admin@10vision

കെ എൻ എം ഫാമിലി മീറ്റ്  സംഘടിപ്പിച്ചു.

കൊടിയത്തൂർ. : പവിത്രമാണ് കുടുംബം, പരിശുദ്ധമാണ് ബന്ധങ്ങൾ എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കൊടിയത്തൂരിൽ കേരള നദ് വത്തുൽ മുജാഹിദീൻ സംഘടിപ്പിച്ച ഫാമിലി മീറ്റ് മുക്കം മണ്ഡലം കെ എൻ എം സെക്രട്ടറി അബ്ദുൽ റഷീദ് ഖാസിമി ഉത്ഘാടനം ചെയ്തു.കെ ഉസ്സൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം എ അബ്ദുറഹ്മാൻ സാഹിബ്‌, എം അബ്ദുറഹ്മാൻ മദനി, കൊടിയത്തൂർ മണ്ഡലം കെ എൻ എം സെക്രട്ടറി ഇ അബ്ദുൽഹമീദ് മാസ്റ്റർ, മുഹമ്മദ്‌ മോൻ, ഇ മോയിൻ മാസ്റ്റർ,…

Read More

കേരളം എന്നും ഫലസ്തീന് ഒപ്പം:കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

കാസര്‍ഗോഡ്: കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് കൈമാറി. വിഷയത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. അധ്യാപകരോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.കേരളം എന്നും ഫലസ്തീന്ഒപ്പമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അതേ വേദിയില്‍ തന്നെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കാന്‍…

Read More

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് വേണ്ട; മരുന്നുകൾ നൽകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഐഎപി

തിരുവനന്തപുരം:കുട്ടികൾക്ക് ചുമയുടെ മരുന്ന് നൽകുമ്പോൾ രക്ഷിതാക്കളും ആരോഗ്യ പ്രവർത്തകരും ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള (ഐഎപി) അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (ഡിജിഎച്ച്എസ്) പുതിയ നി‍ർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഐഎപി പ്രസിഡന്റ് ഡോ. ഐ റിയാസ്, സെക്രട്ടറി ഡോ. ആർ ഗോപിമോഹൻ എന്നിവർ ഈ നിർദ്ദേശം നൽകിയത്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളിൽ മിക്ക ചുമ രോഗങ്ങളും സ്വയം ഭേദമാകുന്നവയാണെന്നും അവയ്ക്ക് മരുന്നിന്റെ ആവശ്യമില്ലെന്നും ഐഎപി പറയുന്നു. അതിനാൽ തന്നെ ഈ…

Read More

കാസര്‍ഗോഡ് കുമ്പളയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം

കുമ്പള:  കാസര്‍ഗോഡ് കുമ്പളയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎംകുമ്പള ലോക്കല്‍ കമ്മിറ്റി. കഴിഞ്ഞ ചൊവ്വാഴചയാണ് അഡ്വ. രഞ്ജിതകുമാരി(30)യെ നഗരത്തിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം കുമ്പള ലോക്കല്‍ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റുമായിരുന്നു രഞ്ജിത. ഒട്ടേറെത്തവണ കുടുംബാംഗങ്ങള്‍ ഫോണ്‍ചെയ്തിട്ടും രഞ്ജിത ഫോണ്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി വാതില്‍ ചവിട്ടിത്തുറന്ന് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു. ഓഫീസ്…

Read More

യുഎസിലെ ഡാലസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അജ്ഞാതന്‍ വെടിവച്ചു കൊന്നു

ഡാലസ്: യുഎസിലെ ഡാലസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അജ്ഞാതന്‍ വെടിവച്ചു കൊന്ന. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. ഗ്യാസ് സ്റ്റേഷനില്‍ ജോലിചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം. ഹൈദരാബാദില്‍ ബിഡിഎസ് പഠനത്തിനു ശേഷം 2023ലാണ് ചന്ദ്രശേഖര്‍ തുടര്‍പഠനത്തിനായി യുഎസിലേക്കു പോയത്. ആറു മാസം മുമ്പ് ഡെന്റല്‍ പിജി കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. മുഴുവന്‍ സമയ ജോലിക്കായി കാത്തിരിക്കുന്നതിനിടെ പാര്‍ട് ടൈമായാണ് ഗ്യാസ് സ്റ്റേഷനില്‍ ജോലിയെടുത്തത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാന്‍ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി. ബിആര്‍സ്…

Read More

“ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയില്‍ തര്‍ക്കങ്ങളുണ്ടാകുന്നത് സാധാരണം, അത് ആത്മഹത്യയ്ക്കുള്ള പ്രേരണയായി കാണാനാകില്ല -അലഹബാദ് ഹൈക്കോടതി

