admin@10vision

ചെടിച്ചട്ടിക്ക് ഓഡർ കൊടുത്തതിന് കൈക്കൂലി; സംസ്ഥാന കളിമൺപാത്ര വികസന കോർപ്പറേഷൻ ചെയർമാൻ അറസ്റ്റിൽ.

കൊച്ചി: ചെടിച്ചട്ടി ഓർഡറിന് കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് പിടിയിൽ കേരള സംസ്ഥാന കളിമൺ പാത്ര നിർമാണ വിപണന ക്ഷേമ വികസന കോര്‍പറേഷനും സി.ഐ. ടി. യു സംസ്ഥാന കമ്മറ്റി അംഗവുമായ . കെ.എൻ കുട്ടമണിയാണ് തൃശൂർ വിജിലൻസ് അറസ്റ്റ് ചെയ്തത്. . 10000 രൂപയാണ് ഇയാൾ കൈക്കൂലി ആയി വാങ്ങിയത്.വളാഞ്ചേരി കൃഷിഭവന് കീഴിൽ വിതരണം ചെയ്യാനായി ഓർഡർ ചെയ്ത 5,372 ചെടിച്ചട്ടികളിൽ ഒരു ചെടിച്ചട്ടിക്ക് മൂന്ന് രൂപ വീതം നിർമാണ യൂണിറ്റ് ഉടമയോട് കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു. തൃശൂർ…

Read More

രാജ്യത്ത് വാണിജ്യ സിലിൻഡറിന് വില വർധിപ്പിച്ചു

ന്യൂഡൽഹി :രാജ്യത്ത് വാണിജ്യ സിലിൻഡറിന് വില കുത്തനെ വർധിപ്പിച്ച. 19 കിലോ ഗ്രാം സിലിൻഡറിന് 15.50 രൂപയാണ് വര്‍ധിപ്പിച്ചത്. ദില്ലിയില്‍ വാണിജ്യ എല്‍ പി ജി സിലിണ്ടര്‍ വില 1595.50 രൂപയായി ഉയര്‍ന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വില നിയന്ത്രണാവകാശം കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്ക് വിട്ടുനൽകിയതിനാൽ ഇടക്കിടെ വില വർധിപ്പിക്കാറുണ്ട്. ആഗോളതലത്തിലുള്ള എല്‍ പി ജി നിരക്കുകളുടെയും വിതരണ ചെലവിന്റെയും അടിസ്ഥാനത്തിലുള്ള സ്ഥിരമായ വില ക്രമീകരണമാണ് ഇതെന്നാണ് കമ്പനികള്‍ പറയുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത്…

Read More

താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. യാത്രക്കാര്‍ വെള്ളവും ലഘുഭക്ഷണവും കരുതുക.

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻഗതാഗത കുരുക്ക്. അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്കാണ് .തുടർച്ചയായ അവധി ദിവസങ്ങളും, ദസറയും പ്രമാണിച്ച് ചുരത്തിലൂടെയുള്ള വാഹനയാത്ര വർധിച്ചതാണ് ഗതാഗത കുരുക്കിന് കാരണം.വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ചെയ്യുന്നവര്‍ ഏറെയാണ്. വയനാട് ഭാഗത്തേക്ക് പോകുന്നിടത്താണ് കൂടുതല്‍ ഗതാഗതക്കുരുക്കുള്ളത്.യാത്രക്കാര്‍ കൃത്യമായ ഗതാഗത നിയമം പാലിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. വയനാട്ടില്‍ നിന്ന് ആശുപത്രി,എയര്‍പോര്‍ട്ട്,റെയില്‍വെ സ്റ്റേഷന്‍ ആവശ്യങ്ങള്‍ക്കടക്കം പോകുന്നവര്‍ നേരത്തെ ഇറങ്ങണമെന്നും യാത്രക്കാര്‍ വെള്ളവും ലഘുഭക്ഷണവു കൈയില്‍ കരുതണമെന്നും ചുരം സംരക്ഷണ സമിതിയും…

Read More

മലപ്പുറം തേഞ്ഞിപ്പലത്തെ മരണം കൊലപാതകം; മദ്യപാനതിനിടെ തർക്കത്തിൽ അടിച്ചും ചവിട്ടിയും ശ്വാസം മുട്ടിച്ചും കൊന്നു; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മലപ്പുറം : തേഞ്ഞിപ്പലം കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ ചെനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി (48) യുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാത്രിയിൽ സുഹൃത്തായ അബൂബക്കറിന്റെ വീട്ടിലാണ് രജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രജീഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത റിപ്പോർട്ടിൽ, ശ്വാസം മുട്ടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും വാരിയെല്ലുകൾ തകർന്ന നിലയിലാണ്. അടിച്ചും…

Read More

തൃശ്ശൂരിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു.

