AI girlfriend

admin@10vision

വിവിധ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസയച്ചു.

തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസയച്ചു ദൈവനാമത്തിൽ എന്നതിന് പകരം അവരവർക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെ പേരിൽ എങ്ങനെ സത്യപ്രതിജ്ഞ നടത്താനാകുമെന്നും സത്യപ്രതിജ്ഞാ നടപടികൾ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കേരള ഹൈക്കോടതി കൌൺസിലർമാരുടെ നടപടി മുന്‍സിപ്പൽ ചടങ്ങൾക്ക് വിരുദ്ധമാണെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ നിയമസഭാ കക്ഷി നേതാവും സിപിഎം കൗൺസിലറുമായ എസ്.പി.ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. അതേസമയം…

Read More

ട്രെയിനിന്റെ അടിയിൽപെട്ടയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു; അപകടം പാളം കുറുകെ കടക്കുന്നതിനിടെ..

കൊയിലാണ്ടി :പാളം കുറുകെ കടക്കുന്നതിനിടെ ട്രെയിനിന്റെ എൻജിനടിയിൽ പെട്ട വയോധികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിക്കോടി മഠത്തിൽ രാമചന്ദ്രൻ (67) ആണ് ഇന്നലെ വൈകിട്ട് 6.10ന് കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിൽ പാലക്കാട് – കണ്ണൂർ 6031 ട്രെയിനിന്റെ എൻജിന് അടിയിൽ പെട്ടത്. അതേസമയം രണ്ടാം പ്ലാറ്റ്ഫോമിലൂടെ മംഗളൂരു– തിരുവനന്തപുരം ട്രെയിനും എത്തിയിരുന്നു. സ്റ്റേഷൻ മാസ്റ്റർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാ സേനയിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എം.ജാഹിറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സ്റ്റേഷനിലെത്തി….

Read More

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പി.പി ദിവ്യയെ ഒഴിവാക്കി

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പി.പി ദിവ്യയെ ഒഴിവാക്ക. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു പി.പി ദിവ്യ. ഇന്ന് ചേര്‍ന്ന മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് നടപടി സ്വീകരിച്ചത്. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാലാണ് നടപടി. കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനുള്ള യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബുവിന്റെ മരണം. തുടര്‍ന്ന് സിപിഎം പാര്‍ട്ടി പ്രതിരോധത്തിലാവുകയും ദിവ്യക്ക്…

Read More

കലോത്സവത്തിന്റെ ആവേശത്തിൽ മന്ത്രിയും.

തൃശ്ശൂർ :സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനവും വേദികളിലെത്തിയ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം കലോത്സവത്തിന്റെ ആവേശം പങ്കിട്ടു.മത്സര വേദികളില്‍ കാണികളിലൊരാളായി ഇരുന്ന് കയ്യടികളോടെ കലാപ്രതിഭകളെ പ്രോത്സാഹിപ്പിച്ച മന്ത്രി, അവരുടെ പ്രകടനങ്ങളെ ആസ്വദിക്കുന്നതിലും മുന്നിലായിരുന്നു. കലോത്സവത്തിന്റെ സംഘാടക ചെയര്‍മാന്‍കൂടിയായ മന്ത്രി മത്സരത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളെ നേരില്‍ കണ്ടു. കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് വേദികളിലുടനീളം സൗഹൃദ സംഭാഷണങ്ങളുമായി അവര്‍ക്കൊപ്പം മന്ത്രിയും ചേര്‍ന്നു. ഔപചാരികതകളില്ലാതെ, കുട്ടികളോടൊപ്പം കലോത്സവം ആസ്വാദിക്കുകയാണ് മന്ത്രി കെ. രാജന്‍.

Read More

വിദ്വേഷത്തിൽ തിളച്ചു മറിയുന്നു ഇന്ത്യ. കണക്ക് നിരത്തി ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട്

ന്യൂഡൽഹി: വിദ്വേഷത്തിൽ തിളച്ചു മറിയുന്നു ഇന്ത്യ. കണക്ക് നിരത്തി ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട 2025ൽ ഇന്ത്യയിലുടനീളമുള്ള മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വൻ വർധനയെന്നും ഇത് ഏറ്റവും കൂടുതൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണെന്നും പുതിയ ‘ഇന്ത്യ ഹേറ്റ് ലാബ്’ റിപ്പോർട്ടിൽ എടുത്തു പറഞ്ഞു. ആകെ 1,318 വിദ്വേഷ പ്രസംഗ സംഭവങ്ങൾ രേഖപ്പെടുത്തിയതായും പ്രതിദിനം ശരാശരി നാല് വിദ്വേഷ പ്രസംഗ സംഭവങ്ങൾവരെ നടക്കുന്നുവെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2024ൽ രേഖപ്പെടുത്തിയ 1,165…

Read More

‘രാഹുൽ ബലാത്സംഗം ചെയ്‌തുവെന്നത് അതിശയകരം, നവംബർ വരെ യുവതിയുമായി സംസാരിച്ചിരുന്നു’; ഫെന്നി നൈനാൻ

