admin@10vision

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ തെര.കമ്മീഷന് തിരിച്ചടി, ആധാർ രേഖയാണ്.

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ തെര.കമ്മീഷന് തിരിച്ചടി ആധാറും ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി ആധാർ കാർഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിക്കാമെന്നും കോടതി പറഞ്ഞു. ബിഹാറിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിന് ആധാറും ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി. 12ാം രേഖയായി ആധാർ ഉൾപ്പെടുത്തണമെന്നാണ് ഉത്തരവ്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ആധാർ പൗരത്വ രേഖയായി അംഗീകരിക്കാൻ കഴിയില്ല എന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല

Read More

ചെറുപ്പ ആശുപത്രി; അസൗകര്യങ്ങളിൽ ഒതുങ്ങിയ ആരോഗ്യ കേന്ദ്രം നേരെയാക്കാൻ ആലോചന

കുന്ദമംഗലം : അസൗകര്യങ്ങളിൽ ഒതുങ്ങിയ ആരോഗ്യ കേന്ദ്രം നേരെയാക്കാൻ ആലോചന ചെറൂപ്പ ആശുപത്രിയുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൺവീനറായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ജില്ലാ മെഡിക്കൽ ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ പ്രതിനിധികൾ ചേർന്ന സബ് കമ്മിറ്റിക്ക് രൂപം നൽകി. ആശുപത്രി പ്രവർത്തനം രാത്രി 10 മണി വരെ ആക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുക, ആവശ്യമായ ഡോക്ടർമാർ, ഹൗസ് സർജന്മാർ, സ്റ്റാഫ് തുടങ്ങിയവരെ ലഭ്യമാക്കുക, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ലഭ്യത ഉറപ്പുവരുത്തുക…

Read More

കാസർകോട് കുമ്പളയിൽ ദേശീയപാതയിൽ താൽകാലിക ടോൾഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ,ജലപീരങ്കി പ്രയോഗിച്ചു.

കുമ്പള: കാസർകോട് കുമ്പളയിൽ ദേശീയപാതയിൽ താൽകാലിക ടോൾഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധ. കുമ്പള ആരിക്കാടിയിലാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ച്പ്രതിഷേധം സംഘടിപ്പിച്ചത്. എ.കെ.എം അഷ്റഫ് എം.എൽ.എ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാർ പൊലീസിനെതിരെ ഗോബാക്ക് മുദ്രാവാക്യം മുഴക്കി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായതിനെ തുടർന്ന് രണ്ടു പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു ദേശീയപാത 66ൽ താൽകാലിക ടോൾഗേറ്റ് സ്ഥാപിക്കുന്നത് മാനദണ്ഡം പാലിക്കാതെയാണെന്ന് ജനകീയ സമിതി പറയുന്നു. കുമ്പള ആരിക്കാടിയിൽ സ്ഥാപിക്കുന്ന ഗോൾഗേറ്റും…

Read More

എന്നെക്കൊണ്ട് ഇത് പറ്റില്ല പപ്പാ, ക്ഷമിക്കൂ’; എംബിബിഎസ് വിദ്യാര്‍ഥി ജീവനൊടുക്കി…

പഠന സമ്മര്‍ദം താങ്ങാനാവാതെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ജീവനൊടുക്കി. ഛത്തിസ്ഗഡിലെ കോര്‍ബയില്‍ ശനിയാഴ്ചയാണ് സംഭവം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍റെ ഹോസ്റ്റല്‍ മുറിയിലാണ് ഹിമാന്‍ഷു കശ്യപെന്ന 24കാരന്‍ തൂങ്ങിമരിച്ചത്. ‘എന്നെ കൊണ്ട് ഇത്  പറ്റില്ല. എന്നോട് ക്ഷമിക്കൂ പപ്പാ’…എന്നെഴുതിയ ആത്മഹത്യാക്കുറിപ്പും മുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. രാവിലെ പരീക്ഷയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ ഹിമാന്‍ഷുവിന്‍റെ മുറിയിലെത്തി. മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ വിദ്യാര്‍ഥികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്….

Read More

മരിക്കാന്‍ പോകുന്നു’; അമ്മയ്ക്ക് സന്ദേശം അയച്ചതിന് പിന്നാലെ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം

കാസര്‍കോട്: പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ നന്ദന (21) യെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 26ന് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയിലേയ്ക്ക് വിവാഹം കഴിച്ചാണ് നന്ദന ഭര്‍ത്താവ് രഞ്‌ജേഷിനൊപ്പം താമസിച്ചിരുന്നത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഭര്‍തൃവീട്ടില്‍ പീഡനത്തിന്റെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലിസ് വ്യക്തമാക്കി. ജീവന്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് മരിക്കാന്‍ പോകുന്നു എന്ന സന്ദേശം നന്ദന അമ്മയ്ക്ക് അയച്ചിരുന്നു. ഉടനെ അമ്മ രഞ്‌ജേഷിനെ വിളിച്ചെങ്കിലും, അന്ന് അദ്ദേഹം വീട്ടിലില്ലായിരുന്നു. വീട്ടുകാര്‍…

Read More

കർത്താവ് രക്ഷിക്കും , വീട്ടിൽ പ്രസവം ,നവജാത ശിശു മരിച്ചു.

