AI girlfriend

admin@10vision

മാധ്യമത്തിലെ ശമ്പള പ്രതിസന്ധി: രാപ്പകൽ ഉപവാസ സമരം തുടങ്ങി

കോഴിക്കോട്: മാധ്യമത്തിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹത്തിനുമെതിരെ സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റജി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം തുടങ്ങി. വെള്ളിമാടുകുന്നിലെ മാധ്യമം ഹെഡ്ഡോഫിസിനു മുന്നിൽ നടക്കുന്ന സമരം കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി ഉണ്ടാക്കിക്കൊടുത്ത ലേബർ കോഡിൻ്റെ സൗകര്യം ഉപയോഗിച്ച് തൊഴിലാളികളെ പുറത്താക്കാനാണ് മാനേജ്മെൻ്റിൻ്റെ ശ്രമമെന്നും അതിനെതിരായ തൊഴിലാളികളുടെ സമരം കേരള പൊതുസമൂഹം…

Read More

അത്താഴശേഷം ഹോം സ്റ്റേ ഉടമയും നാല് അതിഥികളും തുംഗഭദ്ര കനാലിന്റെ തീരത്ത് നില്‍ക്കുമ്പോള്‍ ബൈക്കില്‍ എത്തിയത് മൂന്ന് പേര്‍; അടുത്ത് പെട്രോള്‍ പമ്പ് ഇല്ല എന്ന് പറഞ്ഞപ്പോള്‍ ആവശ്യപ്പെട്ടത് പണം; വിസമ്മതിച്ചപ്പോള്‍ ആക്രമിച്ചു; അമേരിക്കന്‍ പൗരനെ കൊലപ്പെടുത്തി ഇസ്രയേലി വനിതയെ കൂട്ടബലാത്സംഗം ചെയ്തു; ഹംപി കൂട്ടബലാത്സംഗത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ

ബംഗളൂരു: കര്‍ണാടകയിലെ ഹംപി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ.പ്രതികളായ മല്ലേഷ് എന്ന ഹന്‍ഡിമല്ല, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി കോടതി മരണശിക്ഷയ്ക്ക് വിധിച്ചത്. 27 കാരിയായ ഇസ്രയേലി വനിതയെയും ഹോം സ്റ്റേ ഉടമയായ 29 കാരിയേയും കൂട്ടബലാത്സംഗം ചെയ്യുകയും, അമേരിക്കന്‍ പൗരനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ. ഒപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്‍മാരെ ആക്രമിച്ച ശേഷമാണ് പ്രതികള്‍ യുവതികളെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഈ മാസം 9 ന് പ്രതികള്‍ കുറ്റക്കാരാണെന്ന് ഗംഗാവതി ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി…

Read More

കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിന് ഏഴ് കോടി ; പ്രവർത്തി മോണിറ്ററിങ്ങ് കമ്മറ്റി രൂപീകരിച്ചു.

കുറ്റിക്കാട്ടൂർ: യാത്രക്കാർക്ക് ദുരിതമായി മാറിയ കുറ്റിക്കാട്ടൂർ – മുണ്ടു പാലം റോഡിൻ്റെ പുനർ നിർമാണത്തിന് ഏഴ് കോടി രൂപ ക്കുള്ള പ്രവർത്തി ഉടൻ ആരംഭിക്കും. വയനാട് – ഭാഗത്ത് നിന്നും വരുന്നവർക്ക് പന്തീരാങ്കാവ് ബൈപ്പാസിലേക്ക് എത്താനുള്ള എളുപ്പ മാർഗമാണ് 2.5 കിലോമീറ്റർ വരുന്ന പൊതു മരാമത്ത് വകുപ്പിൻ്റെ  ഈ റോഡ്. റോഡിൻ്റെ പ്രവർത്തി സുഖമാക്കുന്നതിനും നിർദ്ദേശ ങ്ങൾ സമർപ്പിക്കു ന്നതിനും അഡ്വ :പി.ടി.എ റഹീം എം.എൽ എ വിളിച്ചു ചേർത്ത യോഗത്തിൽ ജനകീയ കമ്മറ്റി രൂപീകരിച്ചു . എം.എൽ….

Read More

ഇന്ന് രാത്രിയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും; ശ്രീലങ്കയില്‍ പ്രളയ സാധ്യത, കേരളത്തില്‍ മഴ പ്രതീക്ഷിക്കാം

തിരുവനന്തപുരം :ഇന്ന് രാത്രിയോടെ (16–02–2025) ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെടുമെന്ന് ചെന്നൈ കലാവസ്ഥാ കേന്ദ്രം (ആർഎംസി) അറിയിച്ചു. ഇത് തമിഴ്‌നാടിനൊപ്പം കേരളത്തിലും മഴ നല്‍കിയേക്കും. ഭൂമധ്യ രേഖാപ്രദേശത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച രാവിലെയോ ന്യൂനമര്‍ദമായി മാറിയേക്കുമെന്നാണ് നിരീക്ഷണം. ചൊവ്വാഴ്ചയോ‌െട തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയ ശേഷം ശ്രീലങ്ക ലക്ഷ്യമാക്കി നീങ്ങും. നേരത്തെയുള്ള നിരീക്ഷണങ്ങളില്‍ ന്യൂനമര്‍ദം തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്ന് കരുതിയിരുന്നെങ്കിലും പുതിയ വിവരങ്ങൾ അനുസരിച്ച് കന്യാകുമാരി വഴി അറബിക്കടലില്‍ എത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍…