കോഴിക്കോട്:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതി തനിക്ക് അതിശയമായി തോന്നിയെന്ന് സുഹൃത്തും കെഎസ്‌യു സംസ്ഥാന ഭാരവാഹിയുമായ ഫെന്നി നൈനാൻ. ആ കേസിലെ അതിജീവിത തനിക്ക് പണം നൽകിയിട്ടുണ്ട്. 5,000’ രൂപയാണ് നൽകിയത്. പണം തന്നപ്പോൾ തന്നെ അവരുടെ പേര് ഉൾപ്പെടുത്തി 50 കൂപ്പണുകളുടെ എണ്ണം കാണിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആക്കിയിരുന്നുവെന്നും ഫെന്നി ഫേസ്‌ബുക്കിൽ കുറിച്ചു. ആ സ്‌ത്രീയെ രാഹുൽ ബലാത്സംഗം ചെയ്‌തുവെന്ന വിവരം അതിശയമായി തോന്നി. കാരണം ഈ അതിജീവിത 2025 നവംബർ വരെ എന്നോട് സംസാരിച്ചുകൊണ്ടിരുന്ന…

Read More

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു. തിരൂർ സ്വദേശിനി അയോണ മോൺസൺ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു അയോന മോൺസൺ. അയോണ മോൺസന്റെ വൃക്ക കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. വൃക്ക മാറ്റിവെക്കാനുള്ള നാലുപേരുടെ ക്രോസ് മാച്ചിങ് തിരുവനന്തപുരം മെഡിക്കൽ…

Read More

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി 48കാരൻ മരിച്ചു

ബംഗളുരു :സംക്രാന്തി ഉത്സവത്തിന് മകളെ വിളിക്കാൻ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി 48കാരൻ മരിച്ച. കർണാടക ബിദർ തലമഡ്​ഗി ​ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. ബംബുൾ​ഗി സ്വദേശി സഞ്ജീവ് കുമാറാണ് മരിച്ചത്. മകര സംക്രാന്തി ഉത്സവത്തിന് മകളെ വിളിക്കാൻ വീട്ടിലേക്ക്  പോവുന്നതിനിടെയായിരുന്നു അപകടം ലോറി ഡ്രൈവറായ സഞ്ജീവ് കുമാർ ഹോസ്റ്റലിൽ നിന്ന് മകളെ വിളിക്കാൻ പോവുകയായിരുന്നു. ഈ സമയം റോഡിന് മുകളിലൂടെ പറക്കുകയായിരുന്നു പട്ടത്തിന്റെ ചരട് (ചൈനീസ് മഞ്ച) കഴുത്തിൽ കുരുങ്ങുകയും സഞ്ജീവ് താഴെ വീഴുകയുമായിരുന്നു. വീഴ്ചയിൽ…

Read More

ആയിരങ്ങളെത്തുന്ന ബീച്ചിൽ സുരക്ഷയും പാർക്കിങ്ങും പരിമിതം, പരിഷ്കാരം അടിയന്തിരം

കോഴിക്കോട് : ഗതാഗത ക്കുരുക്കിലും സുരക്ഷ പരമിതിയിലും വീർപ്പു മുട്ടി കോഴിക്കോട് ബീച്ച് ജില്ലയിലും ജില്ലക്ക് ‘പുറത്തും നിന്നുള്ളവരടക്കം ദിവസവും ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന കോഴിക്കോട് ബീച്ചിൽ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഇല്ല കാടുമൂടിക്കിടക്കുന്ന ഇവിടങ്ങൾ വൃത്തിയാക്കി മതിയായ ലെെറ്റുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. ബീച്ചിനെ കുടുംബ സൗഹൃദ വിനോദ കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ അധികൃതർക്ക് നിവേദനം നൽകി ലഹരി ഉപയോഗിക്കുന്നവരുടെയും എം.ഡി.എം.എയും കഞ്ചാവും വിൽക്കുന്നവരുടെയും കേന്ദ്രമായി മാറിയ ബീച്ചിലെ…

Read More

ചിറ്റൂരില്‍ ബന്ധുവിനെ യുവാവ് താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു.

പാലക്കാട്: ചിറ്റൂരില്‍ ബന്ധുവിനെ യുവാവ് താക്കോല്‍ കൊണ്ട് കുത്തിക്കൊന്ന. പൊല്‍പ്പുള്ളി സ്വദേശി ശരത് ആണ് മരിച്ചത്. സംഭവത്തില്‍ വേര്‍കോലി സ്വദേശി പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പ്രതി പ്രമോദ് ഏറെക്കാലമായി ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണ്. പ്രമോദിന്റെ കുട്ടിയെ ബന്ധുവായ ശരത്ത് സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ വന്ന സമയത്താണ് ബൈക്കിന്റെ താക്കോല്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. കഴുത്തിനാണ് കുത്തേറ്റത്. പൊല്‍പ്പുള്ളി കെവിഎം സ്‌കൂളിന് മുന്നില്‍ വെച്ചാണ് സംഭവം. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

Read More