അലഹാബാദ്:ദമ്പതിമാര്‍ തമ്മില്‍ വീട്ടിൽ തര്‍ക്കങ്ങളുണ്ടാ കുന്നത്സാധാരണമാണെന്നും ഇത്തരം തര്‍ക്കങ്ങളെ ആത്മഹത്യയ്ക്കുള്ള പ്രേരണയായി കാണാനാകില്ലെന്നും അലഹബാദ് ഹൈക്കോടതി. തര്‍ക്കത്തെ തുടര്‍ന്ന് ദമ്പതിമാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അത് മറ്റേയാളുടെ പ്രേരണ കൊണ്ടെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഓറയ്യ ജില്ലയിലെ ഒരു യുവതിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് എടുത്ത എഫ്‌ഐആര്‍ പിന്‍വലിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. നവംബര്‍ 2022നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലെ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്യുകയും അയാളുടെ ഭാര്യയ്ക്കും ഭാര്യയുടെ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയുമായിരുന്നു. വഴക്കിടിനെ…

Read More

ദാദാസാഹെബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. വൈകാരികമായി സംസാരിച്ച് മോഹൻ ലാൽ….

തിരുവനന്തപുരം: ദാദാസാഹെബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ മോഹൻലാലിനെ പോലെ മലയാളിയെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടൻ ഇല്ലെന്നും അദ്ദേഹം നേടിയ പുരസ്കാരം മലയാള സിനിമയുടെ സുവർണ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു ഡല്‍ഹിയില്‍ വച്ച് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് വാങ്ങിയതിനേക്കാള്‍ വൈകാരികഭാരത്തോടെയാണു തിരുവനന്തപുരത്തു നില്‍ക്കുന്നതെന്നും, ഇതു ഞാന്‍ ജനിച്ചു വളര്‍ന്ന, കൗമാരം ചെലവഴിച്ച മണ്ണാണെന്നും മോഹന്‍ലാല്‍ പറഞ്ഞതോടെ തലസ്ഥാനം ഇളകിമറിഞ്ഞു. ‘നെഞ്ചിനകത്ത് ലാലേട്ടന്‍’ വിളിയോടെ ആയിരങ്ങള്‍ സ്‌നേഹം ചൊരിഞ്ഞു. ജൂബ്ബയും പാന്റ്‌സും…

Read More

ബൈക്ക് സൈക്കിളിൽ ഇടിച്ച് അപകടം; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം..

മഞ്ചേരി:ബൈക്ക് സൈക്കിളിൽ ഇടിച്ച് അപകടം; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ​മഞ്ചേരി നറുകരയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. നറുകര സ്വദേശിയായ ഇസിയാൻ (5) ആണ് മരിച്ചത്.ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇസിയാന്റെ മയ്യിത്ത് നിലവിൽ മഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് കുടുംബത്തിന് വിട്ടുനൽകും. ​സംഭവവുമായി ബന്ധപ്പെട്ട് പോലീസ്…

Read More

കോൾ ഡ്രിഫ് കഫ് സിറപ്പ്’ എട്ട് ജീവനെടുത്തു, കേരളത്തിൽ വില്പന നിർത്തിവെച്ചു

തിരുവനന്തപുരം: മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ്‌സിറപ്പിന്റെ വില്‍പ്പന കേരളത്തില്‍ നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച കഫ്‌സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. എന്നാല്‍ എസ് ആര്‍ 13 ബാച്ച് മരുന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടില്ലെന്ന് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സുരക്ഷ കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം. 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് നിര്‍ദേശിക്കരുതെന്നും നിര്‍ദേശമുണ്ട്. ഡ്രഗ് കണ്‍ട്രോൾ വകുപ്പ്…

Read More

ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ വീട്ടിലോ പള്ളിയിലോ പ്രദര്‍ശിപ്പിക്കാം; മാര്‍ച്ചും പ്രതിഷേധവും അനുവദിക്കില്ല: യു.പി പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച് യു.പി പൊലീസ്. ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രശ്‌നമല്ലെന്നും ക്രമസമാധാനം തകരാറിലാക്കിയ വലിയ ജനക്കൂട്ടമാണ് പൊലീസിന്റെ പ്രശ്‌നമെന്നും ബറേലി റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അജയ് കുമാര്‍ സാഹ്‌നി പത്രസമ്മേളനത്തില്‍ പറഞ്ഞു. വീടുകളിലോ പള്ളികളിലോ ഈദ്ഗാഹുകളിലോ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ‘ഐ ലവ് മുഹമ്മദ്’ എന്ന പേരില് ആളുകള്‍ ഒത്തുകൂടുകയോ മാര്‍ച്ചുകള്‍…

Read More