AI girlfriend

admin@10vision

30 വർഷം പഞ്ചായത്തംഗമായിരുന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരുന്ന നിയുക്ത ഗ്രാമപ്പഞ്ചായത്തംഗം മരിച്ചു.

കോട്ടയം ∙ ഇന്നു സത്യപ്രതിജ്ഞ ചെയ്യാനിരുന്ന നിയുക്ത ഗ്രാമപ്പഞ്ചായത്തംഗ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മീനടം പഞ്ചായത്ത് ഒന്നാം വാർഡ് ചീരംകുളത്തുനിന്നു ജയിച്ച യുഡിഎഫ് അംഗം പൊത്തൻപുറം ഊട്ടിക്കുളം തച്ചേരിൽ പ്രസാദ് നാരായണൻ (59) ആണു മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള പ്രസാദ് തുടർച്ചയായി 30 വർഷം പഞ്ചായത്തംഗമായിരുന്നു. ഇത്തവണത്തേത് ഏഴാമത്തെ വിജയമാണ്. ഇന്നലെ രാവിലെ പ്രവർത്തകർക്കൊപ്പം പ്രസാദ് വാർഡിലെ വീടുകളിൽ പോയി വോട്ടർമാരെ നേരിൽകണ്ട് മിഠായി വിതരണം ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മീനടത്ത്…

Read More

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന് പരാതി.

വടകര: വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന പരാതിയിൽ വടകര പോലീസ് കേസെടുത്തു. വടകര നഗരസഭയിലെ മുക്കോലഭാഗം അൽ-റഹ്‌മയിൽ പി.വി.സമീറയുടെ (41) മാല മോഷണം പോയെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരം വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് സംഭവം. ന്യൂമോണിയ ബാധിച്ച് ചികിത്സക്കെത്തിയ സമീറ സ്കാനിംഗിനു മുന്നോടിയായി സ്‌കാനിംഗ് റൂമിലെ കട്ടിലിൽ അഴിച്ചു വെച്ചതായിരുന്നു സ്വർണാഭരണം. അഡ്മിറ്റായ മുറിയിലെത്തിയപ്പോഴാണ് മാല സ്കാനിംഗ് റൂമിലെ കട്ടിൽ നിന്ന് എടുത്തില്ലെന്ന കാര്യം…

Read More

വെടി നിർത്തൽ കരാറിന് ശേഷം അക്രമം തുടർന്ന് ഇസ്റാഈൽ . വിവാഹ ആഘോഷത്തിൽ ടെൻ്റിൽ ബോംബിട്ടു 20 പേർ കൊല്ലപ്പെട്ടു.

ഗസ്സ : വെടി നിർത്തൽ കരാറിന് ശേഷം അക്രമം തുടർന്ന് ഇസ്റാഈൽ.വടക്കൻ ഗാസയിൽ നിന്നുള്ള ആളുകളെ മാറ്റിപ്പാർപ്പിക്കാൻ പറഞ്ഞ പ്രദേശമായ അൽ അഖ്‌സ ആശുപത്രിക്ക് സമീപം കുടിയിറക്കപ്പെട്ട സാധാരണക്കാരെ അഭയം പ്രാപിച്ച ടെന്റുകൾ ഇസ്രായേൽ സൈന്യം തകർത്തു. കുറഞ്ഞത് നാല് പേർക്ക് പൊള്ളലേറ്റു, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായ പൊള്ളലേറ്റു. മണിക്കൂറുകൾക്ക് മുമ്പ്, നുസൈറത്തിലെ ഒരു സ്‌കൂളിൽ അഭയകേന്ദ്രമാക്കിയതിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ 20 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി...
Read More

വാളയാറിലെ ആള്‍കൂട്ടക്കൊലപാതകതിന്റെ അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്.

പാലക്കാട് :വാളയാറിലെ ആള്‍കൂട്ടക്കൊലപാതകതിന്റെ അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച. സംഭവം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കേസില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. ഡിസംബര്‍ 18-നാണ് ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരുസംഘം മര്‍ദ്ദിച്ചത്. എന്നാല്‍ കയ്യില്‍ മോഷണവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. ‘നീ ബംഗ്ലാദേശി ആണോടാ’ എന്നടക്കം ചോദിച്ചായിരുന്നു മര്‍ദ്ദനം. സംസാരിക്കാന്‍ ശ്രമിക്കുമ്പോളെല്ലാം രാമിന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. വാളയാര്‍ അട്ടപ്പള്ളത്തുവെച്ച് വൈകിട്ട് ആറോടെയാണ് രാമിന് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നത്. അവശനിലയില്‍ രാം നാരായണനെ പാലക്കാട് ജില്ലാ…

Read More

ലൈംഗികാതിക്രമ കേസിൽ പി ടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം.

