കെഎസ്‌ഇബി ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത, ഫീസില്ലാതെ അധിക ലോഡ് നിയമവിധേയമാക്കാം, അവസരം മാർച്ച് 31 വരെ
തിരുവനന്തപുരം: വീടുകളിലോ സ്ഥാപനങ്ങളിലോ വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ പിഴയും നിയമനടപടികളും ഒഴിവാക്കാൻ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കെഎസ്‌ഇബി ലഘൂകരിച്ചു. 2026 മാർച്ച് 31 വരെയാണ് ഉപഭോക്താക്കള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിനായി സാധാരണ ഈടാക്കാറുള്ള പ്രധാന ഫീസുകള്‍ കെഎസ്‌ഇബി ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാ ഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ നല്‍കേണ്ടതില്ല. അധിക ലോഡ് നല്‍കുന്നതിനായി വിതരണ…

