AI girlfriend

admin@10vision

പോലീസുകാരെ അനാവശ്യമായി ഉപദ്രവിച്ചാൽ ആരായാലും നടപടിയുണ്ടാകും; ജാമ്യമില്ലാ വകുപ്പ് പരിശോധിക്കും

തിരുവനന്തപുരം :മാളിൽ വെച്ച് മർദനമേറ്റ പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത് എന്തിനെന്ന് പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ. പോലീസുകാരെ അനാവശ്യമായി ഉപദ്രവിച്ചാൽ നടപടിയുണ്ടാകുമെന്നും മർദനത്തിനിരയായ പോലീസുകാരനെതിരേ നേരത്തേ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് പറഞ്ഞു. ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്ക് പല പ്രശ്‌നങ്ങളും സംഭവിക്കാറുണ്ട്. അതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥന്റെ പിന്നാലെപോയി അനാവശ്യമായി ഉപദ്രവിച്ചാൽ ആരായാലും നടപടിയുണ്ടാകും. മുൻകാലങ്ങളിൽ നടന്ന സംഭവങ്ങൾ വിശദമായി പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ…

Read More

ജീവനൊടുക്കിയ ഇഫ്‌ളുവൻസർ ചിന്നുപാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ

കാസർകോട് :ജീവനൊടുക്കിയ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പു(രേഷ്മ)വിന്റെ ആൺസുഹൃത്തിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൗക്കി സ്വദേശി സന്ദേശിനെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കാസർകോടൻഭാഷ ഉപയോഗിച്ചുള്ള വീഡിയോകളിലൂടെ ജനശ്രദ്ധ നേടിയ കണ്ടന്റ് ക്രിയേറ്ററായിരുന്നു ചിന്നുപാപ്പു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാസർകോട് ഉളിയത്തടുക്ക ആസാദ് നഗറിലെ വാടകവീട്ടിൽ ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Read More

നാഷണൽ ലീഗ് കുടുംബ സംഗമവും ഫ്ലാഗ് മാർച്ചും നടത്തി

പെരുമണ്ണ : നാഷണൽ ലീഗ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമത്തിൽ സുലൈമാൻ പുവ്വാട്ടുപറമ്പ് പതാക ഉയർത്തി ആരംഭിച്ചു. കുടുംബിനികൾക്ക് വേണ്ടി ആയിഷ ത്തുൽ ഹുദ വള്ളിക്കുന്നു കുടുംബ ബന്ധം എങ്ങിനെ ഊഷ്മളമാക്കാം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു വൈകീട്ട് 5 മണിക്ക് വള്ളിക്കുന്നിൽ നിന്നാരംഭിച്ച ഫ്ലാഗ് മാർച്ചിന് എൻ കെ അബ്ദുൾ അസീസ്.ഷർമദ് ഖാൻ ഒളവണ്ണ മെഹബുബ് കുറ്റിക്കാട്ടൂർ നാസർ മാസ്റ്റർ പുത്തൂർ മഠം’ആബിദ് അമ്പിലോളി സെയ്താലി പാലാഴി എന്നിവർ നേതൃത്വം നൽകി…

Read More

മഞ്ചേശ്വരത്ത് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാന്‍ വ്യാജ പരാതി നല്‍കിയ ബിജെപി നേതാവിനെതിരെ കേസ്

കാസര്‍കോഡ്: മഞ്ചേശ്വരത്ത് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാന്‍ വ്യാജ പരാതി നല്‍കിയ ബിജെപി നേതാവിനെതിരെ കേസ എടുക്കാന്‍ നിര്‍ദേശം. പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം വ്യാജ പരാതി നല്‍കിയ സംഭവത്തിലാണ് നടപടി. വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിയായ ലോകേഷ് നോണ്ടക്കെതിരെ കേസ് എടുക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറാണ് നിർദ്ദേശം നൽകിയത്. 1950 ലെ സെക്ഷൻ 31 പ്രകാരം എഫ്ഐആര്‍ രജിസ്റ്റർ…

Read More

ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധ:പതിച്ചു. – വി.ഡി. സതീഷൻ, പോലീസുകാരനെതിരെ ജാമ്യമില്ല കേസ് – പോലീസിൽ അമർഷം

തിരുവനന്തപുരം:ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളു അധഃപതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. രണ്ട് പൊലീസുകാരാണ് ഇന്നലെ സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ പൊലീസുകാരനെ എസ്.എഫ്.ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ കോഴിക്കോട് മറ്റൊരു പൊലീസുകാരനെ പട്ടാപ്പകൽ ഒരു ക്രിമിനൽ കുത്തി പരിക്കേൽപ്പിച്ചു. വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പി.ആർ ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ…

Read More

പ്ലസ് ടു വിദ്യാർത്ഥി നടത്തിയ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി ദാരുണമായി മരിച്ചു

