പ്രദേശവാസികളെ ടോളിൽ നിന്ന് ഒഴിവാക്കുക; ഒളവണ്ണ ടോൾ പ്ലാസയിൽ പ്രതിഷേധം
പന്തീരങ്കാവ്: കോഴിക്കോട് വ്യാഴാഴ്ച ടോൾ പിരിവ് തുടങ്ങിയ പന്തീരാങ്കാവ് ഒളവണ്ണ ടോൾ പ്ലാസയിൽ വെള്ളിയാഴ്ച രാവിലെ കോൺഗ്രസിന്റെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. പ്രദേശവാസികളെ ടോളിൽ നിന്ന് ഒഴിവാക്കുക, സർവീസ് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കുക, സർവീസ് റോഡിൽ കാൽനട യാത്രക്കാർക്കുള്ള സൗകര്യം ഏർപ്പെടുത്തുക, സർവീസ് റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം. പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമരം ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ടോൾ പ്ലാസയിലെ ഗേറ്റ്…

