സി.ജെ.റോയിയുടെ ഡയറിയിൽ ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങൾ . റെയ്ഡിന് മുമ്പേ മരിക്കാൻ തീരുമാനിച്ചു ?
ബംഗളുരു:ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി.ജെ.റോയിയുടെ ഡയറിയിൽ ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങ. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നാണ് ഡയറിക്കുറിപ്പിൽ റോയി എഴുതിയിരിക്കുന്നത്. കുടുംബത്തോടു ക്ഷമ ചോദിക്കുന്നുവെന്നും ഡയറിയിലുണ്ട്. പണം നൽകാനുള്ളവരുടെ വിവരങ്ങളും എഴുതിയ റോയി, കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയിൽ നിർദേശിച്ചിട്ടുണ്ട്. കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുതെന്നും ഡയറിക്കുറിപ്പിലുണ്ട്. 9 പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചുവെന്നാണ് വിവരം. ഇതോടെ റോയി ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായാണ് സംശയം. ജനുവരി 31ന്…

