തിരുവനന്തപുരം കണിയാപുരത്ത് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഡോക്ടർ അടക്കം ഏഴ് പേർ പിടിയിൽ.
രുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില് എം.ഡി.എം.എയും കഞ്ചാവുമായി ഏഴ് അംഗ സംഘം പിടിയിലായി. ഒരു എം.ബി.ബി.എസ് ഡോക്ടർ, ബി.ഡി.എസ് വിദ്യാർത്ഥിനി, ഐ.ടി ജീവനക്കാരൻ എന്നിവരടങ്ങിയ സംഘമാണ് പോലീസ് വലയിലായത്. തോപ്പില്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഡോ. വിഗ്നേഷ് ദത്തൻ (34) കിഴക്കേകോട്ട സ്വദേശി (എം.ബി.ബി.എസ് ഡോക്ടർ) ഹലീന (27) കൊട്ടാരക്കര സ്വദേശിനി (ബി.ഡി.എസ് വിദ്യാർത്ഥിനി) അവിനാഷ് (29) കൊല്ലം ആയൂർ സ്വദേശി (ഐ.ടി ജീവനക്കാരൻ) അസിം (29) നെടുമങ്ങാട് മണ്ണൂർക്കോണം…

