നാട് നേരിടുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേ രിടാൻ ആഹ്വാനം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി ഇഫ്ത്വാർ സംഗമം.
കോഴിക്കോട്: സാഹോദര്യവും സൗഹാർദ്ദവും ഓർമിപ്പിച്ച് ജമാഅത്തെ ഇസ് ലാമി സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമം പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദേധയമായി.നാട് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാനുള്ള കരുത്താണ് സംഗമമെന്ന് ജമാ അത്തെ ഇസ് ലാമി അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു . രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി വർഗീയവും സാമുദായികവുമായ ധ്രുവീകരണം നടത്തുകയും സ്പർധ വളർത്തുകയും ചെയ്യുന്ന പ്രതിലോമ ശക്തികളെ, കേരളത്തിന്റെ സാഹോദര്യത്തിലധിഷ്ഠിതമായ ജീവിതം കൊണ്ട് പ്രതിരോധിക്കാനാവുമെന്ന ആത്മവിശ്വാസം പകരുന്നതാണ് ഈ സംഗമമെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത എല്ലാവരും ഒരേ…

