എസ്.ഐ.ആറിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭ.
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് എതിരെ (എസ്.ഐ.ആര്‍) ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. തെരഞ്ഞടുപ്പ് അടുക്കുന്ന വേളയില്‍ കേരളത്തില്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം നിഷ്‌കളങ്കമായി കാണാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു ഈ നടപടികള്‍ സുതാര്യവുമായിരിക്കണമെന്നും എസ്.ഐ.ആര്‍ എങ്ങനെയാണ് കേരളത്തില്‍ നടപ്പിലാക്കുകയെന്നതില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ തീവ്ര പരിഷ്‌കരണം നടത്തുന്നത് 2022 അടിസ്ഥാനമാക്കിയാണ് എന്നത് അശാസ്ത്രീയമാണ്. 1987ന് ശേഷം ജനിച്ചവര്‍ അവരുടെ…