തൃശ്ശൂര്‍:  തൃശ്ശൂരിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച. കുന്നംകുളം താഴ്‌വാരത്ത് ആണ് സംഭവം. അഭിഷേക് അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണപ്പെട്ടതെന്ന് നിഗമനം. ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്തി കിടത്തി പാല് കൊടുത്തിരുന്നു. അതിന് ശേഷം ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞിന് അനക്കമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Read More

ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ കപ്പലുകൾ ഗാസയിൽ നിന്ന് 150 നോട്ടിക്കൽ മൈൽ (278 കിലോമീറ്റർ). അടുത്ത് , ഇസ്റാഈൽ അക്രമിച്ചു .

ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ കപ്പലുകൾ ഗാസയിൽ നിന്ന് 150 നോട്ടിക്കൽ മൈൽ (278 കിലോമീറ്റർ). അടുത്ത്എത്തിയതായി റിപ്പോർട്ട് ഇവിടെ വെച്ച് ഇസ്രായേൽ സൈന്യം ആക്രമിച്ചതായി അൽജസീറ റിപ്പോർട്ട്  യ്തു. ജലപാതയിലൂടെ സുരക്ഷിതമായി കടന്നുപോകുന്നതിനായി സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള കപ്പലുകൾ ഫ്ലോട്ടില്ലയുമായി യാത്ര ചെയ്യുന്നുണ്ട്, അതേസമയം തുർക്കിയിൽ നിന്നുള്ള ഡ്രോണുകൾഏതെങ്കിലും തരത്തിലുള്ള ആക്രമണ സാധ്യത നിരീക്ഷിക്കുന്നതിനായി തലയ്ക്കു മുകളിലൂടെ വട്ടമിട്ടു പറക്കുന്നു. ഇതിനിടയിൽ മുമ്പ് കടന്നു പോയ പ്ലോട്ടില്ലയെ ഇസ്രായേലി നാവിക കപ്പലുകൾ ലീഡ് ബോട്ടിനെ ലക്ഷ്യം…

Read More

കട്ടപ്പനയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ മരിച്ചു.

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻമാൻ ഹോളിൽ ഇറങ്ങിയ മൂന്നു തൊഴിലാളികൾ മരിച്ചു. തമിഴ്നാട് കമ്പം, ഗൂഡല്ലൂർ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. കമ്പം സ്വദേശി ജയരാമൻ ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. കട്ടപ്പന പാറക്കടവിൽ പ്രവർത്തിക്കുന്ന ഓറഞ്ച് ഹോട്ടലിനു മുന്നിലായിരുന്നു അപകടം. ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മരിച്ച ജയരാമൻ കരാർ എടുത്തിരുന്നു. ജയരാമനും അഞ്ചു തൊഴിലാളികളും ചേർന്ന് മാലിന്യം നീക്കം…

Read More

തമിഴ്നാട്ടിൽ തെർമൽ പ്ലാന്റിൽ അപകടം: 9 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ:തമിഴ്നാട്ടിലെ എണ്ണൂർ സ്ഥിതിചെയ്യുന്ന നോർത്ത് ചെന്നൈ തെർമൽ പവർ സ്റ്റേഷനിൽ നിർമാണ പ്രവർത്തനത്തിനിടെ ദാരുണാപകടം ഏകദേശം 30 അടി ഉയരത്തിലുള്ള നിർമാണത്തിലിരുന്ന ആർച്ച് തകർന്നുവീണ് 9 തൊഴിലാളികൾ മരിച്ചു. അഞ്ചിലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ്. ..

Read More

നീല​ഗിരിയിൽ കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

നീല​ഗിരി: തമിഴ്നാട് നീല​ഗിരിയിൽ കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ട. 52കാരനായ രാജേഷ് ആണ് മരിച്ചത്. നെല്ലാകോട്ടയിലെ നെല്ലിമട്ടത്തായിരുന്നു സംഭവം. പന്തലൂരിനടുത്തുള്ള നെല്ലാകോട്ട റോക്ക് വുഡ് എസ്റ്റേറ്റിലെ തൊഴിലാളിയായ രാജേഷും ഭാര്യ ഗംഗയും രാത്രി നെല്ലാകോട്ട ബസാറിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോവുകയായിരുന്നു. എസ്റ്റേറ്റ് ആശുപത്രിക്ക് സമീപമെത്തിയപ്പോൾ കാട്ടാന വരുന്നത് കണ്ട് ഡ്രൈവർ ഓട്ടോറിക്ഷ നിർത്തി. ഈ സമയം, രാജേഷ് ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയോടി. പിന്തുടർന്നെത്തിയ ആന രാജേഷിനെ ആക്രമിക്കുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭാര്യയും…

Read More

ചാനല്‍ ചര്‍ച്ചയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് പൊലീസില്‍ കീഴടങ്ങി.

തിരുവനന്തപുരം:ചാനല്‍ ചര്‍ച്ചയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് പൊലീസില്‍ കീഴടങ്ങി പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ മാജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. താനൊരു അധ്യാപകനാണെന്നും ഒരിക്കലും ഹിംസയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പ്രിന്റു പറഞ്ഞു. ഹിംസയെ പ്രോത്സാപ്പിക്കുന്ന ആളല്ലെന്നും സത്യം എന്താണെന്ന് സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് ബിജെപി യുവ…

Read More