AI girlfriend

admin@10vision

ഹോളിവുഡ് താരം റോബർട്ട് കരാഡിൻ ജീവനൊടുക്കി .

ഹോളിവുഡ് താരം റോബർട്ട് കരാഡിൻ ജീവനൊടുക്കി 71-ാം വയസ്സായിരുന്നു. റിവെഞ്ച് ഓഫ് ദി നേർഡ്‌സ്, ലിസി മക്ഗുയർ എന്നീ ചിത്രങ്ങളിലൂടെയും പരമ്പരകളിലൂടെയും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനായിരുന്നു അദ്ദേഹം. ഏകദേശം രണ്ട് പതിറ്റാണ്ടോളമായി തന്നെ അലട്ടിയിരുന്ന ബൈപോളാർ ഡിസോർഡർ എന്ന മാനസികാവസ്ഥയുമായുള്ള പോരാട്ടത്തിനൊടുവിൽ അദ്ദേഹം സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനാണ് കുടുംബം ഈ വിവരം പരസ്യമാക്കാൻ തീരുമാനിച്ചത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട പിതാവും മുത്തച്ഛനും സഹോദരനുമായ റോബർട്ട് കരാഡിൻ വിടവാങ്ങിയ വിവരം അങ്ങേയറ്റത്തെ…

Read More

കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് വീണു.

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്ന് വീണാണ് അപകടമുണ്ടായത്. ‘കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങൾ വലിയങ്ങാടിയിലുണ്ട്. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നൊരു പരിഹാരം വേണമെന്നാണ് പ്രദേശവാസിളുടെ ആവശ്യം. കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ മറ്റൊരു കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു….

Read More

നീതിന്യായ വ്യവസ്ഥയിലെ അഴിമതി യെക്കുറിച്ച് പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ എൻ.സി. ആർ ടി ക്കെതിരെ കേസെടുത്ത് സുപ്രീം കോടതി.

ന്യൂഡൽഹി: എട്ടാം ക്ലാസ്സിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമർശിച്ചതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. വിഷയത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കേസെടുത്തു. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ഒരാളെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയത്കേവലം അശ്രദ്ധയല്ലെന്നും, മറിച്ച് ജുഡീഷ്യറിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നീതിന്യായ വ്യവസ്ഥയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ചീഫ് ജസ്റ്റിസ് വിശേഷിപ്പിച്ചു….

Read More

വലിയങ്ങാടിയിൽ സ്ലാബ് തകർന്ന് 4 പേർ മരിച്ച സംഭവത്തിൽ വീഴ്ച വരുത്തി യവർക്കെതിരെ കർശന നടപടി – മന്ത്രി റിയാസ്

കോഴിക്കോട്: വലിയങ്ങാടിയിൽ സ്ലാബ് തകർന്ന് 4 പേർ മരിച്ത്’ ദാരുണ സംഭവമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.  കുറ്റക്കാർക്കെതിരെ  കർശന നടപടി ഉണ്ടാകും. കോർപ്പറേഷനിലെ കെട്ടിടങ്ങൾ പരിശോധിച്ചോ പരിശോധനയിൽ വീഴ്ച വന്നോ എന്നിവ അന്വേഷിക്കും. പരിശോധനയിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാവും. സംസ്ഥാനത്തെ പഴയ കെട്ടിടങ്ങളിൽ പരിശോധന നടത്തും. സ്വകാര്യ കെട്ടിടങ്ങളും പരിശോധിക്കും. പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും അവരെ ആക്ഷേപിക്കില്ല.എന്നാൽ, ഒരുമിച്ച് നിൽക്കേണ്ട അവസ്ഥയിൽ ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വലിയങ്ങാടിയില്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന്…

Read More

അങ്കണവാടി ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക വിതരണത്തിന് 20 കോടി അനുവദിച്ചു.

തിരുവനന്തപുരം : അങ്കണവാടി ജീവനക്കാരുട’ ദീർഘനാളത്തെ കാത്തിരിപ്പിന് ആശ്വാസമായി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനം. പെൻഷൻ വിതരണത്തിനായി 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി വർക്കർമാരും ഹെൽപ്പർമാർക്കുമാണ് പണം ലഭിക്കുക . കഴിഞ്ഞ കുറച്ചു മാസങ്ങളായി പെൻഷൻ വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു. ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം പ്രതിസന്ധിയിലായ പെൻഷൻ വിതരണം ഈ തുക അനുവദിച്ചതോടെ പുനരാരംഭിക്കും.നിലവിൽ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശിക ഈ തുക ഉപയോഗിച്ച് മുൻഗണനാക്രമത്തിൽ ഉടൻ…

Read More

വൈറ്റില റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കൊല്ലപ്പെടുന്നതിന് മുൻപായി സുധ നേരിട്ടത് ക്രൂരമർദ്ദനമെന്ന് റിപ്പോർട്ട്.