ലഖ്നൊ :ഉത്തർപ്രദേശിലെ അബേദ്കർ നഗരിൽ രജിസ്ട്രേഷൻ പോലും ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്വകാര്യ ആശുപത്രിയിൽ പ്ലസ് ടു വിദ്യാർത്ഥി നടത്തിയ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി ദാരുണമായി മരിച്ച. സംഭവത്തിൽ യോഗേഷ് വർമ (32)യും ശുഭം വിശ്വകർമ (19)യും അറസ്റ്റിലായി. കഴിഞ്ഞ അഞ്ചാം തീയതിയാണ് ഗർഭിണിയായ പ്രിയങ്കയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചത്. ബി.എ മാത്രം വിദ്യാഭ്യാസമുള്ള യോഗേഷും പ്ലസ് ടു വിദ്യാർത്ഥിയായ ശുഭവും ചേർന്ന് ശസ്ത്രക്രിയ നടത്തി പെൺകുഞ്ഞിനെ പുറത്തെടുത്തു. എന്നാൽ അനസ്തീസിയയുടെ അളവ് കൂടിപ്പോയതോടെ പ്രിയങ്കയ്ക്ക് ബോധം…

Read More

പ്രഷർ കുക്കർ വോട്ടർമാർക്ക് നൽകിയ സ്ഥാനാർഥി തോൽക്കുമെന്ന് കരുതി അവ തിരിച്ചു ആവശ്യപ്പെട്ടപ്പോൾ പ്രഷറായി വോട്ടർമാർ….. പിന്നെ എല്ലാം റോഡിൽ

ഹൈദരബാദ് : പ്രഷർ കുക്കർ വോട്ടർമാർക്ക് നൽകിയ സ്ഥാനാർഥി അവ തിരിച്ചു ആവശ്യപ്പെട്ടപ്പോൾ പ്രഷറായി വോട്ടർമാ ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് നല്‍കിയ സമ്മാനങ്ങള്‍ തിരികെ വാങ്ങിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചു.തെലങ്കാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലാണ് രസകരമായ സംഭവം ഉണ്ടായത്. അശ്വരോപേട്ട് നഗരസഭയിലെ പത്താം വാര്‍ഡ് സ്ഥാനാര്‍ഥിയാണ് ഹരിബാബു മിന്‍ഡയാണ് ജയിച്ചത്. പ്രചാരണ സമയത്ത് ഹരിബാബു വോട്ടര്‍മാരെ സന്തോഷിപ്പിക്കാന്‍ പണവും പ്രഷര്‍ കുക്കറും സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ തനിക്ക് വോട്ട് ചെയ്തില്ലെന്ന സംശയത്തില്‍ ഹരിബാബു…

Read More

യുഡിഎഫ് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിക്കുമെന്ന പ്രവചനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

പാലക്കാട്:  യുഡിഎഫ് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിക്കുമെന്ന പ്രവചനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മതരാഷ്ട്രവാദത്തോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് സമസ്ത വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ അടിത്തറ ഇളകിയെന്ന് അദ്ദേഹം പരിഹസിച്ചു. യുഡിഎഫിന് സമസ്ത കൃത്യമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിക്കുമുള്ള മുന്നറിയിപ്പാണത്. യുഡിഎഫ്- ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിക്കുന്നതിനുള്ള മുന്നറിയിപ്പാണ് സമസ്ത നൽകിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം പാസാക്കി എപി…

Read More

മോട്ടോർ ബൈക്കിൽ എത്തിയ അക്രമികൾ  സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണ ചെയിൻ  പിടിച്ചു പറിച്ചു കടന്നു കളഞ്ഞു

കുറ്റിക്കാട്ടൂർ : ( കോഴിക്കോട്) മോട്ടോർ ബൈക്കിൽ എത്തിയ അക്രമികൾ  സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണ ചെയിൻ  പിടിച്ചു പറിച്ചു കടന്നു കളഞ്ഞ ശനിയാഴ്ച രാത്രി കുറ്റിക്കാട്ടൂർ മാണിയമ്പലം റോഡിൽ വച്ചാണ് കലങ്ങോട്ട് താഴം നാരായണന്റെ ഭാര്യ സുലോചനയുടെ കഴുത്തിൽ നിന്നും രണ്ടര പവൻ്റെ മാല ബലമായി പിടിച്ചു പറിച്ചത്. കോഴിക്കോട് ഒന്നും ജോലികഴിഞ്ഞ് വീട്ടിലേക്ക് മുങ്ങുമ്പോഴാണ് രാത്രി 8.30 ന് പിന്തുടർന്നെത്തിയ സംഘം പിറകിൽ ഇവരെ പിന്തുടർന്നാണ്  കവച്ച നടത്തിയത്. മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം…

Read More

ആലിൻ ഷെറിൻ എന്ന കുഞ്ഞു മാലാഖ സംസ്ഥാന സർക്കാറിൻ്റെ ഗാർഡ് ഓഫ് ഓണർ ഏറ്റു വാങ്ങി ഇന്ന് വിട പറയും.

പത്തനം തിട്ട:അഞ്ച് പേർക്ക് പുതുജീവൻ നൽകിയ ആലിൻ ഷെറിൻ അബ്രഹാം എന്ന കുഞ്ഞു മാലാഖക്ക് സംസ്ഥാന സർക്കാറിൻ്റെ ഗാർഡ് ഓഫ് ഓണർ നൽകി വിട ചൊല്ലും. സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് നടക്കും. മസ്തിഷ്‌ക മരണത്തിന് പിന്നാലെ അഞ്ചുപേർക്ക് പുതുജീവനേകി മടങ്ങിയ കുരുന്നുമാലാഖയ്ക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ്…

Read More