AI girlfriend

എസ ഐ ആറിൽ പേര് ചേർക്കാൻ പ്രവാസികൾക്ക് വീണ്ടും കുരുക്ക് ; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മുസ്‌ലിം ലീഗ്

കോഴിക്കോട്: എസ് ഐ. ആറിൽ പേര് ചേർക്കാൻ പ്രവാസികൾക്ക് വീണ്ടും കുരുക്ക്.
കരട് റിപ്പോർട്ടിൽ ഇല്ലാത്തവരും പുറത്തായവരുമായ
പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്കാണ് എസ്‌ഐആറില്‍ പേര് ചേര്‍ക്കാനാകാത്തത് ഈ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വെബ്‌സൈറ്റില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും നിവേദനം നല്‍കി.
പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഫോം6 പൂര്‍ത്തിയാക്കുന്നതിനിടെ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനാകാത്ത സാങ്കേതിക പ്രശ്‌നം നേരിടുന്നുണ്ടായിരുന്നു. പുതിയ പാസ്‌പോര്‍ട്ടില്‍ രണ്ട് ആല്‍ഫബറ്റുകളും ബാക്കി നമ്പരുകളുമാണുണ്ടായിരുന്നത്. പഴയ പാസ്‌പോര്‍ട്ടില്‍ ഒരു ആല്‍ഫബറ്റും ബാക്കി നമ്പരുകളുമായതിനാല്‍ തന്നെ സാങ്കേതികമായി പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ ഫോം പൂരിപ്പിക്കുമ്പോള്‍ പ്രതിസന്ധി നേരിട്ടിരുന്നു.
പരിഹരിക്കാവുന്ന പ്രശ്‌നമായിട്ടുപോലം
പ്രവാസികളുടെ പ്രതിസന്ധി പരിഗണിച്ചുകൊണ്ട് പരിഹാരം കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും നടപടിയെടുത്തിരുന്നില്ല.

മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ സൈനുല്‍ ആബിദീനാണ്പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.”
.

Leave a Reply

Your email address will not be published. Required fields are marked *