ഭാര്യമാരുടെ പീഢനം ; ഭർത്താക്കന്മാർക്ക് രക്ഷ വേണമെന്ന് മുറവിളി
ഭോപ്പാൽ: ശാരീരികമായി ഭാര്യയെ ഭർത്താവ് ഉപദ്രവിച്ചതാണ് വാർത്തയാവുക. ഇടക്ക് ഭർത്താക്കന്മാരെ മർദ്ദിക്കുന്ന ഭാര്യമാരുടെ ക്രൂരത അഭിമാനം’ കാരണം അവർ പുറത്തു പറയില്ല.എന്നാൽ ഇടക്ക് ഇത്തരം വാർത്ത പുറത്തു വരാറുണ്ട്. സാധാരണയായി ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ചെറിയ വഴക്കുകളും പിണക്കങ്ങളുമുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ അത് ശാരീര ഉപദ്രവത്തിലേക്ക് വഴുതിവീഴുമ്പോള്‍ അത് ഗൗരവമുള്ള വിഷയമായിമാറും സമാനമായ ഒന്നാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് ദാമ്പത്യ ജീവിതത്തില്‍ പുരുഷന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പുരോഗമിക്കുകയാണ്….