തിരുവനന്തപുരം:ചലച്ചിത്രപ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നതാണ് പ്രധാന വ്യവസ്ഥ. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും സമാനമായ കേസുകളിൽ അകപ്പെടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ നടപടികൾക്കിടെ ഹോട്ടൽ മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കഴിഞ്ഞ മാസം ആറിന് നടന്ന സംഭവത്തിൽ ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നൽകിയ…

Read More

വയനാട്ടില്‍ വിറക് ശേഖരിക്കാൻ പോയ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

വയനാട് : വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി വിഭാഗത്തില്‍ പെട്ടയാൾ കൊല്ലപ്പെട്ടു. പുൽപ്പള്ളി വണ്ടിക്കടവിൽ ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. മാരൻ എന്നയാളെയാണ് കടുവ ആക്രമിച്ചത്. മാരനെ കടുവ ഉൾ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോവുമ്പോഴിയിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ മാരനെ കാണാൻ ഉണ്ടായിരുന്നില്ലെന്നും കൂടെ ഉണ്ടായിരുന്ന സഹോദരി പറയുന്നു. ജനവാസ…

Read More

ബോര്‍ഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്തു; എയര്‍ ഇന്ത്യ പൈലറ്റ് യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചു

ന്യൂഡല്‍ഹി| ഡല്‍ഹി വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ എയര്‍ ഇന്ത്യ പൈലറ്റ് ക്രൂരമായി മര്‍ദിച്ചു. ഡല്‍ഹി വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലാണ് സംഭവം. അങ്കിത് ദിവാനെയാണ് എയര്‍ ഇന്ത്യ പൈലറ്റ് വിജേന്ദര്‍ സെജ്വാള്‍ മര്‍ദിച്ചത്. തുടര്‍ന്ന് ചോരപ്പാടുകളുള്ള തന്റെ മുഖം അങ്കിത് ദിവാന്‍ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ചു. പിന്നാലെ പൈലറ്റിനെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു.മര്‍ദ്ദനം നേരില്‍കണ്ട അങ്കിതിന്റെ ഏഴ് വയസുകാരിയായ മകള്‍ കടുത്ത വിഷമത്തിലാണ്. ഒപ്പം നാലുമാസം…

Read More

ശ്രീനിവാസന്റെ വേര്‍പാട് മലയാള സിനിമക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: നടന്‍ ശ്രീനിവാസന്റെ വേര്‍പാട് മലയാള സിനിമക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്ര പിണറായി വിജയന്‍. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെയില്ലെന്നും സിനിമയില്‍ നിലനിന്നിരുന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. രജനീ കാന്ത് സഹപാഠിയും നടനുമായശ്രീനിവാസന്‍റെ വിയോഗത്തിൽ അനുശോചിച്ച് രജനികാന്ത്. അടുത്ത സുഹൃത്തുക്കളായ ശ്രീനിവാസനും…

Read More

ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു.

കോഴിക്കോട്: കോഴിക്കോട് കാക്കൂരില്‍ ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു നരിക്കുനി കെഎസ്എഫ്ഇ ജീവനക്കാരിയായ മാതാവ് അനുവിനെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം നരിക്കുനിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Read More

നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും ഓർക്കാത്ത മലയാളി ഇല്ല…

നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും ഓർക്കാത് മലയാളികളുണ്ടാകില്ല. അത്രമാത്രം ആഴത്തിലാണ് മോഹൻലാൽ – ശ്രീനിവാസൻ കോംബോ നമ്മുടെയൊക്കെ മനസിൽ ഇടംപിടിച്ചത്. അയാൾ കഥയെഴുതുകയാണ്, തേന്മാവിൻ കൊമ്പത്ത്, സദയം, ചിത്രം, ഹിസ് ഹൈനസ് അബ്‌ദുള്ള, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം, മിഥുനം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ഏയ് ഓട്ടോ, സന്മനസുള്ളവർക്ക് സമാധാനം, ഇവിടം സ്വർഗമാണ് ഉദയനാണ് താരം, പവിത്രം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തി. ഇതെല്ലാം തന്നെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ‘സിനിമകൾക്ക് തിരക്കഥയൊരുക്കി, പക്ഷെ…

Read More