എൻലിസ്റ്റ്മെന്റ് ആക്റ്റ് (FEA) ലംഘനമാണ് എന്നാണ് ഇവർ സമർപ്പിച്ച…

Read More

കാളിയാര്‍ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ രക്ഷിച്ചു.

വണ്ണപ്പുറം(ഇടുക്കി): കാളിയാര്‍ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ രക്ഷിച്ചു കാളിയാര്‍ പോലീസും നാട്ടുകാരനായ യുവാവും ചേര്‍ന്നാണ് യുവതിയെ രക്ഷിച്ചത്. വെള്ളിയാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. കുമളി സ്വദേശിനിയായ 26-കാരിയാണ് രാത്രി കാര്‍ ഓടിച്ചെത്തി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. വണ്ണപ്പുറം മുട്ടുകണ്ടത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യുവതി. ഇവിടെനിന്നാണ് കാറോടിച്ച് പാലത്തിലെത്തിയത്. തുടര്‍ന്ന് കാര്‍ പാലത്തില്‍ നിര്‍ത്തി യുവതി പുറത്തിറങ്ങുകയും പിന്നാലെ പുഴയിലേക്ക് ചാടുകയുമായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ ഒരാളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് എസ്‌ഐ…

Read More

പി.എം ശ്രീ പദ്ധതിയുടെ ധാരണാ പത്രം പുറത്ത്. പദ്ധതിയുടെ പ്രധാന ലക്ഷ്യം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതാണ്.

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുടെ ധാരണാ പത്രം പുറത്ത്. പദ്ധതിയുടെ പ്രധാന ലക്ഷ്യം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതാണ് പദ്ധതിയിലുള്‍പ്പെടുന്ന സ്‌കൂളുകള്‍ക്ക് പി.എം ശ്രീ എന്ന് പേര് നല്‍കണമെന്നും മൂല്യ നിര്‍ണയ സമ്പ്രദായങ്ങള്‍ പുതിയ പദ്ധതിപ്രകാരമാകണമെന്നുമാണ് ധാരണാ പത്രത്തിലുള്ളത്. ഒക്ടോബര്‍ 16നാണ് സര്‍ക്കാര്‍ സാധരണാ പത്രത്തില്‍ ഒപ്പുവെച്ചത്. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ പദ്ധതി പൂര്‍ണമായും നടപ്പാക്കണെമന്നാണ് ധാരണാ പത്രത്തിലുള്ളത്. സ്‌കൂളുകള്‍ പിന്നീട് മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും വ്യക്തമാണ്. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്തമുണ്ടാകുമെന്നും…

Read More

RCCയിൽ ഹോപ്പിന്റെ ബ്ലഡ്‌ & എസ്. ഡി.പി. ക്യാമ്പ്.

കോഴിക്കോട് :തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (RCC) ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ബ്ലഡ് &പ്ലേറ്റ്ലെറ്റ് (SDP)ദാന ക്യാമ്പ് നടത്തി. കോഴിക്കോട് , തിരുവനന്തപുരം എന്നിവിടങ്ങളിലെ 30 പേർ രക്തവും 6 പേർ SDP യും നൽകി .. രക്തദാതാക്കളിൽ 8 പേർ വനിതകളായിരുന്നു .. അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്പ് കേരളയുടെ(AWAK) സഹകരണവും ക്യാമ്പിനുണ്ടായിരുന്നു .. RCC ബ്ലഡ്‌ സെന്റർ മേധാവി ഡോ.വിജയലക്ഷ്മി, ബ്ലഡ്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി എന്നിവർ ദാതാക്കൾക്ക്…

Read More

തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം :തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കു. സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിച്ച പുതുക്കിയ കരട് വോട്ടർപട്ടികയാണ് പരിശോധനകൾക്ക് ശേഷം അന്തിമമാക്കുന്നത്. 2.83 കോടി വോട്ടർമാരാണ് കരട് പട്ടികയിൽ ഉണ്ടായിരുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതടക്കം ആകെ ഏഴ് ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു. ഇത്തവണ രണ്ടുതവണയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന നടപടിയുണ്ടയത്. നേരത്തെ സെപ്റ്റംബർ രണ്ടിന് എല്ലാ നടപടികൾക്കും ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച സവിശേഷ നമ്പറിന് പിന്നാലെയാണ് വീണ്ടും വോട്ടർ…

Read More

ഫ്രാന്‍സില്‍ ഒരു വനിതയ്ക്ക് ജീവപര്യന്തം തടവ് വിധിക്കുന്നത് ആദ്യം ; കെയര്‍ ടേക്കറുടെ 12കാരിയായ മകളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ 27കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ

പാരിസ്:കെയർടേക്കറുടെ 12കാരിയായ മകളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ 27കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷയുമായി കോടതി. ഫ്രാന്‍സില്‍ കുടിയേറ്റക്കാര്‍ക്കെതിരായ പ്രതിഷേധം രൂക്ഷമാക്കാന്‍ കാരണമായ ക്രൂര കൊലപാതകത്തില്‍ ആണ് അള്‍ജീരിയന്‍ സ്വദേശിയായ ദാഹ്ബിയ ബെന്‍കീര്‍ഡ് എന്ന 27കാരിക്ക് കുറഞ്ഞത് 30 വര്‍ഷം തടവ് അനുഭവിക്കേണ്ടി വരുന്നത്. രാജ്യത്തെ ഏറ്റവും കഠിനമായ ശിക്ഷയാണ് ജഡ്ജിമാരുടെയും ജൂറിയുടെയും പാനല്‍ വിധിച്ചത്. ഫ്രാന്‍സില്‍ ജീവപര്യന്തം തടവ് എന്നത് വളരെ അപൂര്‍വമാണ്, അത് ലഭിച്ച ആദ്യ സ്ത്രീയാണ് ദാഹ്ബിയ ബെന്‍കീര്‍ഡ്. ഇതിന് മുന്‍പ്…

Read More

പി.എം. ശ്രീ യിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ലന്ന് കരാർ വ്യസ്ഥ. സി.പി. ഐ എതിർപ്പിനെ മറി കടക്കാൻ സ്കൂളുകളുടെ ലിസ്റ്റ് ഇപ്പോൾ നൽകില്ല.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ അജണ്ടകളെ കേരളത്തിലേക്ക് കൊണ്ട് വരുന്നതിന് സി.പി. ഐ. യുടെ എതിർപ്പിനിടയിലും പിണറായി മറച്ചു വെച്ച പി.എം. ശ്രീ യിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ലന്ന് കരാർ വ്യസ്ഥ ഇതിനിടയിൽ വിമർശനം ശക്തമായതിനാൽ തത്കാലം സ്കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കൈമാറില്ലന്ന് പറയുന്നു. തുടർ നടപടികളിലേക്ക് കടക്കണ്ടെന്ന് തീരുമാനം. ആദ്യ ഘട്ട പ്രൊപ്പോസൽ ഇന്ന് സമർപ്പിക്കും. എസ് എസ് കെയ്ക്ക് കേന്ദ്രം നൽകാമെന്ന് ഉറപ്പ് നൽകിയത് 971 കോടി രൂപയാണ്. പിഎം ശ്രീ…

Read More