‘രാഹുൽ ബലാത്സംഗം ചെയ്‌തുവെന്നത് അതിശയകരം, നവംബർ വരെ യുവതിയുമായി സംസാരിച്ചിരുന്നു’; ഫെന്നി നൈനാൻ
കോഴിക്കോട്:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതി തനിക്ക് അതിശയമായി തോന്നിയെന്ന് സുഹൃത്തും കെഎസ്‌യു സംസ്ഥാന ഭാരവാഹിയുമായ ഫെന്നി നൈനാൻ. ആ കേസിലെ അതിജീവിത തനിക്ക് പണം നൽകിയിട്ടുണ്ട്. 5,000’ രൂപയാണ് നൽകിയത്. പണം തന്നപ്പോൾ തന്നെ അവരുടെ പേര് ഉൾപ്പെടുത്തി 50 കൂപ്പണുകളുടെ എണ്ണം കാണിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആക്കിയിരുന്നുവെന്നും ഫെന്നി ഫേസ്‌ബുക്കിൽ കുറിച്ചു. ആ സ്‌ത്രീയെ രാഹുൽ ബലാത്സംഗം ചെയ്‌തുവെന്ന വിവരം അതിശയമായി തോന്നി. കാരണം ഈ അതിജീവിത 2025 നവംബർ വരെ എന്നോട് സംസാരിച്ചുകൊണ്ടിരുന്ന…

