വെള്ളാപ്പള്ളി നടേശനെ ചൊല്ലി എല്‍ ഡി എഫ് മുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു.
കോഴിക്കോട് : എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചൊല്ലി എല്‍ ഡി എഫ് മുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്ന. വെള്ളാപ്പള്ളി നടേശന്‍ എല്‍ ഡി എഫിന്റെ മുഖമാകാന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി കാറില്‍ കയറ്റിയത് പോലെ താന്‍ കാറില്‍ കയറ്റില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. എന്നാല്‍, ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും, വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് ശരിയായ നടപടിയാണെന്നുമായിരുന്നു മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. കാന്തപുരം…