തൊടുപുഴ:  വീട്ടിലെ പ്രസവത്തെ തുടർന്ന് ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയിൽ നവജാത ശിശു മരിച്ചു. ജോൺസൺ – വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇടുക്കി പൊലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബലം പ്രയോഗിച്ചാണ് രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പോകാൻ പലതവണ പറഞ്ഞിരുന്നുവെന്ന് വാർഡ് മെമ്പർ അജേഷ്കുമാർ  പറഞ്ഞു. കർത്താവ് രക്ഷിക്കുമെന്നാണ് അവർ പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ജോൺസൺ പാസ്റ്ററാണ്. ഇയാളൊരു അന്ധവിശ്വാസിയാണെന്നും നാട്ടുകാർ പറയുന്നു….

Read More

യുപിഐ പണമിടപാടുകളുടെ പരിധി ഉയര്‍ത്തി; മാറ്റം സെപ്തംബര്‍ 15 മുതല്‍ 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാൻ സാധിക്കും.

ന്യൂഡല്‍ഹി | യുപിഐ വഴിയുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുതിയ മാറ്റം സെപ്തംബര്‍ 15ന് നിലവില്‍ വരും.നികുതി പേയ്‌മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കായാണ് പരിധി ഉയര്‍ത്തിയത്. ഇത്തരം ഇടപാടുകള്‍ക്കായി 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും. പേഴ്സണ്‍ ടു മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്കാണ് (P2M) ഇതിന്റെ പ്രയോജനം ലഭിക്കുക. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് കൈമാറുന്ന…

Read More

വെള്ളിപ്പറമ്പ് കിഴക്കെ ഉറുവങ്ങര മാമുക്കോയ ( പ്രദീപം ) നിര്യാതനായി .

വെളളിപ്പറമ്പ്:വെള്ളിപ്പറമ്പ് കിഴക്കെ ഉറുവങ്ങര മാമുക്കോയ ( പ്രദീപം ) 98 നിര്യാതനായി ഭാര്യ സൈനബ ,മക്കൾ – സൈറ ,സൈമ സഫീന.മരുമക്കൾ: സലീം കൂളിമാട് ,ഫിറോസ് മാങ്കാവ്,ഇഖ്ബാൽ കത്ത റമ്മൽ, മയ്യത്ത്നമസ്കാരം ഇന്ന് ( തിങ്കൾ)ഉച്ചക്ക് 1 മണിക്ക് വെള്ളിപറമ്പ് ജുമാഅത്ത് പള്ളിയിൽ

Read More

ജനകീയ മുഖം നഷ്ടപ്പെട്ട് കേരള പോലീസ് , പിണറായി പ്രതിക്കൂട്ടിൽ.

തിരുവനന്തപുരം : പോലീസിന് ജനകീയ മുഖം നഷ്ടപ്പെടുന്നു. പോലീസിന്റെ ക്രൂരതകൾ സിപിഎം പ്രവർത്തകർ പോലും വെളിപ്പെടുത്തിയതിനാൽ മുഖം രക്ഷിക്കാൻ പാടുപെടുകയാണ് കേരള പോലീസ്. കുന്നംകുളം സംഭവത്തിന് പിന്നാലെ പീച്ചി പൊലീസ് സ്റ്റേഷനിലെയും ‘ഏമാൻ’മാരുടെ ക്രൂരമർദ്ദനം പുറത്തുവന്നതോടെ ജനകീയമുഖം നഷ്ടപ്പെട്ടകേരള പൊലീസ് സർക്കാരിൻ്റെ പ്രതിഛായക്ക് കോട്ട മേല്ലിച്ചു എന്ന അഭിപ്രായമാണ് സി.പി.എം. ന് ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നാണ് സർക്കാരിന്റെ പൊതുനിലപാട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരക്കാരെ സംരക്ഷിച്ചാല്‍ വലിയവില നല്‍കേണ്ടിവരുമെന്ന ആശങ്ക ഭരണ കക്ഷികളിലും ശക്തമാണ്. മദ്ധ്യസ്ഥ…

Read More

കാസർകോട് അടുക്കത്ത്ബയലിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51 വയസുകാരി മരിച്ചു.

കാസർകോട്: (www.10visionnews.com )  ദേശീയപാതയിൽ കാസർകോട് അടുക്കത്ത്ബയലിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51 വയസുകാരി മരിച്ച. അടുക്കത്ത്ബയൽ സ്വദേശി നസിയ ആണ് മരിച്ചത്. വൈകുന്നേരം അഞ്ചരക്കാണ് അപകടം. റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം ഏഴ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Read More