Read More

‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം യൂട്യൂബേഴ്സാണ് ദയവ് ചെയ്ത് മുഖ്യമന്ത്രി ഇടപെടണം’ വീഡിയോ വൈറലാവുന്നു

മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷൻ ചെയ്ത് മലയാളം സീരിയൽ ആർട്ടിസ്റ്റ് രേഖ രതീഷ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. 9 മാസമായി ജോലിയില്ലാതെ താൻ ഫ്ലാറ്റിൽ കഴിയുകയാണെന്നും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനാണ് തനിക്കുള്ളതെന്നും പറഞ്ഞുകൊണ്ടാണ് രേഖ ഈ വിഡിയോ ആരംഭിക്കുന്നത്. ‘മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് എന്നെപ്പറ്റി വിഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവരെല്ലാവരും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണ്. ഇത്രയും മാനസിക സമ്മർദം എനിക്ക് താങ്ങാനാവുന്നില്ല….

Read More

ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

തിരുവനന്തപുരം:ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കുംതിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക.26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി…

Read More

ശബരിമല യുവതീ പ്രവേശനം: മാർച്ച് 14നകം സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. വിശദവാദം ഏപ്രിലിൽ 7ന് തുടങ്ങും. ശബരിമല യുവതീപ്രവേശമുൾപ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്. 9 അംഗ ഭരണഘടനാ ബെഞ്ച് ഇതിനായി രൂപീകരിക്കും. അംഗങ്ങളെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കക്ഷികൾ നിലപാട് എഴുതി നൽകണം. വാദത്തിന് ഏപ്രിൽ 22വരെ…

Read More

ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ 16കാരി ആദിത്യയുടെ മരണത്തില്‍ കൊറിയൻ സുഹൃത്തിന് പങ്കുണ്ടെന്ന വാദം പൊലീസ് പരിശോധിക്കുന്നു. കൊറിയൻ ഭ്രമം ; ബോധവ ത്കരണം നടത്തും

എറണാകുളം: ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ 16കാരി ആദിത്യയുടെ മരണത്തില്‍ കൊറിയൻ സുഹൃത്തിന് പങ്കുണ്ടെന്ന വാദം തെറ്റെന്ന് പൊലീസ് ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തുകളുടെ മൊഴിയിൽ കൊറിയൻ ബന്ധമുണ്ടെന്നതിന് സൂചന ഇല്ല. ഫോണിൽ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പുതിയ മോഡൽ ഫോൺ ആണ് ഫോൺ തുറക്കുന്നത് വെല്ലുവിളി എന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ ബോധവത്കരണത്തിന് സ്റ്റുഡന്റസ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രൂപീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊറിയൻ ഭ്രമം തടയാൻ…

Read More

താമരശ്ശേരി ചുരത്തിൽ അക്രമി സംഘത്തിൻ്റെ വിളയാട്ടം വിനോദയാത്ര സംഘം സഞ്ചരിച്ച ബസ്സിൽ കയറി ആക്രമണം

താമരശ്ശേരി :താമരശ്ശേരി ചുരത്തിൽ അക്രമിസംഘത്തിൻ്റെ വിളയാട്ടം വിനോദയാത്ര സംഘം സഞ്ചരിച് ബസ്സിൽ കയറിയാ ണ് നേരെ ആക്രമണം നടത്തിയത് ഇന്നലെ രാത്രി ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. സംഭവത്തിൽ കൈതപ്പൊയിൽ സ്വദേശികളായ അജ്മൽ, ഷാജഹാൻ, ആശിഖ്, ആശിഖ് അബ്ദുറസാഖ് എന്നിവരെ പിടികൂടി. വയനാട്ടിലേക്ക് വിനോദയാത്രക്കായാണ്42 അംഗ സംഘം പോയത്. വയനാട്ടില്‍ നിന്ന് മടങ്ങുന്ന വഴി ഒരു കാറിൽ ബസ് ചെറുതായി ഉരസിയിരുന്നു. പിന്നീട് അടിവാരത്തെത്തിയപ്പോഴാണ് അഞ്ചംഗ സംഘം യാത്രക്കാരെ ആക്രമിച്ചത്. ഇതിൽ നാലുപേർ മാത്രമാണ് പിടിയിലായത്. ഒരാൾ…

Read More

സുന്നി ഐക്യം യാഥാര്‍ഥ്യമാകുന്നതില്‍ മുന്‍പന്തിയിലുണ്ടാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം:സുന്നി ഐക്യം യാഥാര്‍ഥ്യമാകുന്നതില്‍ മുന്‍പന്തിയിലുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്. ഐക്യത്തിന്റെ കാര്യത്തില്‍ ലീഗും പാണക്കാട് കുടുംബവും ഒറ്റക്കെട്ടായി മുന്‍പന്തിയിലുണ്ടാകും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയല്ല ഐക്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ കൂടുതലായി രംഗത്തുവന്നാല്‍ പൊതുസമൂഹത്തിന് നല്ല പ്രതീക്ഷയുണ്ടാകുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ‘സുന്നി ഐക്യത്തെ കുറിച്ച് സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജിഫ്രി തങ്ങള്‍ ആദ്യം ഒരു ആഹ്വാനം നടത്തി. ഇന്നലെ കാന്തപുരം ഉസ്താദും അനുകൂലമായാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. അതില്‍…

Read More