കൊച്ചി:വൈറ്റില റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കൊല്ലപ്പെടുന്നതിന് മുൻപായി സുധ നേരിട്ടത് ക്രൂരമർദ്ദനമെന്ന് റിപ്പോർട്ട് പ്രതി ഷാജി യുവതിയുടെ മുഖത്ത് നിരവധി തവണ മുഷ്ടിചുരുട്ടി ഇടിച്ചുവെന്നും യുവതി ബഹളം വച്ചതോടെ വായും മൂക്കും അമർത്തിപ്പിടിച്ചും ക്രൂരത കാട്ടിയെന്നും പൊലീസ് കണ്ടെത്തി. ഇത്തരത്തിൽ മുഖത്തിടിയേറ്റ് കരിങ്കലില്ലേക്ക് തെറിച്ചുവീണാണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത് എന്നും പൊലീസ് കണ്ടെത്തി. ആസൂത്രിതമായ ഒരു കൊലപാതകമല്ല ഇത് എന്നാണ് പൊലീസ് പറയുന്നത്. തന്റെ കുടുംബം തകർക്കുമെന്ന യുവതിയുടെ ഭീഷണിയായിരുന്നു പ്രതിയെ കൊലയ്ക്ക്…

Read More

ഇറാനുമായിട്ടല്ല, ‘യുദ്ധം’ ടോയിലറ്റിൽ പോകാൻ; യുഎസ് വിമാനവാഹിനി കപ്പലിലെ അയ്യായിരത്തോളം നാവികര്‍ ദുരിതത്തിൽ

വാഷിംഗ് ടൺ : ലോകത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിലെ അയ്യായിരത്തോളം നാവികർക്ക് ഇപ്പോൾ ഭീഷണി ഇറാനിയൻ മിസൈലുകളല്ല, മറിച്ച് കപ്പലിലെ അത്യാധുനിക മലിനജല ശുദ്ധീകരണ സംവിധാനത്തിന്റെ തകരാറാണ്. 13.3 ബില്യൺ ഡോളർ ചെലവിൽ നിർമിച്ച ഈ കപ്പലിലെ വാക്വം അധിഷ്ഠിത മലിനജല സംവിധാനം പൂർണമായും തകരാറിലാണ്. കപ്പലിലെ 650 ടോയ്‌ലറ്റുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായതോടെ, പ്രാഥമിക ആവശ്യങ്ങൾക്കായി നാവികർക്ക് 45 മിനിറ്റ് വരെ ക്യൂ നിൽക്കേണ്ടി വരുന്നു. പൈപ്പുകളിൽ കാൽസ്യം അടിഞ്ഞുകൂടുന്നത്…

Read More

ഉദ്യോഗാർഥികൾക്ക് ആശ്വാസമായി പി എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി.

തിരുവനന്തപുരം: ഉദ്യോഗാർഥികൾക്ക് ആശ്വാസമായി പി എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇനി 40 വയസ് വരെ പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ ഉള്ളവർക്ക് 45 വയസുവരെ അപേക്ഷിക്കാനാകും. നിലവില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് 36 വയസ്സായിരുന്നു പ്രായപരിധി. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 39 വയസ്സായിരുന്നു പ്രായപരിധി. എന്നാൽ ഇനി 43 വയസ് വരെ ഒ.ബി.സി വിഭാഗക്കാർക്ക് പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനാവും. പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ.ബി. കോശി കമീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന…

Read More

ഉത്തർ പ്രദേശിലെ ഷാജഹാന്‍പൂരില്‍ പള്ളികള്‍ പ്ലാസ്റ്റിക് ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് മൂടി ഭരണ കൂടം.

 ലഖ്നൊ ഉത്തർ പ്രദേശിലെ ഷാജഹാന്‍പൂരില്‍ പള്ളികള്‍ പ്ലാസ്റ്റിക് ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് മൂടി ഭരണ കൂടം ‘ജൂട്ട് മാര്‍ ഹോളി’ ഘോഷയാത്ര പ്രമാണിച്ചാണ് നടപടി. 48ഓളം പള്ളികളും മസാറുകളുമാണ് ഇത്തരത്തില്‍ പ്ലാസിറ്റിക് ഷീറ്റ് വച്ച് മറച്ചത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായിട്ടാണ് നടപടിയെന്നാണ് വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ ഭരണകൂടത്തിന്റെ വാദം. ഷാജഹാൻപൂരിൽ ഹോളി ദിനത്തിൽ ആഘോഷിക്കുന്ന ഒരു സവിശേഷവും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ ഒരു പാരമ്പര്യമാണ് ‘ജൂട്ട മാർ ഹോളി’. ബ്രിട്ടീഷ് കാലഘട്ടത്തിലെ ‘ലാത്ത് സാഹബ്’ ആയി വസ്ത്രം ധരിച്ച്,…

Read More

ആരോഗ്യ ത്തിനും പ്രതിരോധ ശേഷി വർദ്ധിപ്പി ക്കാനും ഉത്തമ മായ, നല്ല നാടൻ സ്റ്റൈലി ലുള്ള ചിക്കൻ സൂപ്പ് തയ്യാറാക്കുന്ന വിധം

ആരോഗ്യത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമമായ, നല്ല നാടൻ സ്റ്റൈലിലുള്ള ചിക്കൻ സൂപ് വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ ചിക്കൻ (എല്ലുള്ളതായാൽ കൂടുതൽ രുചി): 250 ഗ്രാം സവാള: 1 ചെറുത് (അരിഞ്ഞത്)   ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ കാരറ്റ്, ബീൻസ്: ½ കപ്പ് (ചെറുതായി അരിഞ്ഞത്) കുരുമുളക് പൊടി: 1 ടീസ്പൂൺ കോൺഫ്ലവർ: 1 ടേബിൾസ്പൂൺ (അല്പം വെള്ളത്തിൽ കലക്കിയത്) മുട്ട: 1 എണ്ണം (വെള്ള മാത്രം – നിർബന്ധമില്ല) ബട്ടർ/എണ്ണ: 1…

Read More